ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയരുന്നത് ഗൗരവതരം; തീരത്തുള്ളവരെ ഒഴിപ്പിക്കുമെന്ന് മന്ത്രി കെ. രാജന്‍

ചാലക്കുടി പുഴയില്‍ ജലനിരപ്പുയരുന്നതിനെ ഗൗരവകാരമായി കാണണമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍. പുഴയുടെ തീരത്തുള്ള മുഴുവന്‍ ആളുകളെയും ഒഴിപ്പിക്കും. ഇതിനായി വാഹനങ്ങള്‍ സജ്ജമാക്കും. സ്‌കൂള്‍ വാഹനങ്ങള്‍ ഉള്‍പ്പെടെ ഉപയോഗിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ക്യാമ്പുകളിലേക്ക് മാറാനായി തയ്യാറായിരിക്കാന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജനങ്ങള്‍ പൂര്‍ണമായി സഹകരിക്കണം. മലയോര മേഖലകളില്‍ രാത്രിയാത്ര ഒഴിവാക്കണം. ഒരു എന്‍ഡിആര്‍എഫ് സംഘത്തെ കൂടി ആവശ്യപ്പെട്ടിട്ടുണ്ട്. അടിയന്തര സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം സജ്ജമാണ്. നാളെ വരെ അതീവ ജാഗ്രത തുടരണം. മുന്നൊരുക്കങ്ങളില്‍ കുറവ് വരുത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

പെരിങ്ങല്‍ കുത്ത് ഡാമിന്റെ നാലാമത്തെ ഷട്ടറുകള്‍ കൂടി തുറന്നു. ഇതേ തുടര്‍ന്ന് ചാലക്കുടി പുഴയോരത്തുള്ളവര്‍ മാറി താമസിക്കണമെന്ന് കളക്ടര്‍ അറിയിച്ചു. ചാലക്കുടി പുഴയിലെ ജല നിരപ്പ് അപകടനിലയിലേക്ക് ഉയരാന്‍ സാധ്യതയുണ്ട് അതിനാല്‍ തീരത്തുള്ളവര്‍ അടിയന്തരമായി മാറിത്താമസിക്കണം. 2018ല്‍ ആളുകള്‍ മാറിത്താമസിച്ച പ്രദേശങ്ങളിലുള്ളവര്‍ മുഴുവന്‍ ക്യാമ്പുകളിലേക്ക് മാറണമെന്നും നിര്‍ദ്ദേശം നല്‍കി.

തമിഴ്‌നാട്ടിലെ പറമ്പിക്കുളം, തുണക്കടവ് ഡാമുകളില്‍ നിന്നുള്ള വെള്ളത്തിന്റെ അളവ് 16050 ക്യുസെക്‌സ് ആയി ഉയരുകയും വൃഷ്ടിപ്രദേശത്ത് മഴ ശക്തമാവുകയും ചെയ്ത സാഹചര്യത്തിലാണ് ഡാമിന്റെ ഷട്ടറുകള്‍ തുറക്കുന്നത്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി