ഒന്‍പതാം ക്ലാസുകാരിയോട് സംസാരിച്ച സഹപാഠിയ്ക്ക് ക്രൂര മര്‍ദ്ദനം; അദ്ധ്യാപകനെതിരെ ചൈല്‍ഡ് ലൈനില്‍ പരാതി

മലപ്പുറത്ത് ഒന്‍പതാം ക്ലാസുകാരന്‍ സഹപാഠിയായ പെണ്‍കുട്ടിയോട് സംസാരിച്ചതിന് അദ്ധ്യാപകന്റെ ക്രൂര മര്‍ദ്ദനം. സഹപാഠിയായ പെണ്‍കുട്ടിയോട് സംസാരിക്കുന്നതിന്റെ ചിത്രം ഫോണില്‍ പകര്‍ത്തിയ ശേഷമായിരുന്നു മര്‍ദ്ദിച്ചതെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു. മലപ്പുറം ഒഴുകൂര്‍ ക്രസന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസുകാരനാണ് മര്‍ദ്ദനമേറ്റത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷമാണ് സംഭവം നടന്നത്.

അദ്ധ്യാപകന്റെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥി നിലവില്‍ കൊണ്ടോട്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച ഒഴുകൂര്‍ ക്രസന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സുബൈര്‍ എന്ന അദ്ധ്യാപകനെതിരെ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയിട്ടുണ്ട്. വിദ്യാര്‍ത്ഥിയെ പഠിപ്പിക്കാനില്ലാത്ത അദ്ധ്യാപകനാണ് മര്‍ദ്ദിച്ചതെന്ന് കുട്ടിയുടെ അമ്മ പറയുന്നു.

സഹപാഠിയോട് സംസാരിച്ചുവെന്ന് ആരോപിച്ച് മൊബൈലില്‍ ചിത്രങ്ങള്‍ പകര്‍ത്തുകയും മറ്റ് കുട്ടികളുടെ മുന്നില്‍ വച്ച് വിദ്യാര്‍ത്ഥിയെ അധിക്ഷേപിച്ച് സംസാരിച്ചുകൊണ്ട് തുടരെ മര്‍ദ്ദിക്കുകയായിരുന്നുവെന്നും മാതാവ് പരാതി ഉന്നയിച്ചു. അദ്ധ്യാപകന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥിയുടെ തുടയിലും മറ്റ് ശരീര ഭാഗങ്ങളിലും പരിക്കേറ്റതായും കുട്ടിയുടെ അമ്മ വ്യക്തമാക്കി. അതേ സമയം വിഷയം തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടെന്നും സുബൈറില്‍ നിന്ന് വിശദീകരണം തേടിയ ശേഷം നടപടി സ്വീകരിക്കുമെന്നുമാണ് സ്‌കൂള്‍ അധികൃതര്‍ അറിയിക്കുന്നത്.

Latest Stories

ഋതുരാജിനെ നായകസ്ഥാനത്ത് നിന്ന് മാറ്റണം, പകരം സഞ്ജുവിന് അവസരം നൽകണം: എസ് ബന്ദ്രീനാഥ്

ഐപിഎലിൽ ജസ്പ്രീത് ബുംറ സ്വന്തമാക്കിയത് നാണംകെട്ട റെക്കോർഡ്; ആരാധകർ നിരാശയിൽ

ഓപ്പറേഷൻ പ്രോജക്ട് സീറോ; അഴിമതി ചിത്രീകരിച്ച് നൽകിയാൽ 5000 രൂപ പാരിതോഷികം

'കഷ്ടപ്പെട്ടുണ്ടാക്കിയ പണം പോകുമ്പോള്‍ ബുദ്ധിമുട്ട് ഉണ്ടാകും, സിമ്പതിയ്ക്ക് വേണ്ടിയല്ല ഞാനിത് പങ്കുവച്ചത്'; അഭിരാമി സുരേഷ്

‘സിനിമയെ തകർക്കുന്ന റിവ്യൂ അനുവദിക്കില്ല'; അശ്വന്ത് കോക്കിനെതിരെ പരാതി നൽകുമെന്ന് ഫിലിം ചേംബർ

പ്രധാനമന്ത്രിയുമായി ആദ്യ ഔദ്യോഗിക കൂടിക്കാഴ്ച നടത്തി വി. ഡി. സതീശൻ; മോദിക്ക് കഥകളി ശില്പം സമ്മാനിച്ചു

ബലാത്സംഗ കേസ്; എൽദോസ് കുന്നപ്പിള്ളിയെ വെറുതെ വിട്ടു

'മരിക്കാനല്ല പോരാടാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്, എസ്എഫ്ഐ നേതാക്കള്‍ വീണുപോയാൽ സമരം ഏറ്റെടുക്കാന്‍ ലക്ഷകണക്കിന് പ്രവര്‍ത്തകരുണ്ടാകും'; എം ശിവപ്രസാദ്

'വനിതാ പൊലീസ് സ്‌റ്റേഷനിൽ വെച്ച് മൂന്ന് മണിക്കൂറോളമാണ് അവർ എന്നെ മാനസികമായി പീഡിപ്പിച്ചത്, എസ്ഐയുടെ മുന്നിൽ വെച്ച് കടുത്ത ഭാഷയിൽ തെറിവിളിച്ചു'; അൻസിബ ഹസൻ

പെട്രോളിനും ഡീസലിനും രണ്ട് രൂപ വരെ കൂടിയേക്കും; ഇന്ധനവില വീണ്ടും വർധിപ്പിക്കാനൊരുങ്ങി എണ്ണ കമ്പനികൾ