തീപിടിച്ച ചരക്കുകപ്പലിലെ കണ്ടെയ്‌നറുകള്‍ മൂന്ന് ജില്ലകളുടെ തീരങ്ങളിലെത്തുമെന്ന് കോസ്റ്റ് ഗാര്‍ഡ്; 200 മീറ്റര്‍ അകലം പാലിക്കുക, സ്പര്‍ശിക്കരുതെന്ന് നിര്‍ദ്ദേശം

കേരള തീരത്തോട് അടുത്ത് തീപിടിച്ച ചരക്കുകപ്പലിലെ കണ്ടെയ്‌നറുകള്‍ എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകളുടെ തീരത്ത് അടിയാന്‍ സാധ്യതയുണ്ടെന്ന് കോസ്റ്റ് ഗാര്‍ഡ്. തീപിടിച്ച വാന്‍ ഹായ് 503 കപ്പലില്‍ കടലില്‍ വീണ കണ്ടെയ്‌നറുകളാണ് തീരങ്ങളിലെത്താന്‍ സാധ്യയുള്ളത്. 16, 18 തീയതികള്‍ മുതലാണ് ഇവ അടിയാന്‍ സാധ്യത.

കപ്പലില്‍ നിന്ന് വീണത് എന്ന് സംശയിക്കുന്നതായ ഒരു വസ്തുവും കടല്‍ തീരത്ത് കണ്ടാല്‍ പൊതുജനങ്ങള്‍ സ്പര്‍ശിക്കാന്‍ പാടുള്ളതല്ലെന്നും അധികൃതര്‍ അറിയിച്ചു. 200 മീറ്റര്‍ എങ്കിലും അകലം പാലിച്ച് മാത്രം നില്‍ക്കുക. ഇത്തരം വസ്തുക്കള്‍ കാണുന്നുണ്ടെങ്കില്‍ ഉടന്‍ തന്നെ 112 ല്‍ വിളിച്ച് വസ്തു കാണപ്പെട്ട സ്ഥലം എവിടെയാണെന്ന വിവരം അറിയിക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

കണ്ണൂര്‍ അഴീക്കല്‍ പോര്‍ട്ടില്‍ നിന്ന് 44 നോട്ടിക്കല്‍ മൈല്‍ ദൂരത്താണ് ജൂണ്‍ ഒമ്പതിനാണ് ദുരന്തമുണ്ടായത്. രാവിലെ 9.30നാണ് കണ്ടെയ്നര്‍ പൊട്ടിത്തെറിച്ചത്. ഉച്ചയ്ക്ക് 12.40 ഓടെ കപ്പലിന് തീപിടിച്ചത്. കപ്പലില്‍ 22 പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ നാലുപേരെ ഇനിയും കണ്ടെത്തിയിട്ടില്ല.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി