'മെഡിക്കൽ കോളേജ് കെട്ടിടം ആരോഗ്യ മന്ത്രി വന്ന് ഉരുട്ടി ഇട്ടതാണോ? ഒരപകടമുണ്ടായാൽ ആ വകുപ്പിലെ മന്ത്രി രാജി വെക്കണം എന്നാണോ'; വി എൻ വാസവൻ

കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം ആരോഗ്യ മന്ത്രി വന്ന് ഉരുട്ടി ഇട്ടതാണോ എന്ന് മന്ത്രി വിഎൻ വാസവൻ. ഒരപകടമുണ്ടായാൽ ആ വകുപ്പിലെ മന്ത്രി രാജി വെക്കണം എന്നാണോ രീതിയെന്നും മണ്തരി ചോദിച്ചു. കോട്ടയം മെഡിക്കൽ കോളേജിലെ അപകടത്തിൽ ആരോ​ഗ്യമന്ത്രി വീണ ജോർജിനെ പിന്തുണച്ചും വിമർശിച്ചവരെ പരി​ഹസിച്ചും സംസാരിക്കുകയായിരുന്നു മന്ത്രി.

ഒരപകടമുണ്ടായാൽ ആ വകുപ്പിലെ മന്ത്രി രാജി വെക്കണം എന്നാണോ എന്നും വിഎൻ വാസവൻ ചോദിച്ചു. അങ്ങനെ വന്നാൽ മന്ത്രിമാരുടെ സ്ഥിതി എന്താകും. റോഡപകടം ഉണ്ടായാൽ ഗതാഗത വകുപ്പ് മന്ത്രി രാജി വക്കണോ. വിമാനാപകടം ഉണ്ടായാൽ പ്രധാനമന്ത്രി രാജി വെക്കണമെന്നാണോയെന്നും മന്ത്രി ചോദിച്ചു. മാധ്യമ പ്രവർത്തകരോടാണ് മന്ത്രിയുടെ പരിഹാസം കലർന്നുള്ള പ്രതികരണം.

കർണ്ണാടകത്തിൽ ക്രിക്കറ്റ് താരങ്ങൾ വന്നപ്പോൾ അപകടമുണ്ടായി. ആരേലും മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ടോ?. ആരോഗ്യ സംവിധാനത്തെ നശിപ്പിക്കുകയല്ല, സംരക്ഷിക്കുകയാണ് വേണ്ടത്. ഉണ്ടായ സംഭവത്തെക്കുറിച്ച് പരിശോധിച്ച് വീഴ്ചയുണ്ടേൽ പരിഹരിക്കണമെന്നും വിഎൻ വാസവൻ പറഞ്ഞു. കോട്ടയത്ത് ഉണ്ടായ സംഭവം ദൗർഭാഗ്യകരമാണെന്ന് പറഞ്ഞ മന്ത്രി അടുത്ത ക്യാബിനറ്റിൽ കുടുംബത്തിന് ധനസഹായം പ്രഖ്യാപിക്കുമെന്നും പറഞ്ഞു.

Latest Stories

വാക്കിന് വിലയില്ലാത്ത ഗംഭീറിനെ ചവിട്ടി പുറത്താക്കണം: മനോജ് തിവാരി

മറ്റൊരു മലയാളി താരവും ഇന്ത്യക്കായി ഉടൻ കളിക്കും: സഞ്ജു സാംസൺ

കൊച്ചിയില്‍ മാലിന്യ കൂമ്പാരത്തില്‍ നവജാത ശിശുവിന്റെ മൃതദേഹം

അമീബിക് മസ്തിഷ്‌ക ജ്വരം, ആരോഗ്യ വകുപ്പ് ജനകീയ ക്യാമ്പെയിന്‍; ശനിയും ഞായറും സംസ്ഥാനത്തെ മുഴുവന്‍ കിണറുകളും ക്ലോറിനേറ്റ് ചെയ്യും

'രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടി കെണി, വിഡി സതീശനെ തകർക്കാനുള്ള നീക്കത്തിന്റെ ഭാഗം'; വിമർശിച്ച് സജി ചെറിയാൻ

IPL: ആർസിബിയിലേക്ക് തിരിച്ചെത്താൻ താത്പര്യം അറിയിച്ച് ഡിവില്ലിയേഴ്‌സ്, പക്ഷേ...

'തൃശൂരിൽ ലുലു മാൾ ഉയരാൻ വൈകുന്നതിന് കാരണം രാഷ്ട്രീയ പാർട്ടിയുടെ ഇടപെടൽ'; എം എ യൂസഫലി

നരേന്ദ്ര മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് പുറത്തുവിടേണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി; വിധി ഡല്‍ഹി സര്‍വകലാശാല സമര്‍പ്പിച്ച ഹര്‍ജിയില്‍

കരിയറിൽ ഏറ്റവും വെല്ലുവിളി സൃഷ്ടിച്ച നാല് ബോളർമാർ: വിരമിക്കലിന് പിന്നാലെ തിരഞ്ഞെടുപ്പുമായി പൂജാര

ആദ്യ ബഹിരാകാശ യാത്രികന്‍ 'ഹനുമാന്‍'; മുന്‍കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിന്റെ ക്ലാസെടുക്കലില്‍ വിമര്‍ശനവും പരിഹാസവും; സയന്‍സ് മിത്തോളജിയല്ലെന്ന് ബിജെപി നേതാവിനെ പഠിപ്പിക്കാന്‍ ശ്രമിച്ച് സോഷ്യല്‍ മീഡിയ