കഞ്ചാവ് കേസ്; യു പ്രതിഭയുടെ മകൻ ഉൾപ്പടെ 7 പേരെ ഒഴിവാക്കി കുറ്റപത്രം സമർപ്പിച്ചു, കേസിൽ രണ്ട് പ്രതികൾ മാത്രം

കഞ്ചാവ് കേസിൽ സിപിഎം എംഎൽഎ യു പ്രതിഭയുടെ മകൻ കനിവ് ഉൾപ്പടെ ഏഴുപേരെ ഒഴിവാക്കി കുറ്റപത്രം സമർപ്പിച്ച് പൊലീസ്. കേസിൽ രണ്ട് പ്രതികൾ മാത്രമാണുള്ളത്. അമ്പലപ്പുഴ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. തെളിവുകളുടെ അഭാവത്തിൽ ഏഴു പേരെ ഒഴിവാക്കിയതായി എക്സൈസ് ഇടക്കാല റിപ്പോർട്ട് നേരത്തെ കോടതിയിൽ സമർപ്പിച്ചിരുന്നു.

മറ്റുള്ളവരെ പ്രതി ചേർക്കുന്നതിനുള്ള തെളിവുകൾ ഇല്ല. പ്രതികളെ കസ്റ്റഡിയിൽ എടുത്തപ്പോൾ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയില്ല, ഇവർ കഞ്ചാവ് വലിക്കുന്നത് നേരിട്ട് കണ്ട സാക്ഷികൾ ഇല്ല. അതിനാൽ മൂന്ന് മുതൽ ഒൻപത് വരെയുള്ള പ്രതികൾക്കെതിരെ കേസ് നിലനിൽക്കില്ലെന്നാണ് കണ്ടെത്തൽ. ഒന്നും രണ്ടും പ്രതികളിൽ നിന്നാണ് മൂന്ന് ഗ്രാം കഞ്ചാവും കഞ്ചാവ് ഉപയോഗിക്കുന്നതിനായി തയ്യാറാക്കിയ ബോങ് എന്ന വസ്തുവും പിടിച്ചെടുത്തത് എന്നാണ് എഫ്‌ഐആർ.

യു പ്രതിഭയുടെ മകൻ കനിവിനെ ഒൻപതാം പ്രതിയാക്കി ആയിരുന്നു ആദ്യം എഫ്ഐആർ ഇട്ടത്. ഡിസംബർ 28 നാണ് ആലപ്പുഴ തകഴിയിൽ നിന്ന് യു പ്രതിഭ എംഎൽഎയുടെ മകൻ കനിവ് ഉൾപ്പടെ ഒൻപത് പേരെ കഞ്ചാവ് ഉപയോഗിച്ച് കൊണ്ടിരിക്കെ കുട്ടനാട് എക്സൈസ് സംഘം പിടികൂടിയത്. കഞ്ചാവ് കൈവശം വച്ചതിനും പൊതു സ്ഥലത്ത് കഞ്ചാവ് ഉപയോഗിച്ചതിനുമായിരുന്നു കേസ്. ജാമ്യം കിട്ടാവുന്ന വകുപ്പുകളായതിനാൽ പ്രതികളെ ജാമ്യത്തിൽ വിട്ടു.

മകനെതിരെ കേസെടുത്തത് വ്യാജ വാർത്തയെന്നായിരുന്നു യു പ്രതിഭ എംഎൽഎ സമൂഹ മാധ്യമത്തിലൂടെ പ്രതികരിച്ചത്. പിന്നാലെ എഫ്ഐആർ പുറത്ത് വന്നതോടെ വിവാദം രൂക്ഷമായി. തുടർന്ന് എക്സൈസിനെതിരെ നിയമസഭയിലും സിപിഎം ജില്ലാ സമ്മേളനത്തിലും യു പ്രതിഭ രൂക്ഷമായ വിമർശനം ഉന്നയിച്ചു.

മാത്രമല്ല എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ യു പ്രതിഭ മുഖ്യമന്ത്രിക്ക് പരാതി നൽകി. തുടർന്ന് ആലപ്പുഴ എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ എസ് അശോക് കുമാർ നടത്തിയ അന്വേഷണത്തിൽ കേസെടുത്ത ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചുവെന്നായിരുന്നു കണ്ടെത്തൽ.

Latest Stories

"ലീഗ് വാങ്ങിയ സ്ഥലത്തിന് ആധാരത്തിൽ കാണിച്ച വിലയുടെ നാലിലൊന്ന് പോലും വിലയില്ല, വിൽക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥൻ തന്നെ നിയമോപദേശകൻ''; മുസ്ലീംലീഗിനെ വെട്ടിലാക്കി വീണ്ടും ജലീൽ

IND vs ENG: 192 റൺസിൽ 32 എക്‌സ്ട്രാസ്, “എല്ലാത്തിനും ഉത്തരവാദി ജുറേലോ?”; ലോർഡ്‌സിലെ ഇന്ത്യയുടെ തോൽവിയിൽ മഞ്ജരേക്കർ

മാളികപ്പുറം ടീമിന്റെ ഹൊറർ ഫാമിലി ഡ്രാമ ചിത്രം, സുമതി വളവ് റിലീസ് അപ്ഡേറ്റ് പുറത്ത്

IND vs ENG: "അവനെ നാലാം ടെസ്റ്റിൽ കളിപ്പിച്ചില്ലെങ്കിൽ നമ്മൾ തോൽക്കും"; മുന്നറിയിപ്പ് നൽകി ഇന്ത്യൻ മുൻ പരിശീലകൻ

നിയോം എന്ന പേര് ലഭിച്ചത് ഇങ്ങനെ, രണ്ട് അർത്ഥമുണ്ട്, പുതിയ വ്ളോഗിൽ വിശദീകരിച്ച് ദിയ കൃഷ്ണ

'പുടിന്‍ എല്ലാവരോടും നന്നായി സംസാരിക്കും, എന്നിട്ട് വൈകിട്ട് എല്ലാവരേയും കുറ്റം പറയും'; പുടിന്‍ പ്രീണനം കഴിഞ്ഞു, യു ടേണടിച്ച് ട്രംപ്; ഇനി സപ്പോര്‍ട്ട് യുക്രെയ്‌ന്

IND VS ENG: ഷോയിബ് ബഷീറിന് പകരക്കാരൻ, എട്ട് വർഷത്തിന് ശേഷം ആ താരം ഇം​ഗ്ലണ്ട് ടെസ്റ്റ് ടീമിൽ!

'അച്ഛനും ഭർത്താവും അറിയാതെ വാങ്ങിയ ആറ് ലക്ഷം തിരിച്ചടയ്ക്കാൻ കഴിഞ്ഞില്ല'; മോഡൽ സാൻ റേച്ചലിന്റെ ആത്മഹത്യക്ക് കാരണം സാമ്പത്തിക ബാധ്യതയെന്ന് പൊലീസ്, ആത്മഹത്യ കുറിപ്പ് കണ്ടെത്തി

'മധുര-എണ്ണ പലഹാരങ്ങൾ ആരോഗ്യത്തിന് ഹാനികരം'; പുകയില ഉൽപ്പന്നങ്ങൾക്ക് സമാനമായി മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും

IND vs ENG: "സാചര്യങ്ങൾ അനുകൂലം, ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യക്ക് 3-2 ന് നേടാനാകും, അൽപ്പം ഭാഗ്യം മാത്രമേ ആവശ്യമുള്ളൂ"