കോൺഗ്രസുകാര്‍ പാകിസ്ഥാനില്‍ പോകുന്നതാണ് നല്ലത്; പരാമർശത്തിലുറച്ച് അനില്‍ ആന്‍റണി

കോൺഗ്രസുകാര്‍ പാക്കിസ്ഥാനില്‍ പോകുന്നതാണ് നല്ലതെന്നാവർത്തിച്ച് പത്തനംതിട്ട എൻഡിഎ സഥാനാർത്ഥിയും മുതിര്‍ന്ന കോൺഗ്രസ് നേതാവ് എകെ ആന്‍റണിയുടെ മകനുമായ അനില്‍ ആന്‍റണി രംഗത്ത്. ആന്‍റോ ആന്‍റണിയുടെ ചോദ്യം വിവാദമായതിന് പിന്നാലെയാണ് പാക്കിസ്ഥാൻ പരാമര്‍ശവുമായി അനില്‍ ആന്‍റണി എത്തുന്നത്.

തന്‍റെ പാക്കിസ്ഥാൻ പരാമര്‍ശത്തിലുറച്ച് നില്‍ക്കുന്നുവെന്ന് വ്യക്തമാക്കിയാണ് അനില്‍ ആന്‍റണി രംഗത്തെത്തിയിരിക്കുന്നത്. പറയുന്നത് എല്ലാവരോടും അല്ലെന്നും വോട്ടിന് വേണ്ടി പാക്കിസ്ഥാനെ പിന്തുണയ്ക്കുന്ന ആന്‍റോ ആന്‍റണിയെ പോലെയുള്ളവരെ ഉദ്ദേശിച്ചാണ് പറഞ്ഞതെന്നും അനില്‍ ആന്‍റണി വ്യക്തമാക്കി.

നേരത്തെ കോൺഗ്രസുകാർ രാജ്യംവിട്ട് പാകിസ്ഥാനിൽ പോകുന്നതാണ് നല്ലതെന്ന അനില്‍ ആന്‍റണിയുടെ പരാമര്‍ശത്തിനെതിരെ ആന്‍റോ ആന്‍റണി രംഗത്തെത്തിയിരുന്നു. പാകിസ്ഥാനിലേക്ക് ആരൊക്കെ പോകണമെന്ന് അനിൽ ആന്‍റണി നിലപാട് വ്യക്തമാക്കണമെന്നും ആന്റോ ആന്റണി പറഞ്ഞിരുന്നു.

ഇക്കഴിഞ്ഞ മാർച്ചിലാണ്‌ പുൽവാമ ആക്രമണം സംബന്ധിച്ച് ​ഗുരുതര ആ​രോപണവുമായി ആന്റോ ആന്റണി രംഗത്തെത്തിയത്. 42 ജവാൻമാരുടെ ജീവൻ ബലി കൊടുത്താണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചതെന്നായിരുന്നു ആന്റോ ആന്റണിയുടെ ​ആരോപണം. സർക്കാർ അറിയാതെ അത്രയും സ്ഫോടക വസ്തു പുൽവാമയിൽ എത്തില്ലെന്ന് പലരും സംശയിച്ചു. പുൽവാമ സ്ഫോടനത്തിൽ പാകിസ്ഥാന് എന്താണ് പങ്കെന്നും ആന്റോ ആന്റണി എംപി ചോദിച്ചിരുന്നു. പുല്‍വാമ പരാമര്‍ശം ചര്‍ച്ചയായതോടെ ആന്‍റോ ആന്‍റണി അത് തിരുത്തിപ്പറഞ്ഞെങ്കിലും ദേശീയതലത്തില്‍ ബിജെപി ഇത് ഏറ്റെടുത്തു.

Latest Stories

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു