'ചര്‍ച്ചക്ക് പോലും തയ്യാറാകുന്നില്ല, തൊഴിലാളികളോട് വഞ്ചന ; കയര്‍ മേഖലയിലെ പ്രതിസന്ധിയില്‍ വ്യവസായമന്ത്രിയ്‌ക്ക് എതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.ഐ

കയര്‍ മേഖല നേരിടുന്ന പ്രതിസന്ധിയില്‍ മന്ത്രി പി രാജീവിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ. വിഷയത്തില്‍ ഒരു ചര്‍ച്ചക്ക് പോലും മന്ത്രി പി രാജീവ് തയ്യാറാകുന്നില്ലെന്ന് സിപിഐ ആലപ്പുഴ ജില്ല സെക്രട്ടറി ടി ജെ ആഞ്ജലോസ് ഒരു മാധ്യമവുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

രാജഭരണകാലത്തും സര്‍ സിപിയുടെ കാലത്ത് പോലും തൊഴിലാളികളുമായി ചര്‍ച്ച നടന്നിട്ടുണ്ട്. ഒരു പ്രതികരണവും ഇല്ലാത്തതിനാല്‍ രാജീവിന് നിവേദനം നല്‍കുന്നത് തന്നെ നിര്‍ത്തി. മുഖ്യമന്ത്രിക്കാണ് യൂണിയനുകള്‍ ഇപ്പോള്‍ നിവേദനങ്ങള്‍ നല്‍കുന്നത്.

കയര്‍ ഉല്‍പന്നങ്ങള്‍ ഇനി സംഭരിക്കില്ലെന്നാണ് മന്ത്രി പറയുന്നത്. ഇങ്ങനെ പറയാന്‍ ഒരു മന്ത്രിക്ക് അവകാശമില്ല. മാത്രമല്ല ഇത് ഇടതമുന്നണിയുടെ നയത്തിന് എതിരാണ്. തൊഴിലാളികളോട് കാണിക്കുന്ന വഞ്ചനയാണിത്.

കയര്‍പ്രതിസന്ധി പരിഹരിക്കാന്‍ മന്ത്രി നിയോഗിച്ച വിദഗ്ദ സമിതിയെ അംഗീകരിക്കില്ല, കയര്‍മേഖലയുമായി ബന്ധമുള്ള ഒരാള്‍പോലും സമിതിയിലില്ല. പ്രതിപക്ഷ സംഘടനകളുമായി ചേര്‍ന്ന് സമരം ശക്തമാക്കുമെന്നും ടി ജെ ആഞ്ജലോസ് പറഞ്ഞു

കുരങ്ങന്റെ കയ്യില്‍ പൂമാല കിട്ടിയതുപോലെയാണ് മന്ത്രി പി.രാജീവിന്റെ കയ്യില്‍ കയര്‍ വകുപ്പെന്ന് സിപിഐ ജില്ലാ അസി. സെക്രട്ടറിയും കേരള സ്റ്റേറ്റ് കയര്‍ത്തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ പി.വി.സത്യനേശന്‍ വിമര്‍ശിച്ചിരുന്നു. കയര്‍മേഖലയുടെ പുരോഗതിക്കായി മന്ത്രി ക്രിയാത്മകമായി ഒന്നും ചെയ്യുന്നില്ലെന്നും മുഖ്യമന്ത്രി പ്രശ്‌നത്തില്‍ ഇടപെടണമെന്നും സത്യനേശന്‍ പറഞ്ഞിരുന്നു.

Latest Stories

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ

മുജ്‌തബ ഖമനേയിയുടെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ല: ഇറാനിയൻ വിദേശകാര്യമന്ത്രി

വെസ്റ്റ് ഇൻഡീസിനെതിരെ വിജയിച്ച ശേഷം സഞ്ജു എന്നോട് ഒരു ആഗ്രഹം പറഞ്ഞു; തുറന്ന് പറഞ്ഞ് ഷെഫ് പിള്ള

'തലസ്ഥാനത്ത് 14 സീറ്റും ജയിക്കും' നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടും : മന്ത്രി വി. ശിവൻകുട്ടി

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ