സിപിഎം സമരത്തിൽ പങ്കെടുത്തില്ല; കണ്ണൂരിൽ ആദിവാസി സ്ത്രീക്ക് തൊഴിൽ നിഷേധിച്ചതായി പരാതി

സിപിഎം സമരത്തിൽ പങ്കെടുക്കാത്ത ആദിവാസി സ്ത്രീക്ക് തൊഴിൽ നിഷേധിച്ചതായി പരാതി. കണ്ണൂർ പേരാവൂരിലാണ് സംഭവം. തൊഴിലുറപ്പ് ജോലിക്കെത്തിയ മുരിങ്ങോടി പാറങ്ങോട്ട് ഉന്നതിയിലെ ലക്ഷ്മിയെയാണ് സിപിഎം സമരത്തിൽ പങ്കെടുത്തില്ലെന്ന കാരണം ചൂണ്ടിക്കാട്ടി തിരിച്ചയച്ചത്.

വ്യാഴാഴ്ച്ച കണ്ണൂർ നഗരത്തിൽ നടന്ന തൊഴിലുറപ്പ് ഭേദഗതിക്കെതിരായ സിപിഎം സമരത്തിൽ ലക്ഷ്മി പങ്കെടുത്തിരുന്നില്ല. അസുഖമായതിനാൽ മൂന്ന് ദിവസമായി ലക്ഷ്മി ജോലിക്കും വന്നിരുന്നില്ല. തിരിച്ചെത്തിയപ്പോഴാണ് സമരത്തിൽ പങ്കെടുത്തവർ മാത്രം പണിക്ക് വന്നാൽ മതിയെന്ന് ഒരു വിഭാഗം പറഞ്ഞത്.

തൊഴിലാളികൾ എല്ലാവരും ചേർന്നെടുത്ത തീരുമാനമാണെന്ന് തൊഴിലുറപ്പ് മേറ്റും പറഞ്ഞു. സംഭവം വിവാദമായതോടെ 42 പേർക്കുളള തൊഴിൽദിനം മാത്രമേ ബാക്കിയുളളവെന്നും അതിനാലാണ് കുറച്ചുപേരെ മാറ്റി നിർത്തിയതെന്നും മേറ്റ് വിശദീകരിച്ചു. നടപടിയിൽ പ്രതിഷേധിച്ച് ബിജെപി പേരാവൂർ ഗ്രാമ പഞ്ചായത്തിലേക്ക് മാർച്ച് നടത്തി.

Latest Stories

'ജെല്ലിക്കെട്ടിൽ വിജയിക്കുന്നവർക്ക് മൃഗസംരക്ഷണ വകുപ്പിൽ ജോലി'; അപ്രതീക്ഷിത പ്രഖ്യാപനവുമായി എം കെ സ്റ്റാലിൻ

IND vs NZ: ഒടുവിൽ ടീം ഇന്ത്യ ആ തീരുമാനത്തിലേക്ക്, 'ഫൈനൽ' മത്സരത്തിനുള്ള പ്ലെയിം​ഗ് ഇലവൻ

IND vs NZ: 'ജഡേജയേക്കാൾ മികച്ച ഓൾറൗണ്ടർ, പക്ഷേ ഏകദിന ടീമിൽ ഇടമില്ല'; അമ്പരപ്പ് പ്രകടിപ്പിച്ച് കൈഫ്

'ജയലളിതയുടെ അനുയായികൾ എന്നെ വണ്ടിയിൽ വെച്ച് മർദ്ദിച്ചു, തെറിവിളിച്ചു... രക്ഷകനായത് ഭാഗ്യരാജ്'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രജനീകാന്ത്

'യുഡിഎഫിലേക്ക് കൂടുതൽ പേർ എത്തും, അടിത്തട്ട് വിപൂലീകരിക്കും'; കേരള കോൺ​ഗ്രസ് എം മുന്നണിമാറ്റ ചർച്ച ഇനി ആവശ്യമില്ലെന്ന് വി ഡി സതീശൻ

'നിതീഷിനെ പുറത്താക്കി ആ വെടിക്കെട്ട് ബാറ്റ്സ്മാനെ തിരഞ്ഞെടുക്കണമായിരുന്നു'; തുറന്നടിച്ച് മുൻ ഇന്ത്യൻ താരം

'കിതച്ച് കിതച്ച്...കുതിച്ച് കുതിച്ച് മുന്നോട്ട് തന്നെ'; സ്വര്‍ണവില വീണ്ടും ഉയര്‍ന്നു, പവന് 1,05,440

രാഹുല്‍ മാങ്കൂട്ടത്തില്‍ അഴിക്കുള്ളില്‍ തന്നെ; മൂന്നാം ബലാല്‍സംഗ കേസിലെ ജാമ്യാപേക്ഷ തിരുവല്ല മജിസ്‌ട്രേറ്റ് കോടതി തള്ളി

'ഓപ്പറേഷൻ ഷോർട്ട് സർക്യൂട്ട്'; കെഎസ്ഇബി ഓഫീസുകളിൽ മിന്നൽ പരിശോധന, ഉദ്യോഗസ്ഥരിൽ നിന്ന് 16.50 ലക്ഷം രൂപ പിടിച്ചെടുത്തു

ശ്വാസംമുട്ടുന്ന രാജ്യം: “വികസിത് ഭാരത്” എന്ന വികസനത്തിന്റെ ശ്വാസകോശ ശവപ്പുര