മുട്ടിൽ മരംമുറിക്കേസിൽ കുറ്റപത്രം സമർപ്പിച്ചു; 84,600 പേജുകളുള്ള കുറ്റപത്രത്തിൽ അഗസ്റ്റിൻ സഹോദരന്മാരടക്കം 12 പ്രതികൾ

മുട്ടിൽ മരംമുറിക്കേസിൽ കുറ്റപത്രം സമർപ്പിച്ചു. സുൽത്താൻ ബത്തേരി ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ് മാജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. 84,600 പേജുകളുള്ള കുറ്റപത്രത്തിൽ 12 പ്രതികളാണുള്ളത്. റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസൂട്ടി അഗസ്റ്റിൽ, വിനീഷ്, ചാക്കോ, സുരേഷ്, അബൂബക്കർ, രവി, നാസർ, വില്ലേജ് ഓഫീസർ കെകെ അജി, സ്പെഷ്യൽ വില്ലേജ് ഓഫീസർ സിന്ധു എന്നിവരാണ് പ്രതികൾ.

കുറ്റപത്രത്തിൽ 420 സാക്ഷികളും 900 രേഖകളുമുണ്ട്. പൊതുമുതൽ നശിപ്പിക്കൽ, വഞ്ചന, വ്യാജരേഖ ചമക്കൽ, ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. അനുബന്ധ കുറ്റപത്രം കൂടി നൽകും. മുട്ടിൽ സൗത്ത് വില്ലേജിലെ തൃക്കൈപ്പറ്റയിൽ സർക്കാരിലേക്ക് നിക്ഷിപ്തമായ 104 ഈട്ടിമരങ്ങൾ റോജിയും സംഘവും മുറിച്ചുകടത്തിയെന്നാണ് കേസ്.

1964നു ശേഷം നട്ടുവളർത്തിയതും പൊടിച്ചതുമായ മരങ്ങൾ ഭൂവുടമകൾക്ക് മുറിച്ച് മാറ്റാൻ അനുമതി നൽകിക്കൊണ്ട് റവന്യുവകുപ്പ് പുറത്തിറക്കിയ വിവാദ ഉത്തരവിന്റെ മറപിടിച്ചായിരുന്നു മരംമുറി. അന്വേഷണം തുടങ്ങി രണ്ടു വർഷത്തിനു ശേഷമാണ് കുറ്റപത്രം സമർപ്പിക്കുന്നത്.

85 മുതൽ 574 വർഷംവരെ പഴക്കമുള്ള മരങ്ങളാണ് മുറിച്ചുകടത്തിയതെന്ന് മരങ്ങളുടെ ഡി.എൻ.എ. പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഇത് പ്രതികൾക്കെതിരായ ശക്തമായ തെളിവാണ്. സർക്കാർ അനുമതിയുണ്ടെന്ന് കബളിപ്പിച്ച് കർഷകരെ വഞ്ചിച്ചതിനും കർഷകരുടെപേരിൽ വ്യാജ അപേക്ഷ തയ്യാറാക്കിയതിനും കേസിലെ മുഖ്യസൂത്രധാരനായ റോജി അഗസ്റ്റിനെതിരേ വ്യാജരേഖ ചമയ്ക്കൽ കുറ്റവും പോലീസ് ചുമത്തിയിട്ടുണ്ട്.

Latest Stories

IPL 2025: ആര്‍സിബിക്ക് വീണ്ടും തിരിച്ചടി, പ്ലേഓഫിന് ഈ സൂപ്പര്‍താരം ഉണ്ടാവില്ല, കിരീടമോഹം തുലാസിലാവുമോ, എന്താണ് ടീമില്‍ സംഭവിക്കുന്നത്

കേരളം തകരണമെന്ന് ആഗ്രഹിച്ചവര്‍ നിരാശപ്പെടുന്ന വളര്‍ച്ച; പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കി; പോഗ്രസ് റിപ്പോര്‍ട്ട് നാളെ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി

'ദേശീയപാതയിലെ വിള്ളൽ യുഡിഎഫ് സുവർണാവസരമായി കാണണ്ട, പ്രശനങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകും'; മന്ത്രി റിയാസ്

ഇന്ത്യൻ ബോക്‌സ് ഓഫീസിലെ 3691 കോടി നേട്ടത്തിൽ മുന്നിൽ മോളിവുഡും ; മലയാള സിനിമയ്ക്ക് ഈ വർഷം മികച്ച മുന്നേറ്റം നടത്താൻ സാധിച്ചതായി റിപ്പോർട്ട്

ദേശീയ പാത തകർച്ചയിൽ കടുത്ത നടപടിയുമായി കേന്ദ്രം; KNR കൺസ്ട്രക്ഷൻസിനെ ഡീബാർ ചെയ്തു, ഹൈവേ എൻജിനിയറിങ് കമ്പനിക്കും വിലക്ക്

'ഭയമില്ല, സംഘപരിവാറിന് ധാർഷ്ട്യം, റാപ്പ് പാടും പറ്റുമായിരുന്നെങ്കിൽ ഗസലും പാടിയേനേ'; വേടൻ

സഹോദരിയെ മർദ്ദിച്ചെന്ന പരാതി; യൂട്യൂബ് വ്‌ളോഗർ ഗ്രീൻഹൗസ് രോഹിത്തിനെതിരെ കേസ്

'സിന്ദൂരം വെടിമരുന്നാകുന്നതിന് ലോകം സാക്ഷിയായി, സിന്ദൂരം മായ്ച്ചവരെ നമ്മൾ മണ്ണിൽ ലയിപ്പിച്ചു'; ഓപ്പറേഷൻ സിന്ദൂർ വിവരിച്ച് പ്രധാനമന്ത്രി

'എല്ലാം പരിധികളും ലംഘിക്കുന്നു'; പ്രതിപക്ഷ സംസ്ഥാനങ്ങളിലെ ഇഡി നടപടികളില്‍ പൊറുതിമുട്ടി സുപ്രീം കോടതി; തമിഴ്‌നാട് സര്‍ക്കാര്‍ നിയന്ത്രിത മദ്യ കോര്‍പ്പറേഷനിലെ ഇഡി നടപടികള്‍ സ്റ്റേ ചെയ്തു

'മിസൈല്‍മാന്‍' ആകാൻ ധനുഷ്; കലാമിന്റെ ജീവിതം സിനിമയാക്കാൻ ഒരുങ്ങി ‘ആദിപുരുഷ്’ സംവിധായകൻ