പാർലമെന്റ് തിരഞ്ഞെടുപ്പിനായി മുന്നൊരുക്കം; വയനാട്ടിൽ കോൺഗ്രസിന്റെ ലീഡേഴ്സ് മീറ്റ്

പാർലമെന്റ് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്താൻ തീരുമാനിച്ച് കോൺഗ്രസ്. ഇതിന്റെ ഭാഗമായി കോൺഗ്രസിന്റെ ലീഡേഴ്സ് മീറ്റ് ഇന്ന് വയനാട്ടിൽ ചേരും. രണ്ടു ദിവസത്തേക്കാണ് യോഗം ചേരുന്നത്. കെപിസിസി ഭാരവാഹികളും രാഷ്ട്രീയകാര്യ സമിതി അംഗങ്ങളും ഡിസിസി അദ്ധ്യക്ഷന്മാരും പങ്കെടുക്കുമെന്നാണ് വിവരം.

നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെയും, സംഘടനാ കാര്യങ്ങളേയും പരിഗണിച്ചുള്ള ചർച്ചകളാണ് പ്രധാന അജണ്ട. കോഴിക്കോട് നടന്ന ചിന്തൻ ശിബിരത്തിലെ തീരുമാനങ്ങൾ പലതും നടപ്പായില്ലെന്ന വിമർശനം പാർട്ടിക്കുള്ളിൽ ഉയരുന്ന പശ്ചാത്തലത്തിലാണ് രണ്ടാം ചിന്തൻ ശിബിരത്തിന് സമാനമായ ലീഡേഴ്സ് മീറ്റ് നടക്കുന്നത്.

നിലവിലെ രാഷ്ട്രീയ സാഹചര്യം കോൺഗ്രസിന് അനുകൂലമാണെന്ന വിലയിരുത്തലിൽ, ജനങ്ങളിലേക്ക് കൂടുതൽ അടുക്കുവാനുള്ള പദ്ധതികളാവും യോഗം ആലോചിക്കുക. സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ് അൻവർ എന്നിവർ ചർച്ചകളിൽ പങ്കെടുക്കും.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം