പ്രായപരിധിയില്‍ ആര്‍ക്കും ഇളവില്ലെന്ന് സി.പി.ഐ; കെ.ഇ. ഇസ്മയില്‍ പുറത്തേക്ക്

പ്രായപരിധി കര്‍ശനമാക്കാന്‍ സിപിഐ. പ്രായപരിധിയില്‍ ദേശീയ കൗണ്‍സിലില്‍ ആര്‍ക്കും ഇളവുണ്ടാകില്ല. ഇതനുസരിച്ച് കേരളത്തില്‍നിന്നുള്ള കെ.ഇ. ഇസ്മയില്‍ ഉള്‍പ്പെടെയുള്ളവര്‍ ദേശീയ കൗണ്‍സിലില്‍നിന്നും പുറത്താകും.

പ്രായപരിധിയില്‍ മറ്റ് മാര്‍ഗങ്ങളില്ലാത്ത സംസ്ഥാനങ്ങളില്‍മാത്രം ഇളവ് നല്‍കും. ഇളവ് നല്‍കുക വോട്ടെടുപ്പിലൂടെ മാത്രമായിരിക്കുമെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം അതുല്‍ കുമാര്‍ അന്‍ജാന്‍ പറഞ്ഞു.

സിപിഐയ്ക്കു പിന്നാലെ ആര്‍എസ്പിയിലും പ്രായപരിധി വിവാദം പൊട്ടിപുറപ്പെട്ടിരിക്കുകയാണ്. സംസ്ഥാന സമ്മേളനത്തിന് പതാക ഉയര്‍ന്നതിനു പിന്നാലെയാണ്, സംസ്ഥാന കമ്മിറ്റി തിരഞ്ഞെടുപ്പില്‍ സെക്രട്ടറിക്ക് ഉള്‍പ്പെടെ പ്രായപരിധി നിബന്ധന വേണമെന്ന ആവശ്യം ഉയര്‍ന്നത്. പാര്‍ട്ടി ഭരണഘടന ഭേദഗതി ചെയ്യാന്‍ നിയോഗിക്കപ്പെട്ട ദേശീയ ഉപസമിതി റിപ്പോര്‍ട്ടിലെ ശുപാര്‍ശയാണ് ഇതിന് കാരണം.

ദേശീയ സംസ്ഥാന തലങ്ങളില്‍ ഉള്‍പ്പെടെ സെക്രട്ടറിമാര്‍ 3 തവണയില്‍ കൂടുതല്‍ തുടരാന്‍ പാടില്ല, സംസ്ഥാന കേന്ദ്ര കമ്മിറ്റിയംഗങ്ങളുടെ പ്രായപരിധി 75 വയസ്സും മറ്റു കമ്മിറ്റിയംഗങ്ങളുടേത് എഴുപതും ആയി നിജപ്പെടുത്തുക എന്നതായിരുന്നു ശുപാര്‍ശ.

Latest Stories

അവയവക്കടത്ത് കേസിൽ നിർണായക രേഖകളും വ്യാജരേഖകളും കണ്ടെടുത്ത് ഇഡി; പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കും

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വിദ​ഗ്ധ സമിതിയിൽ നിന്ന് കേരള പ്രതിനിധിയെ ഒഴിവാക്കി; പകരം യുപി സ്വദേശിയെ നിയമിച്ചു

സെർവറുകൾ തണുത്തിരിക്കുന്നു, തൊഴിലാളികൾ പൊള്ളുന്നു

മയക്കുമരുന്ന് ഉപയോഗത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ; പെരുമ്പാവൂർ ടൗണിൽ നിന്ന് മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ

ലൈംഗികാതിക്രമ കേസ്; സംവിധായകൻ രഞ്ജിത്തിനെതിരെ ഇന്ന് കുറ്റപത്രം സമർപ്പിക്കും; കുറ്റക്കാരനാണെന്ന് കണ്ടെത്തൽ

തൃശൂരിൽ പെൺവാണിഭ കേന്ദ്രത്തിൽ 27 കാരൻ കൊല്ലപ്പെട്ടു; 4 സ്ത്രീകൾ അടക്കം 6 പേർ പിടിയിൽ

'യോഗ ലോകത്തിന്റെ മികച്ച ഭാവിക്ക് അത്യവശ്യം'; അന്താരാഷ്ട്ര യോഗ ദിനത്തിൽ പ്രധാനമന്ത്രി മോദി

മാസപ്പടി കേസ്: വീണക്ക് വീണ്ടും ഇഡി സമൻസ്; 29ന് ഹാജരാകണം

ധര്‍മേന്ദ്ര പ്രധാന്‍ എന്നൊരു വൈറസ് വിദ്യാഭ്യാസ സംവിധാനത്തിലുണ്ട്, കോവിഡ് കാലത്തെ മോദിയുടെ പ്ലേറ്റും സ്പൂണും പ്രയോഗത്തെ പരിഹസിച്ച് സിജെപി പ്രതിഷേധം; പ്രധാന്‍ രാജിവെയ്ക്കണമെന്ന് ആവശ്യം

ഷിന്‍ഡെ പക്ഷം എന്ന് പറയേണ്ടതില്ല, ഒറ്റ ശിവസേനയെ ഉള്ളുവെന്ന് അമിത് ഷാ; ഏകനാഥ് ഷിന്‍ഡെ നയിക്കുന്നതാണ് യഥാര്‍ത്ഥ ശിവസേനയെന്നും കോലാപൂരിലെ റാലിയില്‍ അമിത് ഷാ