ഇപി ജയരാജനെ ചേര്‍ത്തുപിടിച്ച് സിപിഎം; ആരോപണങ്ങള്‍ നുണ പ്രചാരണമെന്ന് എംവി ഗോവിന്ദന്‍

ബിജെപി നേതാവും ആലപ്പുഴ ലോക്‌സഭ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായ ശോഭ സുരേന്ദ്രന്റെ ആരോപണങ്ങള്‍ തള്ളി സിപിഎം. എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനെതിരെയുള്ള ആരോപണങ്ങള്‍ നുണ പ്രചാരണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ശോഭ സുരേന്ദ്രനെതിരെ നിയമ നടപടി സ്വീകരിക്കാന്‍ ജയരാജന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഗോവിന്ദന്‍ പറഞ്ഞു.

സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇപിയ്‌ക്കെതിരെ പാര്‍ട്ടി നടപടിയുണ്ടായേക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നു. എന്നാല്‍ സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സിപിഎം ഇപിയെ പിന്തുണയ്ക്കുകയായിരുന്നു. കമ്മ്യൂണിസ്റ്റ് വിരോധമാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വാദം.

ഇപി ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് തുടരുമെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി. ദല്ലാള്‍ നന്ദകുമാറിനെ പോലുള്ളവരുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടു. ആ ബന്ധം മുന്‍പേ അവസാനിപ്പിച്ചതാണെന്ന് ഇപി യോഗത്തില്‍ അറിയിച്ചു. ദില്ലിയിലും രാമനിലയത്തിലും ഉള്‍പ്പെടെ കൂടിക്കാഴ്ച നടത്തിയെന്ന ആരോപണം അസംബന്ധമാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം സീറ്റുകളും എല്‍ഡിഎഫിന് ലഭിക്കും. വടകരയില്‍ വര്‍ഗ്ഗീയ ധ്രുവീകരണം നടന്നു. ബിജെപി വോട്ടുകള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ചു. തൃശൂരില്‍ ബിജെപി മൂന്നാം സ്ഥാനത്താകും. ഇടത് വോട്ടുകള്‍ കൃത്യമായി പോള്‍ ചെയ്യപ്പെട്ടുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

കേരളത്തില്‍ കഴിഞ്ഞ തവണ ഉണ്ടായിരുന്ന പ്രഭാവം രാഹുല്‍ ഗാന്ധിയ്ക്കും കോണ്‍ഗ്രസിനും നിലവില്‍ കേരളത്തിലില്ല. വയനാട്ടില്‍ ഉള്‍പ്പെടെ ഇത് പ്രതിഫലിക്കും. ബിജെപി അക്കൗണ്ട് തുറക്കാന്‍ ലക്ഷ്യമിട്ട് തൃശൂരില്‍ കേന്ദ്ര ഏജന്‍സികളെ ഇറക്കി. പ്രധാനമന്ത്രി നേരിട്ട് കള്ള പ്രചാരണങ്ങള്‍ നടത്തിയെന്നും ഗോവിന്ദന്‍ ആരോപിച്ചു.

Latest Stories

വീണാ ജോര്‍ജിനെ വിമര്‍ശിച്ചവര്‍ക്കെതിരെ നടപടിക്ക് സിപിഎം; മൂന്ന് ദിവസത്തിനകം നടപടിയെടുത്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം

IND vs ENG: മഴ മാറി തെളിഞ്ഞത് ഇന്ത്യയുടെ 'ആകാശ ദീപം', എഡ്ജ്ബാസ്റ്റണിൽ ഇം​ഗ്ലണ്ട് വീണു, ചരിത്രം കുറിച്ച് ഗില്ലും സംഘവും

ഗോശാലകള്‍ നിര്‍മ്മിക്കേണ്ടത് യോഗിയുടെ യുപിയില്‍; ഗവര്‍ണര്‍ യഥാര്‍ത്ഥ ഇന്ത്യന്‍ പാരമ്പര്യം ഇനിയും മനസ്സിലാക്കേണ്ടതുണ്ടെന്ന് ബിനോയ് വിശ്വം

IND vs ENG: ഇന്ത്യ വളരെയധികം സമ്മർദ്ദത്തിലാണ്, ഫലം അനുകൂലമല്ലെങ്കിൽ ​ഗില്ലിന്റെ കാര്യം കഷ്ടമാകും; വിലയിരുത്തലുമായി നാസർ ഹുസൈൻ

കാല്‍നൂറ്റാണ്ടിലെ സേവനം ഇവിടെ അവസാനിക്കുന്നു; പാകിസ്ഥാനിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ മൈക്രോസോഫ്റ്റ്

രജിസ്ട്രാറായി കെഎസ് അനില്‍ കുമാര്‍ വീണ്ടും ചുമതലയേറ്റു; നടപടി സിന്‍ഡിക്കേറ്റിന്റെ തീരുമാനത്തിന് പിന്നാലെ

IND vs ENG: ഒടുവിൽ ആ തന്ത്രം വിജയിച്ചു, സ്റ്റോക്സ് വീണു, ജയത്തോട് അടുത്ത് ഇന്ത്യ

ഫാസ്റ്റ് & ഫ്യൂരിയസ്, എഫ് 1 പോലുളള സിനിമകൾ ചെയ്യാൻ താത്പര്യമുണ്ട്, തന്റെ ആ​ഗ്രഹം തുറന്നുപറഞ്ഞ് അജിത്ത് കുമാർ

'രാജ്യത്ത് ചിലര്‍ക്കിടയില്‍ മാത്രം സമ്പത്ത് കുമിഞ്ഞുകൂടുന്നു, ദരിദ്രരുടെ എണ്ണമേറുന്നു'; ഇങ്ങനെ സംഭവിക്കാന്‍ പാടില്ലെന്ന് നിതിന്‍ ഗഡ്കരി; മോദി- അദാനി ബന്ധം ചര്‍ച്ചയാകുന്ന കാലത്ത് സാമ്പത്തിക അസമത്വത്തെ കുറിച്ച് തുറന്നുസമ്മതിച്ച് കേന്ദ്രമന്ത്രി

ആരോഗ്യമന്ത്രി രാജിവയ്‌ക്കേണ്ട ആവശ്യം ഇല്ല; ഇവിടെയും പ്രശ്നങ്ങളുണ്ട് അത് പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് എംഎ ബേബി