'മനഃപൂർവം അപമാനിക്കുന്നു, എന്റെ പേരിൽ ക്രിമിനൽ സ്വഭാവമുള്ള പോസ്റ്റുകളും പോസ്റ്ററുകളും പ്രചരിക്കുന്നു'; ഫേസ്ബുക്ക് പോസ്റ്റുമായി ജി സുധാകരൻ

തനിക്കെതിരായ സൈബർ ആക്രമണം തുടരുന്നുവെന്ന് മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ. തന്റേതെന്ന പേരിൽ ക്രിമിനൽ സ്വഭാവമുള്ള പോസ്റ്റുകളും പോസ്റ്ററുകളും പ്രചരിക്കുന്നുവെന്നും ഇത് മനപ്പൂർവ്വം തന്നെ അപമാനിക്കാൻ വേണ്ടിയാണെന്നും ജി സുധാകരൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. മുന്നറിയിപ്പ് എന്നോണമാണ് ജി സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ്.

‘പിണറായി വിജയന് ജി സുധാകരൻ അയച്ച കവിത വൈറലാകുന്നു’ എന്നു പറഞ്ഞ് ഒരു അസഭ്യ കവിത തന്റെ പടത്തോട് കൂടി പ്രചരിക്കുന്നുവെന്നാണ് ജി സുധാകരൻ ആരോപിച്ചത്. ഇക്കാര്യം ഗുരുതരമായ സൈബർ കുറ്റമാണെന്നും സൈബർ പോലീസ് ഇത് ശ്രദ്ധിച്ചാൽ കൊള്ളാം എന്നും ഫേസ്ബുക്ക് പോസ്റ്റിൽ ജി സുധാകരൻ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

മുന്നറിയിപ്പ്:
ജാഗ്രത !
‘സ. പിണറായി വിജയന് ജി സുധാകരൻ അയച്ച കവിത വൈറലാകുന്നു’ എന്നു പറഞ്ഞ് ഇപ്പോൾ ഒരു അസഭ്യ കവിത താഴെയുള്ള എന്റെ പടത്തോടുകൂടി കോഴിക്കോട്ടുള്ള ഒരു സുഹൃത്ത് ശ്രീ ബാബു ചെറിയാൻ അവരുടെ ഗ്രൂപ്പിൽ വന്നതായി അയച്ചുതന്നു. കുറച്ചുനാളായി എന്റെ പടത്തോടുകൂടി ക്രിമിനൽ സ്വഭാവമുള്ള പല പോസ്റ്റുകളും പോസ്റ്ററുകളും സോഷ്യൽ മീഡിയയിൽ സർക്കുലേറ്റ് ചെയ്യുന്നു. ഇത് മനപ്പൂർവ്വം എന്നെ അപമാനിക്കാൻ വേണ്ടിയാണ്. സൈബർ പോലീസ് ഇത് ശ്രദ്ധിച്ചാൽ കൊള്ളാം. ഗുരുതരമായ സൈബർ കുറ്റമാണിത്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി