ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

ക്രിസ്മസ് – ന്യൂ ഇയര്‍ ബംപര്‍ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 20 കോടി രൂപയ്ക്ക് നറുക്ക് വീണത് XC 138455 ടിക്കറ്റ് നമ്പറിനാണ്. കോട്ടയത്ത് എ. സുദീക്ക് എന്ന ലോട്ടറി ഏജന്റ് വിറ്റ ടിക്കറ്റിനാണ് സമ്മാനം. ക്രിസ്മസ് ന്യൂ ഇയര്‍ ബംപര്‍ 54,08,880 ടിക്കറ്റുകളാണ് ആകെ വിറ്റത്.

തിരുവനന്തപുരത്തെ ഗോര്‍ഖി ഭവനിലെ കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് വേദിയിലാണ് ബംപര്‍ നറുക്കെടുപ്പ് നടന്നത്. 2026 വര്‍ഷം നറുക്കെടുക്കുന്ന ആദ്യ ബംപര്‍ ലോട്ടറി നറുക്കെടുപ്പാണ് ക്രിസ്മസ് പുതുവത്സര ബംപര്‍. എല്ലാ ബംപര്‍ ടിക്കറ്റുകളെയും പോലെ ക്രിസ്മസ് ബംപര്‍ ടിക്കറ്റ് വില്‍പ്പനയിലും റെക്കോര്‍ഡ് പിറന്നു. ഇത്തവണയും പാലക്കാട് ജില്ലയിലാണ് ഉയര്‍ന്ന തോതില്‍ വില്‍പ്പന നടന്നത്. ലോട്ടറി ടിക്കറ്റ് വില്‍പനയില്‍ രണ്ടാം സ്ഥാനത്ത് തൃശൂര്‍ ജില്ലയും മൂന്നാം സ്ഥാനത്ത് തിരുവനന്തപുരം ജില്ലയുമാണ്.

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ  www.keralalotteryresult.net,  www.keralalotteries.com എന്നിവയില്‍ ഫലം ലഭ്യമാകും. ലോട്ടറി സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏതു ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫിസിലോ ബാങ്കിലോ ഏല്‍പിക്കുകയോ ചെയ്യണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും ചെയ്യണം.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ