മണപ്പുറം ഫിനാന്‍സില്‍ നിന്നും കോടികള്‍ തട്ടിയ ധന്യ പ്രധാന റമ്മി കളിക്കാരി; ഓണ്‍ലൈന്‍ ഗെയിമില്‍ ഇറക്കിയത് കോടികള്‍; നിക്ഷേപകരുടെ പണം അടിച്ചുപൊളിച്ചു

തൃശൂര്‍ വലപ്പാട് മണപ്പുറം ഫിനാന്‍സ് ലിമിറ്റഡില്‍ നിന്ന് ജീവനക്കാരി കോടികള്‍ തട്ടയത് ഓണ്‍ലൈന്‍ റമ്മികളിക്കാനെന്ന് കണ്ടെത്തി പൊലീസ്. 20 കോടി രൂപ തട്ടിയെടുത്ത് മുങ്ങിയ പ്രതി ധന്യ മോഹന്‍ ഓണ്‍ലൈന്‍ റമ്മിക്ക് അടിമയാണ്.
രണ്ട് കോടി രൂപയുടെ റമ്മി ഇടപാടുകള്‍ ഇവര്‍ നടത്തിയിട്ടുണ്ട്.

തട്ടിയെടുത്ത പണംകൊണ്ട് ഇവര്‍ ആഡംബര വസ്തുക്കളും സ്ഥലവും വീടും മറ്റും വാങ്ങി. റിട്ടേണ്‍ സമര്‍പ്പിക്കാത്തതിന് ആദായ നികുതി വകുപ്പ് ഇവര്‍ക്ക് നോട്ടീസും രണ്ടു പ്രാവശ്യം നല്‍കിയിരുന്നു..
മണപ്പുത്ത് ഇരുന്ന് അഞ്ച് വര്‍ഷം കൊണ്ടാണ് ധന്യ തട്ടിപ്പ് നടത്തിയത്.18 വര്‍ഷമായി വലപ്പാട് മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിലെ ജീവനക്കാരിയായിരുന്നു ധന്യ. 2019 മുതല്‍ വ്യാജ ലോണുകള്‍ ഉണ്ടാക്കി കമ്പനിയുടെ ഡിജിറ്റല്‍ പേഴ്സണല്‍ ലോണ്‍ അക്കൗണ്ടില്‍നിന്നും അച്ഛന്റെയും സഹോദരന്റെയും വിവിധ അക്കൗണ്ടുകളിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്ത് 20 കോടിയോളം രൂപ തട്ടിയെടുക്കുകയായിരുന്നു

2019 മുതലാണ് തട്ടിപ്പ് ആരംഭിച്ചതെന്ന് കമ്പനി നല്‍കിയ പരാതിയില്‍ പറയുന്നു.

പിടിക്കപ്പെടുന്ന സാഹചര്യത്തില്‍ സ്ഥാപനത്തില്‍ നിന്ന് മുങ്ങിയ ധന്യ നിലവില്‍ ഒളിവിലാണെന്ന് വലപ്പാട് മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് ആരോപിക്കുന്നു. പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ