കേരള തീരത്ത് പൂര്‍ണ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ച് ചീഫ് സെക്രട്ടറി; മുങ്ങിയ കപ്പലില്‍ നിന്ന് ഇന്ധനം ചോര്‍ന്നു, എണ്ണപ്പാട നീക്കാന്‍ നടപടി തുടങ്ങി; തീരത്ത് അപൂര്‍വ്വ വസ്തുക്കളോ കണ്ടെയ്‌നറുകളോ കണ്ടാല്‍ തൊടരുത്

കൊച്ചിയിലെ കപ്പല്‍ അപകടത്തിന്റെ പശ്ചാത്തലത്തില്‍ കേരള തീരത്ത് പൂര്‍ണമായും ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ച് ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്. എണ്ണപ്പാട എവിടെ വേണമെങ്കിലും എത്താമെന്നതിനാലാണ് കേരള തീരത്ത് പൂര്‍ണമായും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുള്ളത്. കൊച്ചി പുറങ്കടലില്‍ അപകടത്തില്‍പ്പെട്ട് മുങ്ങിയ ചരക്കു കപ്പല്‍ എംഎസ്സി എല്‍സ 3യില്‍ നിന്നു നൂറോളം കണ്ടെയ്‌നറുകള്‍ കടലില്‍ വീണിട്ടുണ്ടാകുമെന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഉന്നതല യോഗത്തില്‍ വിലയിരുത്തല്‍. കപ്പല്‍ മുങ്ങിയ സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നത്. കപ്പലിലെ ഇന്ധനമായ എണ്ണ ചോര്‍ന്നിട്ടുണ്ടെന്നും സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. കപ്പല്‍ അപകടത്തിന്റെ നിലവിലെ സ്ഥിതിഗതികള്‍ യോഗം വിലയിരുത്തി.

കൊച്ചിയില്‍ കപ്പല്‍ മുങ്ങിയ ഭാഗത്തുനിന്നും 20 നോട്ടിക്കല്‍ മൈല്‍ പ്രദേശത്ത് ആരും മത്സ്യബന്ധനത്തിന് പോകരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. തീരത്ത് അപൂര്‍വ വസ്തുക്കളോ കണ്ടെയ്നറുകളോ കണ്ടാല്‍ തൊടരുതെന്നും ഇവയുടെ അടുത്ത് പോകരുതെന്നും നിര്‍ദേശമുണ്ട്. ഇത്തരത്തില്‍ സംശയാസ്പദമായി എന്തെങ്കിലും കണ്ടാല്‍ ഉടന്‍ വിവരം 112-ല്‍ വിളിച്ച് അറിയിക്കണം. മത്സ്യത്തൊഴിലാളികള്‍ക്കും ഇത് ബാധകമാണ്. ചീഫ് സെക്രട്ടറി വേിളിച്ചുചേര്‍ത്ത യോഗത്തിന് പിന്നാലെയാണ് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. യോഗത്തില്‍ വിവിധ വകുപ്പ് മേധാവികളും ജില്ലാ കളക്ടര്‍മാരും പങ്കെടുത്തു.

തോട്ടപ്പള്ളി സ്പില്‍വേയില്‍നിന്ന് 14.6 നോട്ടിക്കല്‍ മൈല്‍ അകലെയാണ് കപ്പല്‍ പൂര്‍ണമായും മുങ്ങിയത്. കപ്പലിലുണ്ടായിരുന്ന നൂറോളം കണ്ടെയ്നറുകള്‍ കടലില്‍ വീണിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. ആലപ്പുഴ, കൊല്ലം, എറണാകുളം, തിരുവനന്തപുരം ജില്ലകളിലെ തീരങ്ങളിലാണ് കപ്പലിലെ കണ്ടെയ്നറുകള്‍ എത്താന്‍ കൂടുതല്‍ സാധ്യതയുള്ളത്. കണ്ടെയ്‌നറുകള്‍ ഏകദേശം മണിക്കൂറില്‍ 3 കിലോമീറ്റര്‍ വേഗത്തില്‍ ആണ് കടലില്‍ ഒഴുകി നടക്കുന്നത്. നിലവില്‍ കോസ്റ്റ് ഗാര്‍ഡ് രണ്ട് കപ്പലുകള്‍ ഉപയോഗിച്ച് എണ്ണ തടയാന്‍ നടപടിയെടുത്തിട്ടുണ്ട്. ഒരു ഡോണിയര്‍ വിമാനം ഉപയോഗിച്ച് എണ്ണ നശിപ്പിക്കാനുള്ള പൊടി എണ്ണപാടയ്ക്ക് മേല്‍ തളിക്കുന്നുണ്ട്.

കപ്പലിലെ ഇന്ധനവും ചോര്‍ന്നിട്ടുണ്ട്. കോസ്റ്റ് ഗാര്‍ഡ് ഡയറക്ടര്‍ ജനറല്‍ നേരിട്ട് ഇടപെട്ട് വിഷയത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. എണ്ണപ്പാട തീരത്തെത്തിയാല്‍ കൈക്കൊള്ളേണ്ട മുന്‍കരുതലുകളും സ്വീകരിച്ചു. എണ്ണപ്പാട കൈകാര്യം ചെയ്യാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടപടികള്‍ ആരംഭിച്ചു. രണ്ട് വീതം റാപ്പിഡ് റെസ്പോണ്‍സ് ടീമുകള്‍ രൂപവത്കരിച്ചിട്ടുണ്ട്. തൃശ്ശൂര്‍ മുതല്‍ തെക്കന്‍ ജില്ലകളിലും വടക്കന്‍ ജില്ലകളില്‍ ഒന്നുവീതം ടീമുകളും തയ്യാറാക്കാനും ചീഫ് സെക്രട്ടറി വിളിച്ചുചേര്‍ത്ത യോഗത്തില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

എം.എസ്.സി. എല്‍സ 3 എന്ന ലൈബീരിയന്‍ കപ്പലാണ് അറബിക്കടലില്‍ പൂര്‍ണമായും മുങ്ങിയത്. കഴിഞ്ഞ ദിവസം കടലില്‍ ചെരിഞ്ഞ കപ്പല്‍ ഞായറാഴ്ച പൂര്‍ണമായും മുങ്ങുകയായിരുന്നു. കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരില്‍ 21 പേരെ കോസ്റ്റ് ഗാര്‍ഡും മൂന്നുപേരെ ഇന്ത്യന്‍ നാവികസേനയുടെ ഐഎന്‍എസ് സുജാതയും രക്ഷപ്പെടുത്തി. ഇവരെ കൊച്ചിയിലെത്തിച്ചു. 640 കണ്ടെയ്‌നറുകളുമായാണ് കപ്പല്‍ മുങ്ങിയത്. ഇതില്‍ 13 കണ്ടെയ്‌നറുകളില്‍ അപകടകരമായ ചരക്കുകളാണുണ്ടായിരുന്നതെന്നും 12 എണ്ണത്തില്‍ കാല്‍സ്യം കാര്‍ബൈഡ് അടങ്ങിയിരുന്നതായും പിഐബി വ്യക്തമാക്കി. കപ്പലില്‍ 84.44 മെട്രിക് ടണ്‍ ഡീസലും 367.1 മെട്രിക് ടണ്‍ ഫര്‍ണസ് ഓയിലും നിറച്ചിരുന്നു.

Latest Stories

“ക്ലോഡ് മിത്തോസ്”: എഐയുടെ പുതിയ ഭീഷണിയും നമ്മുടെ സാമ്പത്തിക സുരക്ഷയുടെ പരീക്ഷണകാലവും

'പോടാ പുല്ലേ പൊലീസേ' മുദ്രാവാക്യം; മുൻ ഡിജിപി ആർ ശ്രീലേഖയെ പ്രതി ചേർത്തു

ആരോഗ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസ്: പ്രതിഷേധത്തിനിടെയുണ്ടായ ഉന്തിലും തള്ളിലുംപെട്ടാണ് കഴുത്തിന് പരുക്കേറ്റതെന്ന് മന്ത്രി വീണാ ജോര്‍ജിന്റെ മൊഴി

'ഇത് ലോഡ് ഷെഡിംഗ് അല്ല, ഇത് ഓവര്‍ ലോഡ് ആകുമ്പോഴുള്ള സ്വാഭാവിക നിയന്ത്രണം'; വൈദ്യുത മന്ത്രിയുടെ 'കറന്റ് കട്ടി'ന്റെ സ്‌റ്റൈലന്‍ വിശദീകരണം

പിഎൻജി ഉള്ളവർ എൽപിജി കണക്ഷൻ 15 ദിവസത്തിനകം തിരിച്ചേൽപ്പിക്കണം; പുതിയ കണക്ഷൻ എടുക്കാനോ നിലവിലുള്ളവ റീഫിൽ ചെയ്യാനോ പാടില്ലെന്ന് സിവിൽ സപ്ലൈസ് കമ്മിഷണർ

'ചതിയന്‍', വിദ്യാഭ്യാസമില്ലാത്ത ഗുണ്ടകളുടെ പാര്‍ട്ടിയെന്ന് വിളിച്ച അതേ ബിജെപിയിലേക്ക് രാഘവ് ഛദ്ദ; ഒപ്പം പോയ എംപിമാര്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ ഇഡി നോട്ടീസ്

സംസ്ഥാനത്ത് വീണ്ടും ലോഡ്‌ഷെഡിങ് നിയന്ത്രണവുമായി കെഎസ്ഇബി

പന്ത് കാണാൻ സാധിച്ചാൽ പിന്നെ ഒന്നും ആലോചിക്കരുത്, അടിച്ച് പറത്തിയേക്കണം, ഈ ചിന്തയുള്ള താരങ്ങളാണ് ആർസിബിയുടെ ശക്തി: വിരാട് കോഹ്ലി

അവരുടെ ബോളിംഗ് യൂണിറ്റ് മികച്ചതാണ്, ദേവിന് പ്രഷർ കൊടുക്കാതെയിരിക്കാൻ വേണ്ടി ഞാൻ സ്ഥിരതയോടെ കളിച്ചു: വിരാട് കോഹ്ലി

'തൂക്കി ചുവന്ന കരങ്ങളോടെ', ഓറഞ്ച് ക്യാപ്പ് ഇനി രാജാവിന് സ്വന്തം; റൺ വേട്ടക്കാരിൽ ഒന്നാമനായി വിരാട് കോഹ്ലി