ട്യൂഷൻ സെന്ററിലെ ഫെയർവെൽ പാർട്ടിക്കിടെ സംഘർഷം; പത്താം ക്ലാസുകാരന്റെ നില ഗുരുതരം

കോഴിക്കോട് താമരശ്ശേരിയിൽ ട്യൂഷൻ സെന്ററിലെ ഫെയർവെൽ പാർട്ടിക്കിടെ ഉണ്ടായ അടിപിടിയിൽ പരിക്കേറ്റ പത്താം ക്ലാസുകാരന്റെ നില ഗുരുതരം. തലക്ക് പരിക്കേറ്റ വട്ടോളി എംജെഎച്ച്എസ്എസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസാണ് ഗുരുതരാവസ്ഥയിലുള്ളത്. ട്യൂഷൻ സെന്ററിലെ ഫയർവെൽ പാർട്ടിക്കിടെ ഉണ്ടായ തർക്കത്തെ തുടർന്നാണ് അടിപിടി ഉണ്ടായത്. രണ്ട് സ്കൂളിലെ വിദ്യാർത്ഥികൾ തമ്മിലാണ് ഏറ്റുമുട്ടിയത്. ഇതിൽ വട്ടോളി എംജെഎച്ച്എസ്എസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസിന്റെ തലക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. എളേറ്റിൽ വട്ടോളി എം ജെ ഹയർ സെക്കൻ്ററി സ്കൂളിലെ കുട്ടികളുമാണ് താമരശ്ശേരി ഹയർ സെക്കൻ്റി സ്കൂളിലെ കുട്ടികൾ ഏറ്റുമുട്ടിയത്. ട്യൂഷൻ സെൻ്ററിൽ പത്താം ക്ലാസുകാരുടെ “ഫെയർ വെൽ” പരിപാടിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണം. ഞായറാഴ്ചയായിരുന്നു ട്യൂഷൻ സെന്ററിലെ പരിപാടി.

പിന്നാലെ ഇതിന്റെ തർക്കത്തിന്റെ തുടർച്ചയായി ഇന്നലെയും വിദ്യാർത്ഥികൾ ഏറ്റുമുട്ടി. തുടർന്നാണ് എളേറ്റിൽ വട്ടോളി എം ജെ ഹയർ സെക്കൻ്ററി സ്കൂളിലെ മുഹമ്മദ് ഷഹബാസിന്റെ തലയ്ക്ക് സാരമായി പരിക്കേറ്റത്. താമരശ്ശേരിയിലെ സ്വകാര്യ ട്യൂഷൻ സെൻ്ററിന് സമീപത്ത് വെച്ചാണ് വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടിയത്.

Latest Stories

മെസിയും സംഘവും നിശ്ചയിച്ച സമയത്ത് തന്നെ കേരളത്തിലെത്തുമെന്നാണ് പ്രതീക്ഷയെന്ന് കായികമന്ത്രി; സ്‌പോണ്‍സര്‍മാര്‍ പണമടയ്ക്കുമെന്ന പ്രത്യാശയുമായി വി അബ്ദുറഹ്‌മാന്‍

കേന്ദ്രത്തോട് വിയോജിപ്പുണ്ട്, സര്‍വകക്ഷി സംഘത്തില്‍ സിപിഎമ്മും ഭാഗമാകും; ദേശീയ താത്പര്യമാണ് പ്രധാനമെന്ന് എംഎ ബേബി

ഇനി ഇലക്ട്രിക് ബുള്ളറ്റും! ഇലക്ട്രിക് ബൈക്കുകൾ പുറത്തിറക്കാൻ ഒരുങ്ങി റോയൽ എൻഫീൽഡ്

രാജ്യതലസ്ഥാനത്ത് ആം ആദ്മി പാര്‍ട്ടിയ്ക്ക് വന്‍ തിരിച്ചടി; മുകേഷ് ഗോയലിന്റെ നേതൃത്വത്തില്‍ പുതിയ പാര്‍ട്ടി

പേരിലും പോസ്റ്ററിലും നിഗൂഢത ഒളിപ്പിച്ച ‘ഡീയസ് ഈറേ’

തൊഴിലുറപ്പ് പദ്ധതിയില്‍ വന്‍ അഴിമതി; ഗുജറാത്ത് കൃഷിവകുപ്പ് മന്ത്രിയുടെ മകന്‍ അറസ്റ്റില്‍

ശത്രുവിന്റെ ശത്രു മിത്രം, പാകിസ്ഥാനെ ഒറ്റപ്പെടുത്താന്‍ പുതിയ തന്ത്രങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍; അഫ്ഗാനിസ്ഥാനുമായി വ്യാപാരം വര്‍ദ്ധിപ്പിക്കുന്നു; അതിര്‍ത്തി കടന്നെത്തിയത് 160 ട്രക്കുകള്‍

ആ വിഖ്യാത ചിത്രം നിക് ഉട്ടിന്റേതല്ല? ക്രെഡിറ്റിൽ നിന്ന് പേര് ഒഴിവാക്കി വേൾഡ് പ്രസ് ഫോട്ടോ

കിലി പോള്‍ ഇനി മലയാള സിനിമയില്‍; 'ഉണ്ണിയേട്ടനെ' സ്വീകരിച്ച് ആരാധകര്‍, വീഡിയോ

RCB VS KKR: ആരാധകരെ ആ പ്രവർത്തി ദയവായി ചെയ്യരുത്, മത്സരത്തിന് മുമ്പ് അഭ്യർത്ഥനയുമായി ആകാശ് ചോപ്ര; കോഹ്‌ലി സ്നേഹം പണിയാകുമോ?