'അഞ്ച് രൂപയുടെ നോട്ട് കിട്ടാനില്ല, അത് കൊണ്ട് ഒപി ടിക്കറ്റിന് 10 രൂപയാക്കി'; കടകംപള്ളി സുരേന്ദ്രൻ

അഞ്ച് രൂപയുടെ നോട്ട് കിട്ടാനില്ലാത്തതുകൊണ്ടാണ് ആശുപത്രികളിലെ ഒപി ടിക്കറ്റ് നിരക്ക് 10 രൂപയാക്കിയതെന്ന് മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അഞ്ച് രൂപ ഇപ്പോള്‍ കിട്ടാനില്ലെന്നും അഞ്ച് രൂപയുടെ നോട്ടും കിട്ടാനില്ലെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. അതുകൊണ്ടാണ് ഒപി ടിക്കറ്റിന് പത്ത് രൂപയാക്കിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഒ പി ടിക്കറ്റ് നിരക്ക് ഒറ്റയടിക്ക് പത്ത് രൂപയാക്കുകയായിരുന്നു. ആശുപത്രി വികസന സമിതിയുടേതാണ് തീരുമാനം. ബിപിഎല്‍ വിഭാഗത്തിന് ഒ പി സൗജന്യമായിരിക്കും. മറ്റുമെഡിക്കല്‍ കോളേജുകളിലും നിരക്ക് ഏര്‍പ്പെടുത്തിയെന്ന് ചൂണ്ടികാട്ടിയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ഒപി ടിക്കറ്റ് നിരക്ക് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലും സമാനമായ രീതിയില്‍ ഒ പി ടിക്കറ്റ് വില വര്‍ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണിപ്പോൾ വിഷയത്തിൽ വിചിത്ര വാദവുമായി കടകംപള്ളി സുരേന്ദ്രൻ രംഗത്തെത്തിയിരിക്കുന്നത്.

Latest Stories

ഒൻപത് വർഷങ്ങൾക്ക് ശേഷം സംസ്ഥാനത്ത് നദികളിൽ നിന്ന് മണൽവാരൽ പുനരാരംഭിക്കുന്നു; ഐഎൽഡിഎം സമർപ്പിച്ച എസ്ഒപിക്ക് റവന്യു വകുപ്പിന്റെ അനുമതി

IPL 2025: ആരാണ് ഈ നുണകളൊക്കെ പറഞ്ഞുപരത്തുന്നത്, അപ്പോള്‍ റിഷഭ് പന്തിന് നല്‍കുന്ന കോടികള്‍ക്കൊന്നും വിലയില്ലേ, തുറന്നുപറഞ്ഞ് മുന്‍ താരം

'സോണിയക്കും രാഹുലിനുമെതിരെ തെളിവുകളുണ്ട്'; നാഷണൽ ഹെറാൾഡ് കേസിൽ കോടതിയിൽ ഇഡി

എനിക്ക് ഏറ്റവും പ്രിയപ്പെട്ടവര്‍ക്കൊപ്പം..; മാളവികയ്ക്കും സംഗീതിനുമൊപ്പം മോഹന്‍ലാല്‍, 'ഹൃദയപൂര്‍വ്വം' ഫസ്റ്റ്‌ലുക്ക്

'അവിടെനിന്നും ഒരുപാട് സ്നേഹം ലഭിച്ചു, പാകിസ്ഥാൻ യാത്ര ഏറെ സ്നേഹം നിറഞ്ഞത്'; പാക് ചാരസംഘടനയുമായി ബന്ധമുണ്ടെന്ന് സമ്മതിച്ച് ജ്യോതി മൽഹോത്ര

IPL 2025: എന്ത് ചെയ്തിട്ടും ഒരു കാര്യവുമില്ല, അവര്‍ ഒരുപാട് തവണ ആ പരീക്ഷണം നടത്തിക്കഴിഞ്ഞു, ഇതുപോലൊരു തോല്‍വി ടീം, വിമര്‍ശനവുമായി മുന്‍താരം

'വേടന്റെ തുണിയില്ലാ ചാട്ടങ്ങൾക്ക് മുമ്പിൽ സമാജം അപമാനിക്കപ്പെടുന്നു, പട്ടികജാതി വർഗക്കാരന്റെ തനതായ കലാരൂപം റാപ്പ് സംഗീതമാണോ? '; കെപി ശശികല

യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ഷൈൻ ലാൽ ബിജെപിയിലേക്ക്; രാജീവ് ചന്ദ്രശേഖർ അംഗത്വം നൽകും

ദേശീയപാത തകർന്ന സംഭവം; നിർമ്മാണ കമ്പനിയിലേക്ക് യൂത്ത് കോൺ​ഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം, അബിൻ വർക്കി ഉൾപ്പെടെയുള്ളവർ അറസ്റ്റിൽ

സുചിത്രയും മക്കളുമില്ല, ഇത്തവണ ആഘോഷം ആന്റണിയുടെ കുടുംബത്തിനൊപ്പം; കേക്ക് മുറിച്ച് മോഹന്‍ലാല്‍, ചിത്രങ്ങള്‍