വിവാഹവാര്‍ത്തയ്ക്ക് പിന്നാലെ മേയ‍ർ ആര്യ രാജേന്ദ്രന് എതിരെ സൈബര്‍ ആക്രമണം

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന് എതിരെ സൈബര്‍ ആക്രമണം. കോഴിക്കോട് ബാലുശ്ശേരി എം.എല്‍.എ എംഎല്‍എ സച്ചിന്‍ ദേവുമായുള്ള വിവാഹവാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെയാണ് മേയര്‍ക്ക് സമൂഹ മാധ്യമങ്ങളിലൂടെ ആക്രമണം ആരംഭിച്ചിരിക്കുന്നത്.

വിവാഹ വാര്‍ത്തയെ തുടര്‍ന്നുള്ള മേയറുടെ ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെയാണ് അധിക്ഷേപകരമായ കമന്റുകള്‍ കുമിഞ്ഞു കൂടിയിരിക്കുന്നത്. കോണ്‍ഗ്രസ് അനുകൂല പ്രൊഫൈലുകളില്‍ നിന്നാണ് ആര്യക്ക് നേരെ ആക്രമണം ഉണ്ടാകുന്നത്.

‘എല്ലാം പെര്‍ഫക്ട് ഓക്കെ. ബട്ട്, ആ അനുപമയ്‌ക്കെതിരെ അസഭ്യവര്‍ഷം നടത്തിയ സഖാക്കന്മാര്‍ ഇവിടെ കമോണ്‍. തൊട്രാ പാക്കലാം? ‘എന്ന് കോണ്‍ഗ്രസ് നേതാവ് അഡ്വ. ബിന്ദു കൃഷ്ണ കമന്റിട്ടിട്ടുണ്ട്. ഈ കമന്റിന് താഴെയും ആര്യ രാജേന്ദ്രനെ അധിക്ഷേപിച്ച് നിരവധി കമന്റുകള്‍ വന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും വിവാഹിതരാകുന്നു എന്ന വാര്‍ത്ത് പുറത്ത് വന്നത്. ബാലസംഘം എസ്എഫ്ഐ കാലഘട്ടം മുതല്‍ ഇരുവരും സുഹൃത്തുക്കളാണ്. ഈ പരിചയമാണ് വിവാഹത്തിലേക്ക് എത്തിയിരിക്കുന്നത്. വിവാഹ തിയതി നിശ്ചയിച്ചിട്ടില്ല. വിവാഹക്കാര്യം ഇരു കുടുംബങ്ങളും തമ്മില്‍ ധാരണയായതായി സച്ചിന്റെ പിതാവ് കെ.എം നന്ദകുമാര്‍ അറിയിച്ചിരുന്നു.

പതിനഞ്ചാം നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി സച്ചിന്‍ ദേവ്. കോഴിക്കോട് ബാലുശ്ശേരിയില്‍ നിന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥിയും സിനിമ താരവുമായി ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ പരാജയപ്പെടുത്തി മികച്ച വിജയം നേടിയാണ് സച്ചിന്‍ നിയമസഭയില്‍ എത്തിയത്.

ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ എന്ന വിശേഷണത്തോടെയാണ് ആര്യ രാജേന്ദ്രന്‍ തിരുവനന്തപുരത്ത് ചുമതലയേറ്റത്. 2020 ലെ കേരള തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ മുടവന്‍മുകള്‍ വാര്‍ഡില്‍ നിന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി വിജയിച്ചാണ് ആര്യ കോര്‍പ്പറേഷന്‍ മേയറായത്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി