ദേശീയപാത തകർന്ന സംഭവം; നിർമ്മാണ കമ്പനിയിലേക്ക് യൂത്ത് കോൺ​ഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം, അബിൻ വർക്കി ഉൾപ്പെടെയുള്ളവർ അറസ്റ്റിൽ

മലപ്പുറത്ത് ദേശീയപാത തകർന്ന സംഭവത്തിൽ പ്രതിഷേധവുമായി യൂത്ത് കോൺ​ഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. മലപ്പുറം കോഹിനൂരിലെ നിർമ്മാണ കമ്പനി കെഎൻആർസി ഓഫീസിലേക്കാണ് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച് നടത്തിയത്. പ്രവർത്തകരെ പൊലീസ് തടഞ്ഞതോടെയാണ് സ്ഥലത്ത് സംഘർഷാവസ്ഥ ഉണ്ടായത്. തുടർന്ന് യൂത്ത് കോൺ​ഗ്രസ് ജനറൽ സെക്രട്ടറി അബിൻ വർക്കിയെയും മുഴുവൻ പ്രവർത്തകരേയും ബലം പ്രയോഗിച്ച് പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

പ്രവർത്തകരെ ബലം പ്രയോ​ഗിച്ച് നീക്കാനായിരുന്നു പൊലീസിന് നിർദേശം. എന്നാൽ സ്ഥലത്ത് വളരെ കുറച്ച് പൊലീസുകാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മുഖ്യമന്ത്രിയുടെ പരിപാടി മലപ്പുറത്ത് നടക്കുന്നതിനാൽ കൂടുതൽ പൊലീസും അവിടെയായിരുന്നു. യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ കൂടുതൽ എത്തിയതിനാൽ ഇരു കൂട്ടരും തമ്മിൽ സംഘർമുണ്ടായി. സംഘർഷം ആദ്യഘട്ടത്തിൽ തടയാൻ പൊലീസിന് കഴിഞ്ഞില്ല. ഇതിന് പിന്നാലെയാണ് പ്രവർത്തകർ ഓഫീസിലേക്ക് കയറാൻ ശ്രമിച്ചത്.

സ്ഥലത്ത് ബാരിക്കേഡും ഉണ്ടായിരുന്നില്ല. ഇത് പ്രവർത്തകരെ ഓഫീസിനുള്ളിലേക്ക് കയറാൻ സഹായിച്ചു. തുടർന്ന് കൂടുതൽ പൊലീസ് എത്തി സംസ്ഥാന നേതാക്കൾ ഉൾപ്പെടെ എല്ലാവരേയും അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. പ്രതിഷേധം ഇവിടെ അവസാനിപ്പിക്കുന്നില്ലെന്നും തുടരുമെന്നും യൂത്ത് കോൺഗ്രസ് വ്യക്തമാക്കി.

Latest Stories

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി