ചെറുതന ചുണ്ടന്റെ അമരക്കാരനെ പങ്കായം കൊണ്ട് കുത്തി വെള്ളത്തിലിട്ടു; കേരള പൊലീസിന്റെ ജയം ചതിയിലൂടെയെന്ന് ആരോപണം

മാന്നാര്‍ മഹാത്മാഗാന്ധി ജലോത്സവത്തില്‍ കേരള പൊലീസിന്റെ നിരണം ചുണ്ടന്‍ വിജയിച്ചത് ചതിയിലൂടെയെന്ന് ആരോപണം. മത്സരത്തില്‍ രണ്ടാം സ്ഥാനത്തെത്തിയ ചെറുതന ചുണ്ടന്റെ അമരക്കാരനെ പങ്കായം കൊണ്ട് കുത്തി വെള്ളത്തില്‍ തള്ളിയിട്ടാണ് നിരണം ചുണ്ടന്‍ ഒന്നാമതെത്തിയതെന്നാണ് വിമര്‍ശകര്‍ പറയുന്നത് . ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

കേരള പൊലീസ് ബോട്ട് ക്ലബ് തുഴഞ്ഞ നിരണം ചുണ്ടനെ പിന്നിലാക്കി ചെറുതന ചുണ്ടന്‍ കിരീടം സ്വന്തമാക്കുമെന്നായപ്പോഴായിരുന്നു നീക്കം. ഇത് പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം. തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട ചെറുതന ചുണ്ടന്‍ ഒഴുക്കില്‍ പെട്ട് മുങ്ങുകയായിരുന്നു.

പൊലീസ് ബോട്ട് ക്ലബ്ബിന് ഒന്നാം സമ്മാനം നല്‍കരുതെന്ന് ആവശ്യപ്പെട്ട നാട്ടുകാരെ പൊലീസ് മര്‍ദ്ദിച്ചുവെന്നും ആരോപണമുണ്ട്. സുരക്ഷ ഒരുക്കേണ്ട പോലീസ് തന്നെ അക്രമങ്ങള്‍ അഴിച്ചു വിട്ടുവെന്ന് ചെറുതന ചുണ്ടന്റെ സംഘാടകര്‍ പറഞ്ഞു.

ദൃശ്യങ്ങള്‍ സഹിതം പരാതിപ്പെട്ടിട്ടും നടപടി എടുത്തില്ലെന്നും ഇവര്‍ പ്രതികരിച്ചു. തെളിവുകളുമായി കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് സംഘാടകര്‍.

Latest Stories

ഗൂഗിള്‍ പരസ്യത്തിന് 100 കോടിയിലധികം ഇറക്കി ബിജെപി; കോണ്‍ഗ്രസ് 49 കോടി; ഞെട്ടിച്ച് ഡിഎംകെയും; എല്ലാവര്‍ക്കും പ്രിയം തമിഴകത്തെ; ബിജെപി ലക്ഷ്യമിട്ടത് സൗത്ത് ഇന്ത്യ

മുന്നണിയുടെ വിശ്വാസ്യതയെ ബാധിച്ചു; ഇപിയ്‌ക്കെതിരെ സിപിഐയും രംഗത്ത്

ചിരിപ്പിക്കാൻ അൽത്താഫും അനാർക്കലിയും; 'മന്ദാകിനി' ട്രെയ്‌ലർ പുറത്ത്

ഇസ്രയേലിന്റെ സുരക്ഷ അപകടത്തില്‍; സംരക്ഷിക്കാന്‍ അമേരിക്ക ബാധ്യസ്ഥര്‍; 9500 കോടി ഡോളറിന്റെ സഹായവും 1500 കോടി ഡോളറിന്റെ ആയുധവും നല്‍കി ബൈഡന്‍

ജാവ്‌ദേക്കറുമായി രാഷ്ട്രീയം സംസാരിച്ചിട്ടില്ല; ലക്ഷ്യമിട്ടത് മുഖ്യമന്ത്രിയെ ആണെന്ന് ഇപി ജയരാജന്‍

കലമ്പേരി കോളനിയുടെ കാഴ്ചകളുമായി 'മാലോകം മാറുന്നേ' ഗാനം; മിത്തും വിശ്വാസവും പറഞ്ഞ് 'പഞ്ചവത്സര പദ്ധതി'

അവൻ കാരണമാണ് മുംബൈ പരാജയപെട്ടത്, യാതൊരു ഉത്തരവാദിത്വവും ഇല്ലാത്ത ബാറ്റിംഗ് ആയിരുന്നു അവൻ കാഴ്ചവെച്ചത്; ആ നിമിഷം മുതൽ മുംബൈ തോറ്റെന്ന് ഹാർദിക് പാണ്ഡ്യാ

IPL 2024: 'അവന്‍ മുഖം മാത്രം, ടീമിന്റെ യഥാര്‍ത്ഥ നായകന്‍ ആ താരം'; യുവതാരത്തെ അംഗീകരിക്കാതെ മുഹമ്മദ് കൈഫ്

തിയേറ്ററില്‍ കുതിപ്പ്, അടുത്ത 50 കോടി പടമാവാന്‍ 'പവി കെയര്‍ടേക്കര്‍'; കുത്തനെ ഉയര്‍ന്ന് കളക്ഷന്‍, റിപ്പോര്‍ട്ട്

കറിമസാലകളില്‍ മായം; എഥിലീന്‍ ഓക്സൈഡിന്റെ സാന്നിധ്യം; സിംഗപ്പൂരും ഹോങ് കോങും ഇന്ത്യന്‍ കറിമസാലകള്‍ തിരിച്ചയച്ചു; നടപടിയുമായി സ്‌പൈസസ് ബോര്‍ഡ്