സ്വര്‍ണ കള്ളക്കടത്ത്; അടിയന്തര പ്രമേയം ചര്‍ച്ച ചെയ്യും

സ്വര്‍ണക്കടത്ത് വിഷയം നിയമസഭയില്‍ ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതു സംബന്ധിച്ച് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തിന് അനുമതി നല്‍കി. ജനങ്ങള്‍ക്ക് അറിയാന്‍ ആഗ്രഹമുള്ള വിഷയമായതിനാല്‍ ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. അടിയന്തര പ്രമേയം ഉച്ചയ്ക്ക് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യും. ഒരു മണി മുതല്‍ രണ്ട് മണിക്കൂര്‍ നേരമാണ് ചര്‍ച്ച നടക്കുക.

ഷാഫി പറമ്പില്‍ എംഎല്‍എയാണ് അടിയന്തര പ്രമേയത്തിനായി നോട്ടീസ് നല്‍കിയത്. കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു. സ്വ്പനയുടെ രഹസ്യമൊഴി തിരുത്താന്‍ നീക്കം നടന്നെന്നുമാണ് നോട്ടീസില്‍ ഉന്നയിച്ചിരിക്കുന്ന ആരോപണം. ഇതിനായി വിജിലന്‍സ് ഡയറക്ടറേയും ഇടനിലക്കാരനേയും ഉപയോഗിച്ചുവെന്നും പ്രതിപക്ഷം ആരോപിക്കുന്നു.

രണ്ടാം പിണറായി സര്‍ക്കാര്‍ ചര്‍ച്ചക്കെടുക്കുന്ന രണ്ടാമത്തെ അടിയന്തര പ്രമേയമാണിത്. ആദ്യം ചര്‍ച്ച ചെയ്തത് സില്‍വര്‍ലൈനായിരുന്നു.  നിയമസഭാ സമ്മേളനത്തിന്റെ രണ്ടാം ദിവസത്തില്‍ സഭാ നടപടികള്‍ തുടങ്ങി. തടസ്സങ്ങളില്ലാതെ ചോദ്യോത്തരവേള നടന്നു. ബഫര്‍ സോണുമായി ബന്ധപ്പെട്ട ശ്രദ്ധ ക്ഷണിക്കല്‍ ഇന്ന് സഭയില്‍ വരും. മുഖ്യമന്ത്രിക്കെതിരെയുള്ള കരിങ്കൊടി സമരത്തെ അടിച്ചമര്‍ത്തിയ രീതിയും രൂക്ഷമായി വിമര്‍ശിക്കപ്പെടും. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണ വിഷയം ഇന്നും ചര്‍ച്ചയാകും. ആഭ്യന്തര വകുപ്പിന്റെ ധനാഭ്യര്‍ത്ഥ്യനയുംഉണ്ടാകും.

അതേസമയം പ്രതിപക്ഷ എംഎല്‍എമാരുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതരമായ ചട്ടലംഘനമാണെന്ന് കാണിച്ച് മന്ത്രി സജി ചെറിയാന്‍ സ്പീക്കര്‍ക്ക് പരാതി നല്‍കി. പെരുമാറ്റച്ചട്ടം ലംഘിച്ച് പ്രതിപക്ഷ എംഎല്‍എമാര്‍ സഭാ നടപടികള്‍ മൊബൈലില്‍ പകര്‍ത്തുകയും മാധ്യമങ്ങള്‍ക്ക് കൈമാറുകയും ചെയ്തുവെന്നാണ് പരാതി. ബാനറുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തിയത് സഭാ ചട്ടത്തിന് എതിരാണെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.

സഭ സമ്മേളനത്തെ ആദ്യ ദിവസമായ ഇന്നലെ പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് സഭ താത്ക്കാലികമായി നിര്‍ത്തിവെക്കുകയും പിന്നീട് സഭാ നടപടികള്‍ റദ്ദാക്കി പിരിയുകയും ചെയ്തിരുന്നു. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ടായിരുന്നു പ്രതിഷേധം. ഷാഫി പറമ്പില്‍ അടക്കമുള്ള പ്രതിപക്ഷ എംഎല്‍എമാര്‍ കറുത്ത വസ്ത്രമണിഞ്ഞാണ് ഇന്നലെ സഭയിലെത്തിയത്.

Latest Stories

വേടനെതിരെ പരാതി നല്‍കിയത് എന്ത് അടിസ്ഥാനത്തില്‍; ബിജെപിയ്ക്ക് അവമതിപ്പുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍; ബിജെപി കൗണ്‍സിലറിന് സംസ്ഥാന നേതൃത്വത്തിന്റെ താക്കീത്

INDIAN CRICKET: ക്യാപ്റ്റനായതൊക്കെ കൊളളാം, നന്നായി കളിച്ചില്ലെങ്കില്‍ ഗില്ലിന് എട്ടിന്റെ പണി കിട്ടും, ഇപ്പോ കാണിക്കുന്ന ഫോമൊന്നും പോര, മുന്നറിയിപ്പുമായി ആരാധകര്‍

PBKS VS DC: എടാ തോൽവികളെ നിന്റെയൊക്കെ കൈയിൽ ഓട്ടയാണോ; ക്യാച്ചിങ്ങിൽ അടിപതറി ഡൽഹി ക്യാപിറ്റൽസ്

അപകടത്തില്‍പ്പെട്ട കപ്പലിലെ എല്ലാ ജീവനക്കാരും സുരക്ഷിതര്‍; കാര്‍ഗോയ്ക്ക് അടുത്തേയ്ക്ക് പോകരുത്; തിരുവനന്തപുരം-കൊല്ലം തീരങ്ങളിലും ജാഗ്രത നിര്‍ദ്ദേശം

PBKS VS DC: എന്നെ ടീമിൽ എടുക്കാത്ത ബിസിസിഐക്ക് ഇത് സമർപ്പിക്കുന്നു; ഡൽഹിക്കെതിരെ തകർത്തടിച്ച് ശ്രേയസ് അയ്യർ

40 വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് 20,000ല്‍ അധികം ഇന്ത്യക്കാര്‍; ഭീകരപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാതെ നടപടിയില്‍ നിന്ന് പിന്നോട്ടില്ല; പാക് ഭീകരവാദം ഐക്യരാഷ്ട്രസഭയില്‍ തുറന്നുകാട്ടി ഇന്ത്യ

DC VS PBKS: ക്യാപ്റ്റനെ മാറ്റി ഡല്‍ഹി ക്യാപിറ്റല്‍സ്, പഞ്ചാബിനെതിരെ നയിക്കുന്നത് ഈ താരം, ടീമിനെ പ്ലേഓഫില്‍ എത്തിക്കാന്‍ കഴിയാത്തത് അക്‌സറിന് തിരിച്ചടിയായോ

INDIAN CRICKET: ഐപിഎല്‍ പ്രകടനം നോക്കിയിട്ടല്ല അവനെ ടീമിലെടുത്തത്, ആ യുവതാരം ടെസ്റ്റില്‍ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്‌, അവന്‍ ഇംഗ്ലണ്ടിനെതിരെ തകര്‍ക്കും, മനസുതുറന്ന് അജിത് അഗാര്‍ക്കര്‍

രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ ബിജെപി ഒറ്റക്കെട്ടായാണ് മുന്നോട്ട് പോകുന്നത്; ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പികെ കൃഷ്ണദാസ്

കേരള തീരത്ത് കപ്പല്‍ അപകടത്തില്‍പ്പെട്ടു; അപകടരമായ വസ്തുക്കള്‍ അടങ്ങിയ കാര്‍ഗോ കടലില്‍; തീരത്ത് കണ്ടെയ്നറുകള്‍ കണ്ടാല്‍ സ്പര്‍ശിക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശം