എസ്എഫ്‌ഐ പ്രകടനത്തില്‍ കുടുങ്ങി മുഖ്യനും; ഗുരുതര സുരക്ഷ വീഴ്ചയെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്

തലസ്ഥാനത്ത് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം എസ്എഫ്‌ഐയുടെ പ്രകടനത്തിനിടയില്‍പ്പെട്ടത് ഗുരുതര സുരക്ഷ വീഴ്ചയെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. സെഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹന വ്യൂഹം പാളയത്ത് ആണ് എസ്എഫ്‌ഐയുടെ പ്രകടനത്തിനിടയില്‍പ്പെട്ടത്.

എകെജി സെന്ററില്‍ നിന്നും പുറപ്പെട്ട വാഹനവ്യൂഹമാണ് പാളയത്ത് പ്രകടനത്തിനിടയില്‍ കുടുങ്ങിയത്. സമരമാണെന്ന് വ്യക്തമായിട്ടും സമരം നടക്കുന്ന വഴി വാഹന വ്യൂഹത്തെ കടത്തി വിട്ടത് തെറ്റാണെന്നും, വാഹനം മറ്റൊരു വഴി തിരിച്ചു വിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സെഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം സമരക്കാര്‍ക്കിടയില്‍പ്പെട്ടത് ഗുരുതര സുരക്ഷാ വീഴ്ചയാണെന്നാണ് റിപ്പോര്‍ട്ട്.

സ്‌പെന്‍സര്‍ ജംങ്ഷനില്‍ നിന്നും പാളയം വഴി കടത്തി വിടാന്‍ മറ്റൊരു വഴിയെന്ന സാധ്യതയുണ്ടെന്നിരിക്കെയാണ് സുരക്ഷാ വീഴ്ചയുണ്ടായത്. എന്നാല്‍ അതിനുള്ള സമയം ലഭിച്ചില്ലെന്നാണ് ഡ്യൂട്ടിയിലുണ്ടായിരുന്നവരുടെ വിശദീകരണം.

Latest Stories

ചങ്ങാത്തം പിന്നീട് ശത്രുത, ഇസ്രയേല്‍ - ഇറാന്‍ സംഘര്‍ഷ ചരിത്രം

പുനൈയിലെ വിനോദ സഞ്ചാരകേന്ദ്രത്തില്‍ പാലം തകര്‍ന്നുവീണു; ആറ് മരണം, 20ല്‍ ഏറെ പേര്‍ ഒഴുക്കില്‍പ്പെട്ടു

'അല്‍പം കൂടി വൈകിയിരുന്നെങ്കിൽ കൊലപാതകിക്ക് നഷ്ടപരിഹാരം നൽകേണ്ടി വരുമായിരുന്നു, വനത്തിനുള്ളിൽ നടക്കുന്ന മരണങ്ങളെല്ലാം വനംവകുപ്പിന്‍റെ പേരിലാക്കുന്നു'; എ കെ ശശീന്ദ്രൻ

മിഡില്‍ ഈസ്റ്റിന്റെ ഗതി നിയന്ത്രിക്കുന്ന യുദ്ധമുഖം; ചങ്ങാത്തം പിന്നീട് ശത്രുത, ഇസ്രയേല്‍ - ഇറാന്‍ സംഘര്‍ഷ ചരിത്രം

വക്കീല്‍ നോട്ടീസൊക്കെ അയച്ചോട്ടെ; പ്രതിഷേധത്തില്‍ പങ്കെടുക്കാതിരുന്നത് ജമാ അത്തെ ഇസ്ലാമി മാത്രം; പറഞ്ഞത് ഇപ്പോഴും ആവര്‍ത്തിക്കുന്നുവെന്ന് എംവി ഗോവിന്ദന്‍

കമലിനെ ആക്രമിക്കാന്‍ എത്തിയതോ? പൊതുവേദിയില്‍ വാളുമായി ആരാധകന്‍; ദേഷ്യപ്പെട്ട് താരം, വീഡിയോ

'ഷീല സണ്ണിയും ഭർത്താവും തന്നെപ്പറ്റി മോശം അഭിപ്രായം പറഞ്ഞു, ഒറ്റ ബുദ്ധിയ്ക്ക് ചെയ്‌തു പോയത്'; ഷീല സണ്ണിക്കെതിരായ വ്യാജ ലഹരി കേസിൽ അറസ്റ്റിലായ ലിവിയ

Club World Cup: മെസിയുടെ ​വിജയ​ഗോൾ എന്നുറപ്പിച്ച നിമിഷം, തകർപ്പൻ സേവിലൂടെ തട്ടിയകറ്റി അൽ അഹ്ലി ​ഗോൾകീപ്പർ, ക്ലബ് ലോകകപ്പിൽ ഇന്റർമയാമിക്ക് സമനിലതുടക്കം

നിലമ്പൂരിലെ പെട്ടി വിഷയം നാടകം; കോൺഗ്രസ് നേതാക്കളുടെ വാഹനങ്ങൾ പരിശോധിക്കേണ്ടതില്ല എന്ന നിയമം പാസാക്കണമെന്ന് എം സ്വരാജ്

മലയാളത്തിലും സോംബി പടം, സിനിമാറ്റിക് യൂണിവേഴ്‌സിലെ മൂന്നാമത്തെ എന്‍ട്രി; 'ജാംബി' ടീസര്‍ പുറത്ത്