'അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലാൻ കേന്ദ്രസർക്കാർ അനുമതി നൽകണം'; മന്ത്രി എംബി രാജേഷ്

മനുഷ്യ ജീവന് ഭീഷണിയാകുന്ന അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലാൻ കേന്ദ്രസർക്കാർ അനുമതി നൽകണമെന്ന് മന്ത്രി എംബി രാജേഷ്. തെരുവുനായ പ്രശ്‌നത്തിൽ ശാശ്വതമായ പരിഹാരമുണ്ടാകണമെങ്കിൽ എബിസി (അനിമൽ ബർത്ത് കൺട്രോൾ) ചട്ടങ്ങളിൽ കേന്ദ്രം കാര്യമായ ഇളവുകൾ വരുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. എബിസി കേന്ദ്രങ്ങൾ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ജനങ്ങളുടെ സമീപനം മാറേണ്ടതുണ്ടെന്നും മാലിന്യം തെരുവുകളിൽ വലിച്ചെറിയുന്നതിലുൾപ്പെടെ മാറ്റം വരുത്തണമെന്നും എംബി രാജേഷ് ആവശ്യപ്പെട്ടു.

തെരുവുനായ്ക്കളെ പാർപ്പിക്കാൻ ഷെൽട്ടർ ഹോമുകൾ സ്ഥാപിക്കുകയെന്നത് കേരളം പോലെ ജനസാന്ദ്രത കൂടിയ സംസ്ഥാനത്ത് നടപ്പാക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. തെരുവുനായ പ്രശ്‌നത്തിൽ ശാശ്വത പരിഹാരമുണ്ടാകണമെങ്കിൽ എബിസി ചട്ടങ്ങളിൽ കേന്ദ്രസർക്കാർ കാര്യമായ ഇളവ് വരുത്തണമെന്നും ആക്രമണകാരികളായ തെരുവുനായ്ക്കളെ കൊല്ലാനുളള അനുവാദം വ്യവസ്ഥകൾക്കു വിധേയമായി നൽകണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

‘കുടുംബശ്രീയുടെ നേതൃത്വത്തിൽ കേരളത്തിൽ 2017 മുതൽ തെരുവുനായ നിയന്ത്രണപദ്ധതി നടപ്പാക്കിയിരുന്നു. എണ്ണൂറിലധികം എബിസി കേന്ദ്രങ്ങൾ കുടുംബശ്രീയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുകൊണ്ടിരുന്നതാണ്. ഹൈക്കോടതി വിധി പ്രകാരം കുടുംബശ്രീ നടത്തിയിരുന്ന എബിസി പ്രവർത്തനങ്ങൾ തുടരാൻ കഴിയാതെ വന്നു. എബിസി കേന്ദ്രങ്ങൾക്ക് അനിമൽ വെൽഫെയർ ബോർഡിന്റെ അംഗീകാരമില്ല എന്ന കാരണത്താലാണ് ഹൈക്കോടതി എബിസി കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ നിരോധിച്ചത്’

‘അനിമൽ വെൽഫെയർ ബോർഡിന്റെ അംഗീകാരം ലഭിക്കണമെങ്കിൽ എയർകണ്ടീഷൻ ചെയ്ത ഓപ്പറേഷൻ തിയറ്റർ വേണം, റഫ്രിജറേറ്റർ ഉൾപ്പെടെയുളള ഒരുപാട് സംവിധാനങ്ങൾ വേണം, 7 വർഷത്തെ പ്രവർത്തന പരിചയമുളള ഡോക്ടറുണ്ടായിരിക്കണം തുടങ്ങിയ വ്യവസ്ഥകൾ എബിസി കേന്ദ്രങ്ങൾ പാലിക്കണം. എബിസി കേന്ദ്രങ്ങളുടെ പ്രവർത്തനം ഹൈക്കോടതി വിലക്കുകയും ചെയ്തു. അത് കേരളത്തിലെ തെരുവുനായ നിയന്ത്രണത്തെ കാര്യമായി ബാധിച്ചു. ഈ ചട്ടങ്ങളനുസരിച്ച് ആകെ ചെയ്യാൻ കഴിയുന്നത് വന്ധ്യംകരണം മാത്രമാണ്. ആക്രമണകാരികളായ തെരുവുനായ്ക്കളെ കൊല്ലാൻ അവകാശമില്ല. എബിസി കേന്ദ്രങ്ങൾ തുടങ്ങുന്നതിൽ പ്രാദേശികമായ എതിർപ്പുകളുമുണ്ട്’-എംബി രാജേഷ് പറഞ്ഞു.

Latest Stories

ഓസ്‌ട്രേലിയയുമായുള്ള തോൽവിക്ക് ശേഷം ഗംഭീർ നടത്തിയ തന്ത്രപരമായ മാറ്റം; ഇംഗ്ലണ്ടിലെ ഇന്ത്യയുടെ മാസ്മരിക പ്രകടനത്തിന് പിന്നിലെ രഹസ്യം

വിരമിക്കൽ റിപ്പോർട്ടുകൾക്കിടയിലും ഏകദിന റാങ്കിംഗിൽ രോഹിത്തിന് കുതിപ്പ്, മുന്നിൽ ഒരാൾ മാത്രം!

ക്യാപ്റ്റന്‍സി പോരല്ല, സഞ്ജു റോയല്‍സ് വിടാന്‍ ആ​ഗ്രഹിക്കുന്നതിന്റെ കാരണം മറ്റൊന്ന്!; ഉത്തപ്പ പറയുന്നു

മാധ്യമപ്രവര്‍ത്തകര്‍ നല്‍കുന്ന വാര്‍ത്തയുടെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്താനാകില്ല; നിലപാട് വ്യക്തമാക്കി സുപ്രിംകോടതി

രോഹിത് ശർമയുടെ പുതിയ കാറിന്റെ നമ്പർ '3015', കാരണം ഇതാണ്

തലസ്ഥാനനഗരി ഒരുങ്ങുന്നു; വനിതാ ലോകകപ്പിന് തിരുവനന്തപുരം വേദിയാകും

Asia Cup 2025: "രക്തവും വിയർപ്പും ഒരുമിച്ച് നിലനിൽക്കില്ല"; ഏഷ്യാ കപ്പിൽ ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കുന്നതിനെ വിമർശിച്ച് ഹർഭജൻ സിംഗ്

കൂലിയിലെ 15 മിനിറ്റ് വേഷത്തിന് ആമിറിന് 20 കോടി? വാർത്തകളിൽ പ്രതികരിച്ച് താരം

'ഇത്രയൊക്കെ സഹായിച്ചതിന് നന്ദി'; വിവാദങ്ങളിൽ പ്രതികരിക്കാതെ സുരേഷ്‌ ഗോപി, തൃശൂരിൽ സ്വീകരിച്ച് പ്രവർത്തകർ

'തിരഞ്ഞെടുപ്പില്‍ വ്യാജ ഐഡി ഉണ്ടാക്കിയവരാണ് യൂത്ത് കോണ്‍ഗ്രസ്, തെളിവുകള്‍ ഉണ്ടാക്കുന്നത് നിസ്സാരം'; ഉടുമ്പന്‍ചോലയിലെ ഇരട്ട വോട്ട് ആരോപണം തള്ളി സിപിഐഎം