'കലാ ആഭാസമെന്ന് പറഞ്ഞത് ശുദ്ധവിവരക്കേട്, പരാമർശം അങ്ങേയറ്റം അപലപനീയം'; വേടനെതിരായ എൻആർ മധുവിന്റെ പരാമർശത്തെ വിമർശിച്ച് എംവി ​ഗോവിന്ദൻ

റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരൺദാസ് മുരളിക്കെതിരായ ആർഎസ്എസ് നേതാവ് എൻആർ മധുവിന്റെ പരാമർശത്തെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. കലാ ആഭാസമെന്ന് പറഞ്ഞത് ശുദ്ധവിവരക്കേടാണെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു. എൻ ആർ മധുവിൻ്റെ പരാമർശം അങ്ങേയറ്റം അപലപനീയമാണെന്നും എംവി ​ഗോവിന്ദൻ കുറ്റപ്പെടുത്തി.

വ്യാപകമായ പ്രചാരവേലയാണ് നടക്കുന്നതെന്നും എം വി​ ​ഗോവിന്ദൻ പറഞ്ഞു. സംഘപരിവാർ പുലർത്തിവരുന്ന ന്യൂനപക്ഷ ദളിത് വിരോധത്തിന്റെ ഭാഗമാണ് വിമർശനങ്ങളെന്നും ഇതിനെ ഒറ്റപ്പെട്ട സംഭവമായി കാണാൻ കഴിയില്ലെന്നും എംവി​ഗോവിന്ദൻ വ്യക്തമാക്കി. വേടൻ്റെ പാട്ടുകൾ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നവയാണെനന്നായിരുന്നു മധു പറഞ്ഞത്. കൊല്ലം കുണ്ടറയിലെ ക്ഷേത്ര പരിപാടിയിലായിരുന്നു വേടനെതിരായ എൻ.ആർ മധുവിന്റെ പ്രസംഗം.

വളർന്നു വരുന്ന തലമുറയിലേക്ക് വേടൻ വിഷം കുത്തിവെക്കുന്ന കലാഭാസമാണ് വേടൻ കാണിക്കുന്നതെന്നും കുറ്റപ്പെടുത്തിയിരുന്നു. വേടന്റെ പിന്നിൽ രാജ്യത്തിൻ്റെ വിഘടനം സ്വപ്നം കാണുന്ന സ്പോൺസർമാരുണ്ടെന്നും മധു പറഞ്ഞു. ആള് കൂടാൻ വേടൻ്റെ പാട്ട് വെക്കുന്നവർ നാളെ അമ്പല പറമ്പിൽ ക്യാബറെ ഡാൻസും വെക്കുമെന്നും മധു പറഞ്ഞു. വിഘടനവാദ സാഹിത്യം വളർന്നുവരുന്ന തലമുറയിലേക്ക് പടർത്തുകയാണ് ലക്ഷ്യം എന്നും ഇത്തരക്കാർ നാലമ്പലങ്ങളിലേക്ക് കടന്നുവരുന്നത് തടയണമെന്നും എൻ. ആർ മധു പറഞ്ഞിരുന്നു.

Latest Stories

‘അടുത്ത വർഷം ബ്രിക്‌സ് അധ്യക്ഷ പദവിയിൽ ഇന്ത്യ മനുഷ്യത്വത്തിന് മുൻ തൂക്കം നൽകും’; നരേന്ദ്ര മോദി

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി അപകടം; വിമർശനങ്ങളെ പ്രതിരോധിക്കാൻ എൽഡിഎഫ് നീക്കം, ജനകീയ സദസ്സ് സംഘടിപ്പിക്കും

സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്; ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ജൂലൈ 22 മുതൽ അനിശ്ചിതകാല സമരം

വെള്ളിയാഴ്ച ഇളവ്; അധിക പ്രവൃത്തിസമയം നടപ്പാക്കും; സാമൂഹിക മാധ്യമങ്ങളില്‍ വ്യാജപ്രചരണം; നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി

സ്വകാര്യ ബസ് പണിമുടക്കില്‍ അധിക സര്‍വീസുകള്‍; ക്രമസമാധാന പ്രശ്‌നങ്ങളുണ്ടായാല്‍ പൊലീസ് സഹായംതേടും; നിര്‍ദേശം നല്‍കി കെഎസ്ആര്‍ടിസി

IND VS ENG: മോനെ ഗില്ലേ, ഇനി ഒരു ടെസ്റ്റ് പോലും നീ ജയിക്കില്ല, ബാക്കിയുള്ള മൂന്ന് ടെസ്റ്റിലും അവന്മാർ നിങ്ങളെ തോൽപിക്കും: മൈക്കിൾ വോൻ

IND VS ENG: ഒരു ഉപദ്രവും ഉപകാരവുമില്ലാത്ത ആ ഇന്ത്യൻ താരത്തെ അടുത്ത കളിയിൽ എന്ത് ചെയ്യും: മൈക്കിൾ ക്ലാർക്ക്

IND VS ENG: എഡ്ജ്ബാസ്റ്റണിലെ വിജയത്തിന് ശേഷം ജയ്ഷാ ആ ഇന്ത്യൻ താരത്തോട് കാണിച്ചത് മോശമായ പ്രവർത്തി; ഞെട്ടലോടെ ക്രിക്കറ്റ് ആരാധകർ

IND VS ENG: നീയൊക്കെ എട്ട് നിലയിൽ പൊട്ടിയത് ആ ഒരു കാരണം കൊണ്ടാണ്, ഇന്ത്യക്ക് എന്തൊക്കെ ചെയ്യാൻ സാധിക്കുമെന്ന് ഇപ്പോൾ മനസിലായില്ലേ: മൊണ്ടി പനേസര്‍

സ്വകാര്യ ബസ് സമരത്തില്‍ ലാഭം കൊയ്യാന്‍ കെഎസ്ആര്‍ടിസി; എല്ലാ ബസുകളും സര്‍വീസ് നടത്താന്‍ നിര്‍ദ്ദേശിച്ച് സര്‍ക്കുലര്‍