'മദ്യത്തെ തരം തിരിക്കുന്നത് വിഡ്ഢിത്തം, മദ്യ വ്യാപനത്തിന് കാരണമാകും'; വാക്കാണ് വലുതെന്ന് പലവട്ടം പറഞ്ഞ മുഖ്യമന്ത്രി പുതിയ നയവുമായി മുന്നോട്ട് പോകരുതെന്ന് കാന്തപുരം വിഭാഗം

മദ്യനയത്തിൽ വിവാദം കനക്കുന്നു. സർക്കാരിനെ കടന്നാക്രമിച്ചുകൊണ്ടാണ് കാന്തപുരം വിഭാഗം രംഗത്തെത്തിയത്. വീര്യം കുറഞ്ഞത്, കൂടിയത്, ശുദ്ധമായത് എന്നിങ്ങനെ മദ്യത്തെ തരം തിരിക്കുന്നത് വിഡ്‍ഢിത്തമാണെന്നാണ് വിമർശനം. ലഹരിക്കെതിരെ ഓപ്പറേഷൻ തൂഫാൻ ഒരു വശത്ത് നടക്കുമ്പോഴാണ് മദ്യവ്യാപനമെന്നും കാന്തപുരം വിഭാഗം കുറ്റപ്പെടുത്തി. കാന്തപുരം വിഭാഗത്തിന്റെ മുഖപത്രമായ സിറാജിന്റെ എഡിറ്റോറിയലിലാണ് വിമർശനം.

പുതിയ മദ്യ നയം ദൂര വ്യാപക പ്രത്യാഘാതം ഉണ്ടാകുന്നതാണ്. അത് മദ്യ വ്യാപനത്തിനും പുതിയ മദ്യ കമ്പനികളുടെയും ഇനങ്ങളുടെയും കുത്തൊഴുക്കിനും കാരണമാകും. വാക്കാണ് വലുതെന്ന് പലവട്ടം പറഞ്ഞ മുഖ്യമന്ത്രി പുതിയ നയവുമായി മുന്നോട്ട് പോകരുത്. തിരഞ്ഞെടുപ്പിന് മുൻപ് പറഞ്ഞതിനോടും പ്രകടന പത്രികയോടും നീതി പാലിക്കണം. ലഹരിക്കെതിരെ സംസ്ഥാന സർക്കാർ നടത്തുന്ന ഓപ്പറേഷൻ തൂഫാൻ ഒരു വശത്ത് നടക്കുമ്പോഴാണ് മദ്യവ്യാപനമെന്നും കാന്തപുരം വിഭാഗം കുറ്റപ്പെടുത്തി.

വീര്യം കുറഞ്ഞ മദ്യത്തിന് ബജറ്റിൽ നികുതിയിളവ് പ്രഖ്യാപിച്ചത് എക്സൈസ് വകുപ്പോ മന്ത്രിയോ അറിയാതെയാണെന്നും മുന്നണിയിലോ പാർട്ടിയിലോ ചർച്ച ചെയ്യാതെ ധനകാര്യ വകുപ്പാണ് നികുതി നിശ്ചയിച്ചതെന്നുമുള്ള വസ്തുത മുന്നിലുണ്ട്. യു ഡി എഫിൻ്റെ മദ്യനയം പ്രഖ്യാപിച്ചില്ലെന്നിരിക്കെ നയപരമായ പ്രാധാന്യമുള്ള നികുതി നിർദേശം എങ്ങനെയാണ് ബജറ്റിലേക്ക് കയറിവന്നത്? നയപരമായ ഒരു തീരുമാനവും എക്സൈസ് വകുപ്പ് എടുത്തിട്ടില്ലെന്നും വീര്യം കുറഞ്ഞ മദ്യം വിൽക്കുമോ എന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നുമാണ് എക്സൈസ് മന്ത്രി എം ലിജു പറയുന്നത്.

Latest Stories

'സ്ത്രീ സുരക്ഷാ പെൻഷൻ തുടരുന്നതിൽ സർക്കാർ തീരുമാനം എടുത്തിട്ടില്ല, സാമൂഹ്യ ക്ഷേമ പെൻഷൻ മുടങ്ങാതെ കൊടുക്കും'; മുഖ്യമന്ത്രി

'ഈ നടിമാർ ജീവിച്ചിരിക്കുമ്പോഴാണ് ഞാൻ മരിക്കുന്നതെങ്കിൽ എന്റെ ശവം കാണാൻ പോലും ആരും വരരുത്, എനിക്ക് 'അമ്മ'യുടെ പെൻഷനും ഇൻഷുറൻസും റീത്തും അനുശോചനവും വേണ്ട'; സംഘടനയുടെ അംഗത്വത്തിൽ നിന്നും രാജിവച്ച് നടി ലക്ഷ്‌മിപ്രിയ

'അമ്മ'യിലെ കൂട്ടരാജി; പ്രസിഡന്റിന്റേത് വൈകാരിക പ്രകടനം മാത്രമെന്ന് ജഗതീഷ്, ശ്വേതയുടെ നേതൃത്വത്തിലുള്ള ഭരണസമിതി സംഘടനക്ക് നാണക്കേടുണ്ടാക്കിയെന്ന് വിമർശനം

ടി-20 ലോകകപ്പ് നേടിയത് സഞ്ജു കാരണമാണ്, അതിന്റെ ക്രെഡിറ്റ് എടുക്കാൻ ഗംഭീർ വരണ്ട: കെ ശ്രീകാന്ത്

സെഞ്ചുറി നേടിയ സഞ്ജുവും ജൈസ്വാളും പുറത്ത്; ഏകദിന ടീം സെലക്ഷനെതിരെ വിമർശനം ശക്തം

സമാധാന ചര്‍ച്ചയ്ക്കിടെ വീണ്ടും ഇറാനെ ആക്രമിക്കുമെന്ന് ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്; വേദി വിട്ട് ഇറങ്ങി ഇറാന്‍ പ്രതിനിധികള്‍

തമിഴ്‌നാട്ടില്‍ മല്‍സ്യ സംസ്‌കരണ കേന്ദ്രത്തില്‍ അമോണിയ ചോര്‍ച്ച: 7 പേര്‍ മരിച്ചു, 46 പേര്‍ ആശുപത്രിയില്‍

'അമ്മ'യിൽ പൊട്ടിത്തെറി, ഭരണസമിതി ഒന്നടങ്കം രാജിവെച്ചു; പ്രസിഡന്റ് ശ്വേത മേനോൻ ഉൾപ്പെടെ സ്ഥാനമൊഴിഞ്ഞത് 17 അംഗങ്ങൾ

എല്ലാവരും സുരക്ഷിതരാകുന്നതുവരെ... വേഴ്സൈയിൽ നിന്ന് അഭയാർത്ഥി ക്യാമ്പുകളിലേക്ക് നീളുന്ന ഒരു നൂറ്റാണ്ടിന്റെ കഥ

ഓൺലൈൻ ഡെലിവറിയുടെ മറവിൽ ലഹരി വിൽപ്പന വേണ്ട, മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി; ആംബുലൻസിലും ഇനി 'തൂഫാൻ' പരിശോധന