വാഹനങ്ങളുടെ രജിസ്​ട്രേഷൻ പുതുക്കാനുള്ള നിരക്ക്​ എട്ടിരട്ടി വർദ്ധിപ്പിച്ച്‌ കേന്ദ്രം

പതിനഞ്ചു വ​ർ​ഷ​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്​​ട്രേ​ഷ​ൻ പു​തു​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ കേ​ന്ദ്ര റോ​ഡ്​ ഗ​താ​ഗ​ത മ​ന്ത്രാ​ല​യം പു​തി​യ വി​ജ്​​ഞാ​പ​നം പു​റ​ത്തി​റ​ക്കി. ഇത് അനുസരിച്ച് അ​ടു​ത്ത ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ 15 വ​ർ​ഷ​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്​​ട്രേ​ഷ​ൻ പു​തു​ക്കാ​ൻ എ​ട്ടു മ​ട​ങ്ങ്​ അ​ധി​കം പ​ണം ന​ൽ​കേ​ണ്ടി വ​രും.

കാ​റു​ക​ൾ​ക്ക്​​​ 5000 രൂ​പ​യും ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്ക്​ 1000 രൂ​പ​യു​മാ​ണ്​ ഈ​ടാ​ക്കു​ക. നി​ല​വി​ലി​ത്​ 600 രൂപ, 300 രൂ​പ​ എന്നിങ്ങനെയാണ്​ ഈ​ടാ​ക്കിയിരുന്നത്. കേ​ന്ദ്ര സ​ർ​ക്കാ​രിൻറ പൊ​ളി​ക്ക​ൽ ന​യ​ത്തിന്റെ ഭാ​ഗ​മാ​യാ​ണ്​ പു​തി​യ വി​ജ്​​ഞാ​പ​നം.

പതിനഞ്ചു വ​ർ​ഷ​ത്തി​ൽ കൂടുതൽ പ​ഴ​ക്ക​മു​ള്ള ബ​സ്, ട്ര​ക്ക്​ തു​ട​ങ്ങി​യ വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്​​ട്രേ​ഷ​ൻ പു​തു​ക്കു​ന്ന​തി​ന്​ 12,500 രൂ​പ ന​ൽ​ക​ണം. 1500 രൂ​പ​യാ​ണ് നി​ല​വി​ലെ​ തുക. ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ന്​ 10,000 രൂ​പ​യും കാ​റു​ക​ൾ​ക്ക്​ 40,000 രൂ​പ​യു​മാ​ണ്​ ഈ​ടാ​ക്കു​ക. ര​ജി​സ്​​ട്രേ​ഷ​ൻ പു​തു​ക്കു​ന്ന​തി​നു​ള്ള നി​ശ്ചി​ത കാ​ലാ​വ​ധി ക​ഴി​ഞ്ഞ്​ വ​രു​ന്ന ഓ​രോ ദി​വ​സ​ത്തി​നും 50 രൂ​പ പി​ഴ​യും ഈ​ടാ​ക്കും.

സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്​​ട്രേ​ഷ​ൻ പു​തു​ക്കു​ന്ന​തി​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​ൽ വീ​ഴ്​​ച വരുത്തിയാ​ൽ മാ​സം 300 രൂ​പ​യും ച​ര​ക്കു​വാ​ഹ​ന​ങ്ങ​ൾ​ക്ക്​ 500 രൂ​പ​യും പി​ഴ ന​ൽ​ക​ണം. സ്​​മാ​ർ​ട്ട്​ കാ​ർ​ഡ്​ രൂ​പ​ത്തി​ലു​ള്ള ര​ജി​സ്​​ട്രേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ആ​വ​ശ്യ​മെ​ങ്കി​ൽ​ 200 രൂ​പ അ​ധി​കം നൽകണ​മെ​ന്നും വി​ജ്​​ഞാ​പ​ന​ത്തി​ൽ പ​റ​യു​ന്നു.

Latest Stories

കരുനാഗപ്പള്ളിയില്‍ രണ്ട് അപകടങ്ങളിലായി രണ്ട് പേര്‍ മരിച്ച സംഭവം; ഡ്രൈവര്‍മാര്‍ക്കെതിരെ നടപടിയെടുത്ത് കെഎസ്ആര്‍ടിസി

പ്രേമലുവും മഞ്ഞുമ്മല്‍ ബോയ്‌സും പിന്നില്‍; റെക്കോര്‍ഡുകള്‍ തകര്‍ത്ത് ഗുരുവായൂരമ്പല നടയില്‍ മുന്നേറുന്നു

അതിരപ്പിള്ളിയിലും വാഴച്ചാലും സഞ്ചാരികള്‍ക്ക് പ്രവേശനമില്ല; വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു; നടപടി മോശം കാലാവസ്ഥയെ തുടര്‍ന്ന്

സംസ്ഥാനത്ത് വെസ്റ്റ് നൈല്‍ ബാധിച്ച് ഒരാള്‍ മരിച്ചു; മലപ്പുറം-കോഴിക്കോട് ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം

ആര്‍എല്‍വി രാമകൃഷ്ണനെതിരായ ജാതീയ അധിക്ഷേപം; സത്യഭാമയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

കെട്ടിവെക്കേണ്ടത് 59 ലക്ഷം; നിയമം ലംഘിച്ചതിന് കർണാടക ബാങ്കിനെതിരെ നടപടിയുമായി ആർബിഐ

തലസ്ഥാനത്തെ റോഡുകള്‍ വെള്ളക്കെട്ടുകള്‍; റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍

വോട്ട് ചെയ്യാത്തവരുടെ ടാക്‌സ് കൂട്ടണം, അവരെ ശിക്ഷിക്കണം: പരേഷ് റാവല്‍

അരവിന്ദ് കെജ്‌രിവാളിന് വധഭീഷണി; പട്ടേൽ നഗർ മെട്രോ സ്റ്റേഷനിലും മെട്രോയ്ക്കകത്തും ചുവരെഴുത്ത്

ഇബ്രാഹിം റെയ്‌സി മൊസാദിന്റെ ഇരയായതോ?; ദുരൂഹതയൊഴിയാതെ ഇറാന്‍ പ്രസിഡന്റിന്റെ മരണം