ദിലീപിന്റെ ദേ പുട്ട് പിറന്നത് ദേ മാവേലി കൊമ്പത്ത് നിന്നും

അബിയും ദിലീപും നാദിര്‍ഷയുമൊക്കെ ഒരുമിച്ച് മിമിക്രി അവതരിപ്പിച്ചു നടന്നിരുന്ന കാലത്താണ് ഓണക്കാല കാസറ്റ് ദേ മാവേലി കൊമ്പത്ത് പുറത്തിറങ്ങിയത്. ഓണം ഇന്നത്തെക്കാളും ഗൃഹാതുരത്വമായി മലായളിയുവത്വം കൊണ്ടുനടന്ന ആ കാലത്ത് മഹാബലി കേരളം സന്ദര്‍ശിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളും കോര്‍ത്തിണക്കികൊണ്ടുള്ള ആക്ഷേപ ഹാസ്യപരിപാടിയായിരുന്നു അത്.

റേഡിയോയില്‍ നിന്ന് ടേപ്പ്റിക്കോര്‍ഡറുകളിലേക്കും   ബ്ലാക്ക് ആന്‍ഡ് വൈററ് ടിവിയിലേക്കും മലയാളി പരിവര്‍ത്തനം നടത്തികൊണ്ടിരിക്കുന്ന കാലത്തായിരുന്നു കൊച്ചി കേന്ദ്രീകരിച്ചുള്ള മിമിക്രി കലാകാരന്‍മാരുടെ ഹാസ്യപരിപാടികള്‍ അരങ്ങ് തകര്‍ത്തത്. ഉത്സവങ്ങളിലും പെരുന്നാള്‍ പറമ്പുകളിലും നാടകം ഗാനമേളകള്‍ക്ക് വഴിമാറിയ സമയം. ഗാനമേളകളുടെ ഇടവേളകളില്‍ കാണികളെ രസിപ്പിക്കാനുള്ള “കോപ്രായം” പിന്നീട് ഫുള്‍ടൈം പ്രോഗ്രാമായി ഉത്സവപറമ്പുകളില്‍ നിറഞ്ഞു നിന്നു. ഇതിന്റെ അടുത്ത ഘട്ടമായിരുന്നു മിമിക്രി കാസറ്റുകള്‍. ദേ മാവേലി കൊമ്പത്ത് ഒരു പുതിയ കാലത്തിന്റെ തുടക്കമായിരുന്നു.

ഇതിന്റെ ആദ്യകാലഘട്ടത്തില്‍ മാവേലിയെ ജനാര്‍ദ്ധനന്റെ ശബ്ദത്തിലൂടെ അവതരിപ്പിച്ചത് അബിയായിരുന്നു. പിന്നീടാണ് ദിലീപ് ഇന്നസെന്റിന്റെ ശബ്ദവുമായെത്തി മാവേലിയെ ഏറ്റെടുത്തത്.

ദേ മാവേലി കൊമ്പത്തില്‍ ദിലീപ്-നാദിര്‍ഷ കൂട്ടുകെട്ട് ശക്തമായതോടെ അബിയുടെ അവസരങ്ങള്‍ കുറയുകയും പിന്നീട് ദേ മാവേലി കൊമ്പത്തില്‍നിന്ന് പിന്മാറുകയും ചെയ്തു. ഇതിന് ശേഷം 90 കളുടെ മധ്യത്തില്‍ മിമിക്രി അടിസ്ഥാനമായുള്ള ലോ ബജറ്റ് സിനിമകള്‍ അബിയെ തേടി എത്തിയെങ്കിലും അബിയ്ക്ക് നായക പരിവേഷം നല്‍കാനോ സമ്പന്നനാക്കാനോ സഹായിക്കുന്നവ ആയിരുന്നില്ല ഇത്.

ഈ കാലഘട്ടത്തിന് ശേഷം അബി സിനിമയെ പൂര്‍ണമായി ഉപേക്ഷിച്ച് മറ്റ് ജോലികളില്‍ ഏര്‍പ്പെടുക പോലും ചെയ്തിരുന്നു. പിന്നീട് ഷെയ്ന്‍ നിഗത്തിന്റെ ഉദയത്തോടെയാണ് അബി സിനിമയുമായുള്ള ബന്ധം വീണ്ടും പുനരാരംഭിക്കുന്നത്. കഴിഞ്ഞ കാലത്താണ് മിമിക്രി കലാകാരനായ ഷിയാസ് അന്തരിച്ചത്. അബിയും ഷിയാസും ആദ്യകാലത്ത് മിമിക്രിയിലേക്ക് എത്തിയ രണ്ട് മൂവാറ്റുപുഴക്കാരാണ്. ഇവരുടെ രണ്ടു പേരുടെയും ജീവിതത്തിലെ പ്രതിസന്ധികാലഘട്ടങ്ങള്‍ ഏതാണ്ട് ഒരുപോലെയായിരുന്നു.

ദിലീപും നാദിര്‍ഷയും സിനിമയില്‍ വലിയ പേരെടുത്തതോടെ ദേ മാവേലി കൊമ്പത്ത് എന്ന ബ്രാന്‍ഡ് തിരികെ കൊണ്ടുവരാനുള്ള ആലോചനകള്‍ ആരംഭിക്കുകയും അത് ദേ പുട്ടില്‍ അവസാനിക്കുകയുമായിരുന്നു. ദിലീപും നാദിര്‍ഷയും ഈ ബിസിനസില്‍ പാര്‍ട്ട്‌ണേഴ്‌സാണ്. ദേ പുട്ടിന്റെ ദുബായ് കരാമയിലുള്ള സെന്ററിന്റെ ഉദ്ഘാടനത്തിനാണ് ദിലീപും നാദിര്‍ഷയും ഇപ്പോള്‍ ദുബായ്ക്ക് പോയിരിക്കുന്നത്.

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലായ സമയത്ത് അബിയും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ദിലീപ് മഞ്ജു വാര്യരെ വിവാഹം കഴിക്കുന്നതിന് മുന്‍പ് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചിരുന്നു എന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണിത്. ദിലീപുമായുള്ള ആദ്യകാല സൗഹൃദം പങ്കുവെച്ച ആള്‍ എന്ന നിലയില്‍ ഈ കാര്യങ്ങള്‍ അറിയുമോ എന്നുള്ള പൊലീസിന്റെയും മാധ്യമ പ്രവര്‍ത്തകരുടെയും ചോദ്യമാണ് അബിയെ വാര്‍ത്തകളില്‍ എത്തിച്ചത്. തനിക്ക് ഇക്കാര്യം അറിയാമെന്നും തനിക്ക് മാത്രമല്ല അക്കാലത്ത് മിമിക്രിയുമായി ബന്ധപ്പെട്ട് നിന്ന ഒട്ടുമിക്ക ആളുകള്‍ക്കും ഇക്കാര്യം അറിയാമെന്നും അബി പറഞ്ഞിരുന്നു. ഇതിന്റെ പേരില്‍ ദിലീപ് ആരാധകര്‍ അബിയെ വിമര്‍ശിക്കുകയും ചെയ്തിരുന്നു.

Latest Stories

ആരോപണങ്ങള്‍ പിന്‍വലിച്ച് മാധ്യമങ്ങളിലൂടെ മാപ്പ് പറയണം; വക്കീല്‍ നോട്ടീസ് അയച്ച് ഇപി ജയരാജന്‍

എന്തിനാണ് പൊതുമേഖലയെ സ്വകാര്യവത്കരിക്കുന്നത്; ഭരണഘടന മാറ്റാമെന്നത് ബിജെപിയുടെ സ്വപ്‌നം മാത്രമെന്ന് രാഹുല്‍ ഗാന്ധി

ശോഭ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസുമായി മുന്നോട്ട് പോകും; വഴിയരികിലെ ചെണ്ടയല്ല താനെന്ന് ഗോകുലം ഗോപാലന്‍

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്; ഇഡിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി; മെയ് 3ന് വിശദീകരണം നല്‍കണം

മുഖ്യമന്ത്രി സ്റ്റാലിന് പരാതിയ്‌ക്കൊപ്പം കഞ്ചാവ്; മധുരയില്‍ ബിജെപി നേതാവ് അറസ്റ്റില്‍

'അവര്‍ എല്ലാ സംവരണവും തട്ടിയെടുത്ത് മുസ്ലീങ്ങള്‍ക്ക് നല്‍കും', അടിമുടി ഭയം, വെറുപ്പ് വളര്‍ത്താന്‍ വിറളി പിടിച്ച് സ്ഥാനാര്‍ത്ഥികള്‍ക്ക് മോദിയുടെ കത്ത്

കൗണ്‍സില്‍ യോഗത്തില്‍ വിതുമ്പി മേയര്‍ ആര്യ രാജേന്ദ്രന്‍; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ പ്രമേയം പാസാക്കി

എന്തിനായിരുന്നു അവനോട് ഈ ചതി, തകർന്നുനിന്ന സമയത്ത് അയാൾ നടത്തിയ പ്രകടനം ഓർക്കണമായിരുന്നു; യുവ താരത്തെ ഒഴിവാക്കിയതിന് പിന്നാലെ വ്യാപക വിമർശനം

നിവിന് ഗംഭീര ഹിറ്റുകള്‍ കിട്ടിയപ്പോള്‍ ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റിയില്ല..; 'ഡേവിഡ് പടിക്കലി'ന് നടന്റെ പേര് ഉദാഹരണമാക്കി ജീന്‍ പോള്‍, വിമര്‍ശനം

ജീവിതത്തിൽ ആദ്യം കണ്ട സിനിമാ താരം ഭീമൻ രഘു: ടൊവിനോ തോമസ്