കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലെ ഗ്യാപ് റോഡില്‍ പൂര്‍ണ യാത്രാ നിരോധനം; ഉത്തരവ് ലംഘിച്ചാല്‍ കര്‍ശന നടപടി; വാഹനങ്ങളടക്കം പിടിച്ചെടുക്കും

മൂന്നാര്‍ മേഖലയില്‍ ശക്തമായ കാറ്റും മഴയും തുടരുന്ന സാഹചര്യത്തില്‍ കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലെ ഗ്യാപ് റോഡില്‍ പൂര്‍ണ യാത്രാ നിരോധനം ഏര്‍പ്പെടുത്തി.
മണ്ണിടിച്ചിലും ഗതാഗത തടസ്സവും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരമാണ് ഇടുക്കി ജില്ല ഭരണകൂടത്തിന്റെ നടപടി. നേരത്തേ, 30 വരെ രാത്രികാല ഗതാഗതം നിരോധിച്ചിരുന്നു.

വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷാനടപടി സ്വീകരിക്കുമെന്ന് ജില്ല കലക്ടര്‍ വി. വിഘ്‌നേശ്വരി അറിയിച്ചു. ജീപ്പ് സവാരിയും, ജീപ്പ് ട്രക്കിങ്ങും ഉള്‍പ്പടെയുള്ള എല്ലാവിധ വിനോദസഞ്ചാര പ്രവര്‍ത്തനങ്ങളും കര്‍ശനമായി തടയും.

വീഴ്ച വരുത്തുന്ന വാഹനം, സ്ഥാപനം എന്നിവ പിടിച്ചെടുക്കും. വാഹനയുടമ, ഡ്രൈവര്‍, സ്ഥാപനയുടമ എന്നിവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരമായിരിക്കും നടപടി. ജില്ലയിലെ ചില പ്രദേശങ്ങളില്‍ ഉത്തരവ് ലംഘിച്ച് ജീപ്പ് സവാരിയും ജീപ്പ് ട്രക്കിങ്ങും ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടിയെന്നും കലക്ടര്‍ വ്യക്തമാക്കി.

Latest Stories

'കരഞ്ഞ് കാലുപിടിച്ചിട്ടും ബലാത്സംഗം ചെയ്തു, പല പ്രാവശ്യം ഭീഷണിപ്പെടുത്തി'; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസിൽ മൊഴി നൽകി പരാതിക്കാരി

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്

നടിയെ ആക്രമിച്ച കേസ്; ബലാത്സംഗം തെളിഞ്ഞു, പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ

പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ, നീതി പ്രതീക്ഷയിൽ അതിജീവിത; നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം

തൃശൂരിൽ കാട്ടാന ആക്രമണം; 70കാരന് ദാരുണാന്ത്യം

‘കാവ്യയുമായുള്ള ബന്ധം തന്നെ ആദ്യം അറിയിച്ചത് അതിജീവിതയെന്ന് ദിലീപ് സംശയിച്ചിരുന്നു’; മഞ്ജു വാര്യരുടെ മൊഴി കേസില്‍ നിര്‍ണായകമാകും