ദീപുവിന്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി

ട്വന്റി 20 പ്രവർത്തകൻ ദീപുവിന്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. കാക്കനാട് ശ്മാശാനത്തിലായിരുന്നു സംസ്കാര ചടങ്ങുകൾ. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഉച്ചയോടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയിരുന്നു. ബന്ധുക്കളുടെ ആവശ്യപ്രകാരം കോട്ടയം മെഡിക്കല്‍ കോളേജില്‍വെച്ചാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. തുടർന്ന് മൃതദേഹം കിഴക്കമ്പലത്ത് പൊതുദർശനത്തിന് വച്ചു.

ദീപുവിന്റെ മരണത്തിന് കാരണം തലയിലേറ്റ ക്ഷതമാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. തലയിൽ രണ്ടിടത്താണ് ക്ഷതമേറ്റത്. ക്ഷതം മൂലം രക്തധമനികൾ പൊട്ടി തലച്ചോറിൽ രക്തം കട്ടപിടിച്ചു എന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കരൾ രോഗം സ്ഥിതി വഷളാക്കിയെന്നും പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു.

അതേസമയം ദീപുവിന്റെ കൊലപാതക കേസിലെ എഫ്.ഐ ആറിന്റെ പകർപ്പ് പുറത്തുവന്നിരുന്നു. പ്രതികൾ സി.പി.എം പ്രവർത്തകരാണെന്ന് എഫ്.ഐ.ആറിൽ പറയുന്നു. കൊലപ്പെടുത്തണമെന്നുള്ള ഉദ്ദേശത്തോടെയാണ് ആക്രമണം നടത്തിയത്. ദീപു ട്വന്റി 20 യിൽ പ്രവർത്തിച്ചതിലുള്ള വിരോധമാണ് ആക്രമണത്തിന് പിന്നിൽ എന്നും ഇതിൽ പറയുന്നു.

ഒന്നാം പ്രതി സൈനുദ്ദീൻ ദീപുവിന്റെ കഴുത്തിന് കുത്തിപ്പിടിച്ചു. താഴെ വീണ ദീപുവിന്റെ തലയ്ക്ക് കാലുകൊണ്ട് ചവിട്ടി. മറ്റു മൂന്നു പ്രതികൾ ശരീരത്തിൽ മർദ്ദിച്ചു. പരാതിക്കാരിയായ പഞ്ചായത്ത് അംഗത്തെ പ്രതികൾ അസഭ്യം പറഞ്ഞു എന്നും എഫ്.ഐ ആറിൽ പറയുന്നു.

കഴിഞ്ഞ ശനിയാഴ്ചയാണ് ദീപുവിനെ സി.പി.എം പ്രവര്‍ത്തകരായ നാലുപേര്‍ ചേര്‍ന്ന് മർദ്ദിച്ചത്. കേസില്‍ സി.പി.എം കാവുങ്ങല്‍പറമ്പ് ബ്രാഞ്ച് സെക്രട്ടറി പറാട്ട് ബീയാട്ട് അബ്ദുള്‍ റഹ്മാന്‍ (36), പാറാട്ടുവീട്ടില്‍ സൈനുദ്ദീന്‍ സലാം (27), നെടുങ്ങാടന്‍ ബഷീര്‍ (36), വലിയപറമ്പില്‍ അസീസ് (42) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ട്വന്റി 20 ഭരിക്കുന്ന പഞ്ചായത്തുകളിലെ വഴിവിളക്കുകള്‍ മെച്ചപ്പെടുത്താന്‍ ആരംഭിച്ച ‘സ്ട്രീറ്റ് ലൈറ്റ് ചലഞ്ച്’ പദ്ധതിയെ കുന്നത്തുനാട് എം.എല്‍.എ പി.വി ശ്രീനിജിന്‍ തടസ്സം നില്‍ക്കുന്നു എന്ന് ആരോപിച്ച് ശനിയാഴ്ച ഇവിടെ വിളക്കണയ്ക്കല്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പ്രതിഷേധം നടക്കുന്നതിനിടെയാണ് നാലുപേര്‍ ദീപുവിനെ വീട്ടില്‍നിന്നു പിടിച്ചിറക്കി മർദ്ദിച്ചത്. പരിക്കേറ്റ ദീപുവിനെ പഴങ്ങനാട്ട് സ്വകാര്യ ആശുപത്രിയിലും പിന്നീട് ആലുവ രാജഗിരി ആശുപത്രിയിലേക്കും മാറ്റി. വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയാണ് മരണം സംഭവിച്ചത്.

Latest Stories

സിനിമാ ലോകം ഒരു നുണയാണ്, അവിടെയുള്ളതെല്ലാം വ്യാജമാണ്, ജയിച്ചാൽ സിനിമയുപേക്ഷിക്കും: കങ്കണ

IPL 2024: തകർപ്പൻ വിജയത്തിന് പിന്നാലെ തനിനിറം കാട്ടി കോഹ്‌ലി, വീഡിയോ വൈറൽ

'ആരോപണം അടിസ്ഥാനരഹിതം, മെഡിക്കൽ കോളേജിൽ ചികിത്സാപ്പിഴവുണ്ടായിട്ടില്ല'; കമ്പി മാറിയിട്ടെന്ന പരാതിയിൽ അസ്ഥിരോഗവിഭാഗം മേധാവി

ഭാര്യയുടെ ജനനേന്ദ്രിയം തുളച്ച് പൂട്ടിട്ട യുവാവ് അറസ്റ്റില്‍; അതിക്രമം അന്യ പുരുഷന്മാരുമായി ബന്ധമുണ്ടെന്ന സംശയത്തില്‍

IPL 2024: ഈ സ്വഭാവം കൊണ്ടാണ് ഇവര്‍ എങ്ങും എത്താതെ പോകുന്നത്; ബെംഗളൂരുവില്‍ ധോണിയോട് അനാദരവ്; ആര്‍സിബി കളിക്കാര്‍ക്കെതിരെ മുന്‍ താരങ്ങള്‍

കുഞ്ഞിന് അനക്കമില്ലെന്ന് അറിയിച്ചപ്പോള്‍ ഉറങ്ങുന്നതാകുമെന്ന് ഡോക്ടർ, ഗർഭസ്ഥശിശു മരിച്ചു; സർക്കാർ ആശുപത്രിക്കെതിരെ പരാതി

സെക്രട്ടേറിയറ്റ് ഉപരോധ സമരം ഫലം കണ്ടിരുന്നു; സോളാര്‍ സമര വിവാദത്തില്‍ പ്രതികരിച്ച് എംവി ഗോവിന്ദന്‍

ടൂറിസ്റ്റുകളെ ഓഫ് റോഡ് യാത്ര കൊണ്ടുപോവുന്ന ജീപ്പ് ഡ്രൈവർ; മാസ് മാത്രമല്ല ഈ ടർബോ ജോസ്; മിഥുൻ മാനുവൽ തോമസ് പറയുന്നു

ബോചെ ടി ലോട്ടറിയല്ല; അമിതവില ഈടാക്കുന്നില്ല; ബംബര്‍ ലോട്ടറി നടത്താന്‍ ഉദ്ദേശിക്കുന്നില്ല; സര്‍ക്കാര്‍ വാദം പൊള്ളയെന്ന് ബോബി ചെമ്മണൂര്‍

IPL 2024: ഈ മൂന്ന് താരങ്ങളെ നിലനിർത്താൻ ഒരുങ്ങി ചെന്നൈ സൂപ്പർ കിങ്‌സ്, സൂപ്പർതാരങ്ങൾ ടീമിന് പുറത്തേക്ക്