കോടതിയലക്ഷ്യം: റിപ്പോര്‍ട്ടര്‍ ചാനലിന് എതിരെ മജിസ്‌ട്രേറ്റ് കോടതി വിധി; നടപടികള്‍ ഒഴിവാക്കാന്‍ നികേഷ് കുമാര്‍ ഹൈക്കോടതിയില്‍

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ചകളില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ കോടതിയലക്ഷ്യ നടപടി നേരിടണമെന്ന മജിസ്‌ട്രേറ്റ് കോടതി വിധിക്കെതിരെ ചാനല്‍ മനേജിങ് ഡയറക്ടര്‍ എം വി നികേഷ് കുമാര്‍ ഹൈക്കോടതിയില്‍. മജിട്രേറ്റ് കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് റിപ്പോര്‍ട്ടര്‍ ഹൈക്കോടതിയില്‍ എത്തിയിരിക്കുന്നതെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.

നടി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ചാനല്‍ നടത്തിയ രാത്രി ചര്‍ച്ചയില്‍ അവതാരകനായ നികേഷ് കുമാര്‍ വിചാരണ കോടതിയെയും ജഡ്ജ് ഹണി എം വര്‍ഗീസിനെയും നിരന്തരം രൂക്ഷമായി വിമര്‍ശിച്ചത് കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതി എത്തിയത്. ഈ പരാതി പരിഗണിച്ച കോടതി റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ നിലപാട് എടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഈ വിധി ചോദ്യം ചെയ്ത് റിപ്പോര്‍ട്ടര്‍ ചാനല്‍ ഹൈക്കോടതിയെ സമീപിച്ചത്.

നേരത്തെ, നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നിര്‍ണായക വെളിപ്പെടുത്തലുകള്‍ പുറത്തുവിട്ടതിന് പിന്നാലെ റിപ്പോര്‍ട്ടര്‍ ടി.വിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. അന്നു ചാനല്‍ ചീഫ് എഡിറ്ററായ എംവി നികേഷ് കുമാര്‍ രൂക്ഷമായാണ് നടപടിക്കെതിരെ പ്രതിഷേധിച്ചത്. താന്‍ വിചാരണ നടപടികള്‍ ലംഘിച്ചിട്ടുണ്ടെങ്കില്‍ കേസുമായി മുന്നോട്ട് പോകുന്നതില്‍ തടസം നില്‍ക്കില്ല. പക്ഷെ അതൊരു ഭീഷണിയാക്കി, ദിലീപിനൊപ്പം ചേര്‍ന്ന് പൊലീസിലെ ഒരു വിഭാഗം റിപ്പോര്‍ട്ടര്‍ ടിവിയെ മൗനത്തിലാക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ പള്ളിയില്‍ പോയി പറയാനേ താന്‍ പറയൂയെന്ന് നികേഷ് കുമാര്‍ എഡിറ്റേഴ്സ് അവറില്‍ വ്യക്തമാക്കിയിരുന്നു.

നികേഷ് കുമാര്‍ അന്നു പറഞ്ഞ വാക്കുകള്‍…. നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ നടപടികളില്‍ ഞാന്‍ ഇടപ്പെട്ടോയെന്ന് ഡിജിപിയോട് അന്വേഷിക്കാന്‍ കേരള ഹൈക്കോടതി ആവശ്യപ്പെടുന്നു. ഡിജിപി അത് അന്വേഷിക്കാന്‍ ഒരു ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കുന്നു. ഉദ്യോഗസ്ഥന്‍ എന്നെ വിളിച്ചു. കൊവിഡ് പോസീറ്റിവായതില്‍ നേരിട്ട് മൊഴി നല്‍കാന്‍ സാധിക്കില്ലെന്ന് ഞാന്‍ പറഞ്ഞു. തുടര്‍ന്ന് ഫോണില്‍ വിളിക്കാമെന്ന പറഞ്ഞെങ്കിലും എന്നെ വിളിച്ചിട്ടില്ല. അങ്ങനെയൊരു റിപ്പോര്‍ട്ട് ഉണ്ടോയെന്ന് അറിയില്ല. എന്റെ ഭാഗം അവര്‍ കേട്ടിട്ടില്ല. വിചാരണ നടപടികള്‍ ലംഘിച്ചിട്ടുണ്ടെങ്കില്‍ കേസെടുത്ത് മുന്നോട്ട് പോകുന്നതില്‍ ഞാന്‍ തടസം നില്‍ക്കില്ല. പക്ഷെ അതൊരു ഭീഷണിയാക്കി, പൊലീസിലെ ഒരു വിഭാഗം ദിലീപിനൊപ്പം ചേര്‍ന്ന് ഞങ്ങളെ മൗനത്തിലാക്കാനാണ് നീക്കമെങ്കില്‍ പള്ളിയില്‍ പോയി പറയാനേ പറയൂ.”

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി കൂടിയായ ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയിലാണ് റിപ്പോര്‍ട്ടര്‍ ചാനലിനെതിരെയും എംഡി നികേഷ് കുമാറിനെതിരെയും പൊലീസ് കേസെടുത്തത്. ദിലീപിന്റെ ഹര്‍ജിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഹൈക്കോടതി ഡി.ജി.പിയോട് ആവശ്യപ്പെട്ടത്. എന്നാല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാതെ പൊലീസ് നികേഷ് കുമാറിനെതിരെയും ചാനലിനെതിരെയും സ്വമേധയാ കേസെടുക്കുകയായിരുന്നു. ഐ.പി.സി സെക്ഷന്‍ 228 എ (3) പ്രകാരമാണ് കേസെടുത്തത്. കോടതി വിചാരണയിലിരിക്കുന്ന നടി ആക്രമണ കേസിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തണമെന്നും പ്രചരിപ്പിക്കണമെന്നുമുള്ള ഉദ്ദേശത്തോടെ ചര്‍ച്ച സംഘടിപ്പിച്ചതായാണ് എഫ്ഐആറില്‍ പറയുന്നത്.

നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപും സംഘവും ഗൂഢാലോചന നടത്തിയെന്ന ബാലചന്ദ്ര കുമാറിന്റെ നിര്‍ണായക വെളിപ്പെടുത്തല്‍ പുറത്തുകൊണ്ടുവന്നത് റിപ്പോര്‍ട്ടര്‍ ടിവിയാണ്. വിഷയത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ദിലീപ് അടക്കമുള്ള പ്രതികളെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ കോടതിയില്‍ വാദം പുരോഗമിക്കുകയാണ് റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ അന്നു പൊലീസ് കേസ് എടുത്തത്.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ