ദീപക് ധർമ്മടമല്ല ധർമ്മടം ദീപക്കായാലും സർക്കാരിന്റെ സംരക്ഷണമുണ്ടാവില്ല: എ കെ ബാലന്‍

ഏത് ദീപക് ധർമ്മടമായാലും ക്രമക്കേട് കാട്ടിയാൽ നടപടി ഉണ്ടാകുമെന്ന് സിപിഎം നേതാവ് എ കെ ബാലൻ. സിപിഎമ്മുമായി അടുപ്പമുള്ള ആളാണെങ്കിലും ക്രമക്കേട് കാട്ടിയാല്‍ സര്‍ക്കാരിന്റെ സംരക്ഷണം ഉണ്ടാകില്ല. എല്ലാ പ്രതികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും ബാലൻ മാധ്യമങ്ങളോട് പറഞ്ഞു. മുട്ടില്‍ മരംമുറി വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു ബാലൻ.

മുട്ടിൽ മരംമുറി കേസ് അന്വേഷണം മികച്ച രീതിയിൽ നടക്കുകയാണെന്ന് എ കെ ബാലന്‍ പറഞ്ഞു. ആരൊക്കെയാണോ പങ്കാളികൾ ആയിട്ടുള്ളത് അവരെയെല്ലാം നിയമത്തിന് മുന്നിൽ കൊണ്ടുവരും. സി.പി.എമ്മിന്റെ ചോട്ടിൽ ഉള്ള നേതാവായാലും മധ്യത്തിലായാലും മേലെ ഉള്ള നേതാവായാലും ഭരണത്തിന്റെ തണൽ ഉപയോഗിച്ചുകൊണ്ട് ഭരണ കേന്ദ്രങ്ങൾ ഉണ്ടാക്കാൻ സി.പി.എം ഒരാളെയും അനുവദിക്കില്ല. ദീപക് ധർമ്മടമല്ല ധർമ്മടം ദീപക്കായാലും സർക്കാരിന്റെ സംരക്ഷണമുണ്ടാവില്ലെന്ന് എ കെ ബാലന്‍ പറഞ്ഞു.

“ആരാണ് ദീപക് ധർമ്മടം ഞങ്ങളുടെ പാർട്ടിയേക്കാൾ വലിയ ആളാണോ. ഞങ്ങളുടെ പാർട്ടിയുടെ ആളുകൾ ആണെങ്കിൽ തന്നെ അങ്ങനെ ഉള്ള എന്തിലെങ്കിലും പെട്ടിട്ടുണ്ടെങ്കിൽ അവരെ ഒക്കെ തന്നെ ചെവിക്ക് പിടിച്ച് നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരും. അത് തെളിയിച്ചതാണ് ഈ പാർട്ടി. അതുകൊണ്ടാണ് ജനങ്ങളിൽ ഞങ്ങൾക്കുള്ള വിശ്വാസം അത് എക്സ് ഓർ വൈ ആരായാലും ജനഹിതത്തിനെതിരായി സ്റ്റേറ്റിന്റെ താല്പര്യത്തിന് എതിരായി ആര് നിന്ന് കഴിഞ്ഞാലും അവരെ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരും സംഘടനപരമായിട്ടുള്ള നടപടി സ്വീകരിക്കും.” എ കെ ബാലന്‍ പറഞ്ഞു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി