തുടര്‍ച്ചയായ വന്യജീവി ആക്രമണങ്ങള്‍; വയനാട്ടില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍

തുടര്‍ച്ചയായ വന്യജീവി ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് വയനാട്ടില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍. വന്യജീവി ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ വേണ്ട നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ചാണ് യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് രണ്ട് ദിവസത്തിനിടെ നാല് പേര്‍ക്കാണ് കാട്ടാന ആക്രമണത്തില്‍ ജീവന്‍ നഷ്ടമായത്.

അവശ്യ സര്‍വീസുകളെയും പരീക്ഷ, വിവാഹം, പളിക്കുന്ന് തിരുനാള്‍ എന്നീ ആവശ്യങ്ങള്‍ക്കുള യാത്രകളെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയതായി നേതാക്കള്‍ അറിയിച്ചു. ദിവസേന എന്നോണം ജില്ലയില്‍ ആക്രമണത്തില്‍ മനുഷ്യജീവനങ്ങള്‍ നഷ്ടപ്പെട്ടിട്ടും യാതൊരുവിധ നടപടിയും സ്വീകരിക്കാത്ത സര്‍ക്കാര്‍ നിലപാട് പ്രതിഷേധിച്ചുകൊണ്ടാണ് ഹര്‍ത്താല്‍ നടത്തുന്നതെന്ന് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ കെ കെ അഹമ്മദ് ഹാജിയും കണ്‍വീനര്‍ പി ടി ഗോപാലക്കുറുപ്പും അറിയിച്ചു.

കഴിഞ്ഞ ദിവസം രാത്രി നടന്ന കാട്ടാന ആക്രമണത്തില്‍ അട്ടമല സ്വദേശി ബാലകൃഷ്ണന്‍ അതിദാരുണമായി കൊല്ലപ്പെട്ടിരുന്നു. ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ തേയില എസ്റ്റേറ്റിനുള്ളിലെ വഴിയിലാണ് ബാലകൃഷ്ണന്റെ മൃതദേഹം കണ്ടത്.

Latest Stories

ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടവുമായി ബന്ധപ്പെട്ട് അഭിമുഖം; ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തു

അഫ്ഗാന്‍ പൗരന്മാരെ കൂട്ടത്തോടെ നാടുകടത്താന്‍ ഇറാന്‍; ഇസ്രയേല്‍ വ്യോമാക്രമണങ്ങള്‍ക്ക് സഹായം നല്‍കിയതായി ആരോപണം

കോഴിക്കോട് എംഡിഎംഎയുമായി യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍; ആന്‍സി പിടിയിലായത് ലഹരി കേസില്‍ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ

കാപിറ്റല്‍ പണിഷ്‌മെന്റ് എന്നൊരു വാക്കുപോലും പറഞ്ഞിട്ടില്ല; വിശദീകരണവുമായി ചിന്ത ജെറോം രംഗത്ത്

Asia Cup 2025: പാകിസ്ഥാനുമായി കളിക്കാൻ സമ്മതിച്ച ബിസിസിഐക്ക് എതിരെ ആരാധകർ, ബഹിഷ്‌കരണ ആഹ്വാനം

യുഡിഎഫ് 100 സീറ്റ് നേടിയാല്‍ താന്‍ രാജിവയ്ക്കും; വിഡി സതീശനെ വെല്ലുവിളിച്ച് വെള്ളാപ്പള്ളി നടേശന്‍

ബുംറയെ എനിക്ക് ഭയമില്ല, എന്നാൽ എന്നെ പേടിപ്പിച്ച ഒരു ബോളർ ഉണ്ട്: എ ബി ഡിവില്ലിയേഴ്‌സ്

ലക്കി ഭാസ്കറിന് ശേഷം ഞെട്ടിക്കാൻ ദുൽഖർ സൽമാൻ, കാന്ത ടീസർ അപ്ഡേറ്റ് പുറത്തുവിട്ട് അണിയറക്കാർ

കൊല്ലത്ത് ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു; കുടുംബപ്രശ്‌നങ്ങൾ എന്ന് സൂചന

എന്റെ പൊന്നു മക്കളെ ഗംഭീറിന്റെ തീരുമാനങ്ങൾ കേൾക്കരുത്, നിങ്ങൾ ആ താരം പറയുന്നത് കേട്ടാൽ മതി : സുനിൽ ഗവാസ്കർ