എന്‍ഡിഎയിലെ ഘടകകക്ഷി സീറ്റ് കച്ചവടം നടത്തി; രണ്ടു കോടി ആവശ്യപ്പെട്ടു; തുഷാര്‍ വെള്ളാപ്പള്ളിയെ ഉന്നമിട്ട് പിസി ജോര്‍ജ്; ബിജെപിയില്‍ കലഹം

കേരളത്തിലെ എന്‍ഡിഎയിലെ ഒരു ഘടകകക്ഷി കോടികളുടെ സീറ്റ് കച്ചവടം നടത്തിയെന്ന ആരോപണവുമായി ബിജെപി നേതാവ് പി.സി. ജോര്‍ജ്. ലോകസഭയിലേക്ക് സീറ്റ് താരമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയ നേതാവിനോട് രണ്ട് കോടി രൂപയാണ് ആവശ്യപ്പെട്ടതെന്നും പി.സി.
ജോര്‍ജ് ആരോപിച്ചു.

സീറ്റ് കച്ചവടത്തെ കുറിച്ച് തനിക്ക് നേരിട്ട് അറിയാം. ഘടകകക്ഷിയുടെ പേര് ഇപ്പോള്‍ വെളിപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ല. ബിജെപി സീറ്റ് കച്ചവടം ചെയ്യുന്നില്ലെന്നും ജോര്‍ജ് പറഞ്ഞു.

കോട്ടയത്ത് എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിന് തന്നെ വിളിച്ചില്ല എന്നത് സത്യമാണ്. കെ. സുരേന്ദ്രന്റെ സാന്നിധ്യത്തിലാണ് ഓഫീസിന്റെ ഉദ്ഘാടനം നടന്നത്. അതിന് താന്‍ പങ്കെടുക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിക്കൊപ്പം ഒട്ടിനില്‍ക്കുന്ന കക്ഷിയാണ് ബിഡിജെഎസ്. ഇത്തരം കക്ഷികളുടെ എല്ലാ പരിപാടിക്കും പോകാന്‍ പറ്റുമോ എന്നും പി.സി. ജോര്‍ജ് ചോദിച്ചു.

തുഷാര്‍ വെള്ളാപ്പള്ളി നയിക്കുന്ന ബിഡിജെഎസ് പാര്‍ട്ടിക്കെതിരെയാണ് പിസി ജോര്‍ജ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ലോകസഭ തിരഞ്ഞെടുപ്പില്‍ ബിഡിജെഎസിന് നാലു സീറ്റുകള്‍ ബിജെപി നല്‍കിയിട്ടുണ്ട്. ഇതില്‍ ഇടുക്കി സീറ്റ് സംബന്ധിച്ചാണ് പിസി ആരോപണം ഉയര്‍ത്തിയിരിക്കുന്നത്.

Latest Stories

ഐപിഎല്‍ 2024: ഒടുവില്‍ 24.75 കോടിയുടെ ലോട്ടറി അടിച്ചു, സണ്‍റൈസേഴ്‌സിനെ വീഴ്ത്തി കൊല്‍ക്കത്ത ഫൈനലില്‍

അഭിപ്രായ വ്യത്യാസമുണ്ട്, പക്ഷേ അതിക്രമം അംഗീകരിക്കാനാവില്ല; സ്വാതി മാലിവാളിനെ പിന്തുണച്ച് ലഫ്. ഗവര്‍ണര്‍ വികെ സക്‌സേന

സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ തുടരും; ബീച്ച് യാത്രകള്‍ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം

ഡ്രൈഡേ ഒഴിവാക്കാന്‍ ആലോചന; തീരുമാനം വരുമാന വര്‍ദ്ധനവ് ലക്ഷ്യമിട്ട്

ആശ്വാസം; അവശ്യമരുന്നുകളുടെ വില കുറച്ച് കേന്ദ്രം

മത്സ്യങ്ങൾ ചത്ത സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ; മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നിർദേശം

വിദ്യാ‍ർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: 5 ലക്ഷം രൂപ അടിയന്തര ധനസഹായം നൽകാൻ സർക്കാർ തീരുമാനം

മേയര്‍ ഉള്‍പ്പെടെയുള്ളവരുടെ ശമ്പളം 50 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം; സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന് വിമര്‍ശനം

ബിജെപിയ്ക്ക് എത്ര സീറ്റ് കിട്ടുമെന്ന് പ്രവചിച്ച് പ്രശാന്ത് കിഷോര്‍; 'പഴയ പകിട്ടില്ല മോദിയ്ക്ക്, പക്ഷേ അത്രയും സീറ്റുകള്‍ ബിജെപി നേടും'

ആകാശച്ചുഴിയിൽപെട്ട് സിംഗപ്പൂർ എയർലൈൻസ് വിമാനം; ഒരു മരണം, മുപ്പത്തിലധികം പേർക്ക് പരിക്ക്