നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണം അവസാനിപ്പിക്കുന്നത്‌ പി ശശിയുടെ ഇടപെടല്‍ മൂലം, ആരോപണവുമായി യൂത്ത് കോണ്‍ഗ്രസ്

നടിയെ ആക്രമിച്ച കേസ് അവസാനിപ്പിക്കാനുള്ള നീക്കം പി ശശിയുടെ ഇടപെടലിന്റെ പ്രതിഫലനമാണെന്ന് യൂത്ത് കോണ്‍ഗ്രസ്. ഇത്രയേറെ കോളിളക്കം സൃഷ്ടിച്ച കേസിന്റെ അന്വേഷണത്തില്‍ കിട്ടിയ തെളിവുകളെല്ലാം ഫ്രീസറിലാക്കി ഈ കേസിന്റെ അന്വേഷണത്തിന് മാന്യമായി മേല്‍നോട്ടം വഹിച്ച ഉദ്യോഗസ്ഥനെ സംശയമന്യേ മാറ്റി നിര്‍ത്തി പ്രതികളെ രക്ഷപ്പെടാന്‍ സഹായിക്കാനുള്ള ഈ തന്ത്രം പി ശശിയുടേതല്ലാതെ മറ്റാരുടേതുമല്ലെന്നും യൂത്ത് കോണ്‍്ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ എസ് ഹുസൂര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

‘പണത്തിനുമീതെ പരുന്തും പറക്കില്ല’ എന്ന പഴഞ്ചൊല്ല് അന്വര്‍ത്ഥമാക്കുന്ന ഭരണമാണ് ഇപ്പോള്‍ നടക്കുന്നത്. ജുഡീഷ്വറിയെപ്പോലും കളങ്കിതമാക്കുന്ന സമീപനങ്ങള്‍ പോലും ഈ കേസിനിടയില്‍ കാണാന്‍ കഴിഞ്ഞു. പ്രോസിക്യൂട്ടര്‍മാര്‍ വിഷമത്തോടെ ഈ ദൗത്യത്തില്‍ നിന്നും പിന്മാറുന്നതും കണ്ടു.അതിജീവിതക്ക് നീതിലഭിക്കും എന്ന് ഒരു ഉറപ്പും ആര്‍ക്കും നല്‍കാന്‍ ആകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;

നടി ആക്രമിക്കപ്പെട്ട കേസ് അവസാനിപ്പിക്കാനുള്ള നീക്കം പി ശശിയുടെ ഇടപെടലിന്റെ പ്രതിഫലനമാണ്. ഇത്രയേറെ കോളിളക്കം സൃഷ്ടിച്ച കേസിന്റെ അന്വേഷണത്തില്‍ കിട്ടിയ തെളിവുകളെല്ലാം ഫ്രീസറിലാക്കി ഈ കേസിന്റെ അന്വേഷണത്തിന് മാന്യമായി മേല്‍നോട്ടം വഹിച്ച ഉദ്യോഗസ്ഥനെ സംശയമന്യേ മാറ്റി നിര്‍ത്തി പ്രതികളെ രക്ഷപ്പെടാന്‍ സഹായിക്കാനുള്ള ഈ തന്ത്രം പി ശശിയുടേതല്ലാതെ മറ്റാരുടേതുമല്ല.

‘പണത്തിനുമീതെ പരുന്തും പറക്കില്ല’ എന്ന പഴഞ്ചൊല്ല് അന്വര്‍ത്ഥമാക്കുന്ന ഭരണമാണ് ഇപ്പോള്‍ നടക്കുന്നത്. ജുഡീഷ്വറിയെപ്പോലും കളങ്കിതമാക്കുന്ന സമീപനങ്ങള്‍ പോലും ഈ കേസിനിടയില്‍ കാണാന്‍ കഴിഞ്ഞു. പ്രോസിക്യൂട്ടര്‍മാര്‍ വിഷമത്തോടെ ഈ ദൗത്യത്തില്‍ നിന്നും പിന്മാറുന്നതും കണ്ടു.അതിജീവിതക്ക് നീതിലഭിക്കും എന്ന് ഒരു ഉറപ്പും ആര്‍ക്കും നല്‍കാന്‍ ആകില്ല. കേരളത്തില്‍ ഒട്ടനവധി അതിജീവിതമാരെ സൃഷ്ടിക്കാനുള്ള പച്ചക്കൊടി വീശാന്‍ പിണറായി ഗവണ്‍മെന്റ് തയ്യാറായിരിക്കുന്നു. ഈ കേസിന് ഒട്ടേറെ പ്രത്യേകതകളുണ്ട്. അന്വേഷണത്തില്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ചില തെളിവുകള്‍ കോടതിയില്‍ നിന്നും ചോര്‍ന്നിട്ടുണ്ട്. അപ്പോള്‍ കോടതിയെ വിശ്വസിക്കാന്‍ കഴിയുമോ? പ്രോസിക്യൂട്ടര്‍മാര്‍ സ്വയം പിന്മാറിയത് എന്ത് കൊണ്ട്? ഇതുവരെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാത്തത് ആരുടെ താല്പര്യം സംരക്ഷിക്കാന്‍…? അന്വേഷണത്തിന്റെ അവസാനഘട്ടം മേല്‍നോട്ടം വഹിച്ച ഉദ്യോഗസ്ഥനെ മാറ്റിയതിലൂടെ സര്‍ക്കാരിന്റെ താല്പര്യം വ്യക്തമാണ്. ഭരണവും ഭരണസംവിധാനങ്ങളും പ്രത്യക്ഷമായി ഇടപെടുന്ന കേസുകളില്‍ കോടതിയോടുള്ള വിശ്വാസവും നഷ്ടമായാല്‍ ഇനിയെന്താണ് പോംവഴി ?. ഇത്രയേറെ ശക്തരായ പ്രതികള്‍ എത്രകോടിക്കായിരിക്കും ഇവരെ വിലക്ക് വാങ്ങിയിരിക്കുക.

Latest Stories

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്