'മതമില്ലാതെ വളരുന്ന കുട്ടികളാണ് നാളെയുടെ വാഗ്ദാനങ്ങൾ, മറ്റുള്ളവർ ചോദിക്കാൻ മടിക്കുന്ന ചോദ്യങ്ങൾ അവർ ചോദിക്കും'; ഹൈക്കോടതി ജസ്റ്റിസ് വി ജി അരുൺ

മതമില്ലാതെ വളരുന്ന കുട്ടികളാണ് നാളെയുടെ വാഗ്ദാനങ്ങളെന്ന് കേരളാ ഹൈക്കോടതി ജസ്റ്റിസ് വി ജി അരുണ്‍. സ്‌കൂള്‍ രേഖകളില്‍ മതം രേഖപ്പെടുത്തുന്നില്ലെന്ന് തീരുമാനിക്കുന്ന മാതാപിതാക്കളെ അഭിനന്ദിക്കുന്നുവെന്നും അരുണ്‍ പറഞ്ഞു. കേരള യുക്തിവാദി സംഘത്തിന്റെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് വി ജി അരുൺ. എഴുത്തുകാരായ പവനൻ, വൈശാഖൻ എന്നിവരെ ആദരിക്കാൻ യുക്തിവാദി സംഘം നടത്തിയ പരിപാടിയിലായിരുന്നു പ്രസം​ഗം.

വർധിച്ച് വരുന്ന സൈബർ ആക്രമണങ്ങളിൽ അദ്ദേഹം ആശങ്ക രേഖപ്പെടുത്തി. സൈബർ അധിക്ഷേപങ്ങളുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ തനിക്ക് മുന്നിൽ എത്തിയിട്ടുണ്ട്. ഇത്തരം വാക്കുകൾ ഉപയോ​ഗിച്ച് സ്വന്തം ഭാഷയെ മലിനമാക്കാൻ മലയാളിക്ക് എങ്ങനെ സാധിക്കുന്നുവെന്ന് ജസ്റ്റിസ് വി ജി അരുൺ ചോദിച്ചു.

‘മതത്തിന്റെ കോളം പൂരിപ്പിക്കാതെ കുട്ടികളെ സ്കൂളിലേക്ക് അയച്ച നിങ്ങളെ ഞാൻ അഭിനന്ദിക്കുന്നു. ഈ കുട്ടികൾ നാളെയുടെ വാഗ്ദാനങ്ങളാണ്. കാരണം, മറ്റുള്ളവർ ചോദിക്കാൻ മടിക്കുന്ന ചോദ്യങ്ങൾ അവർ ചോദിക്കും’ – എന്നാണ് ജസ്റ്റിസ് വി ജി അരുൺ പറഞ്ഞത്. അതേസമയം മതം വെളിപ്പെടുത്താത്തതിന്റെ പേരിൽ സാമ്പത്തിക സംവരണം നിഷേധിക്കരുതെന്ന് 2022ൽ സുപ്രധാന വിധി പുറപ്പെടുവിച്ച ജഡ്ജിയാണ് ജസ്റ്റിസ് വി ജി അരുൺ. ആരെയും ഒരു മതത്തിൽ തളച്ചിടാൻ കഴിയില്ലെന്നും സ്കൂൾ സ‍ർട്ടിഫിക്കറ്റുകളിൽ മതം തിരുത്താൻ മറ്റൊരു കേസിൽ ജസ്റ്റിസ് വി ജി അരുൺ നിരീക്ഷിച്ചിട്ടുണ്ട്.

Latest Stories

വാക്കിന് വിലയില്ലാത്ത ഗംഭീറിനെ ചവിട്ടി പുറത്താക്കണം: മനോജ് തിവാരി

മറ്റൊരു മലയാളി താരവും ഇന്ത്യക്കായി ഉടൻ കളിക്കും: സഞ്ജു സാംസൺ

കൊച്ചിയില്‍ മാലിന്യ കൂമ്പാരത്തില്‍ നവജാത ശിശുവിന്റെ മൃതദേഹം

അമീബിക് മസ്തിഷ്‌ക ജ്വരം, ആരോഗ്യ വകുപ്പ് ജനകീയ ക്യാമ്പെയിന്‍; ശനിയും ഞായറും സംസ്ഥാനത്തെ മുഴുവന്‍ കിണറുകളും ക്ലോറിനേറ്റ് ചെയ്യും

'രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടി കെണി, വിഡി സതീശനെ തകർക്കാനുള്ള നീക്കത്തിന്റെ ഭാഗം'; വിമർശിച്ച് സജി ചെറിയാൻ

IPL: ആർസിബിയിലേക്ക് തിരിച്ചെത്താൻ താത്പര്യം അറിയിച്ച് ഡിവില്ലിയേഴ്‌സ്, പക്ഷേ...

'തൃശൂരിൽ ലുലു മാൾ ഉയരാൻ വൈകുന്നതിന് കാരണം രാഷ്ട്രീയ പാർട്ടിയുടെ ഇടപെടൽ'; എം എ യൂസഫലി

നരേന്ദ്ര മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് പുറത്തുവിടേണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി; വിധി ഡല്‍ഹി സര്‍വകലാശാല സമര്‍പ്പിച്ച ഹര്‍ജിയില്‍

കരിയറിൽ ഏറ്റവും വെല്ലുവിളി സൃഷ്ടിച്ച നാല് ബോളർമാർ: വിരമിക്കലിന് പിന്നാലെ തിരഞ്ഞെടുപ്പുമായി പൂജാര

ആദ്യ ബഹിരാകാശ യാത്രികന്‍ 'ഹനുമാന്‍'; മുന്‍കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിന്റെ ക്ലാസെടുക്കലില്‍ വിമര്‍ശനവും പരിഹാസവും; സയന്‍സ് മിത്തോളജിയല്ലെന്ന് ബിജെപി നേതാവിനെ പഠിപ്പിക്കാന്‍ ശ്രമിച്ച് സോഷ്യല്‍ മീഡിയ