ധനമന്ത്രിക്ക് എതിരായ അവകാശലംഘന നോട്ടീസ് എത്തിക്‌സ് കമ്മിറ്റിക്ക് വിട്ടു; സംസ്ഥാന ചരിത്രത്തില്‍ ആദ്യം

ധനമന്ത്രി തോമസ് ഐസക്കിനെതിരായ പ്രതിപക്ഷത്തിന്റെ അവകാശലംഘന നോട്ടീസ് എത്തിക്‌സ് കമ്മിറ്റിക്ക് വിടാന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ തീരുമാനിച്ചു. എത്തിക്‌സ് കമ്മിറ്റിക്ക് നോട്ടീസ് സ്‌പീക്കർ കൈമാറി. പ്രതിപക്ഷത്തിന്റെ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

കിഫ്ബിക്കെതിരായ സി എ ജി റിപ്പോർട്ട് ധനമന്ത്രി മാദ്ധ്യമ‌ങ്ങൾക്ക് ചോർത്തി നൽകിയെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. റിപ്പോർട്ട് സഭയിൽ വെച്ചതിന് ശേഷം പുറത്ത് വിടുന്നതാണ് സാധാരണ ചട്ടം. എന്നാൽ ഈ ചട്ടം ലംഘിച്ചാണ് ധനമന്ത്രി സി എ ജി റിപ്പോർട്ട് ചോർത്തിയത്. ഇത് രാഷ്ട്രീയപ്രേരിതമാണ്. ധനമന്ത്രിയും ധനകാര്യ സെക്രട്ടറിയും ചേർന്നുളള നീക്കമാണിത്. ഈ നീക്കം സഭയെ അവഹേളിക്കുന്നതിന് തുല്യമാണെന്നാണ് ആരോപിച്ചാണ് പ്രതിപക്ഷം ധനമന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നൽകിയത്.

പരാതിയിൽ എത്തിക്‌സ് കമ്മിറ്റി ധനമന്ത്രിയോട് വിശദീകരണം തേടും. നേരത്തെ സ്‌പീക്കർക്ക് ധനമന്ത്രി നേരിട്ടെത്തി വിശദീകരണം നൽകിയിരുന്നു. മന്ത്രിമാർക്കെതിരെയുളള അവകാശലംഘന നോട്ടീസിൽ വിശദീകരണത്തിന് ശേഷം തുടർനടപടികൾ അവസാനിപ്പിക്കുന്നതാണ് സാധാരണ രീതിയെങ്കിലും നിയമസഭാചരിത്രത്തിൽ ആദ്യമായാണ് ഒരു മന്ത്രിക്കെതിരായ അവകാശലംഘന പരാതി എത്തിക്‌സ് കമ്മിറ്റിക്ക് വിടുന്നത്.

Latest Stories

ഇന്ത്യയുടെ ലോകകപ്പ് ജേഴ്സി: കാവിയിൽ കലിതുള്ളി ആരാധകർ, ഇനി മുതൽ നമ്മൾ മെൻ ഇൻ ബ്ലൂ അല്ല മെൻ ഇൻ കാവി

ഐപിഎല്‍ 2024: 'എന്റെ ബോളിംഗ് കൊള്ളാം'; സ്വയം പ്രശംസയുമായി ഹാര്‍ദ്ദിക് പാണ്ഡ്യ

സിവി ആനന്ദബോസിനെതിരായ ലൈംഗിക പീഡനക്കേസ്; ഗവര്‍ണര്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നു; ഗുരുതര ആരോപണവുമായി പരാതിക്കാരി

കഞ്ചിക്കോട് ട്രെയിനിടിച്ച് ആന ചെരിഞ്ഞ സംഭവം; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കുമെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ

സാഹചര്യം അനുസരിച്ച് കളിക്കാൻ അവനറിയില്ല, ടീമിന് ഒരു ആവശ്യവും ഇല്ലാത്തപ്പോൾ വമ്പൻ ഷോട്ടുകൾ കളിക്കും; സൂപ്പർ താരത്തെക്കുറിച്ച് ഹർഭജൻ സിംഗ്

സേനാപതിയെ പിന്നിലാക്കി ടർബോ ജോസ്; ഐഎംഡിബിയിൽ മോസ്റ്റ് ആന്റിസിപ്പേഡ് ഇന്ത്യൻ മൂവീസിൽ 'ടർബോ' രണ്ടാം സ്ഥാനത്ത്!

വ്യാജ ആനിമേറ്റഡ് വീഡിയോ പ്രചരിപ്പിച്ചു; ദേശീയ അധ്യക്ഷന്‍ ജെപി നദ്ദക്കെതിരെ കേസെടുത്ത് കര്‍ണാടക പൊലീസ്; ബിജെപിക്ക് തിരിച്ചടി

രണ്ട് ജില്ലകളില്‍ വെസ്റ്റ് നൈല്‍ ഫിവര്‍; പത്ത് പേര്‍ ചികിത്സയില്‍; മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പകരില്ല

ആ ഇന്ത്യൻ താരം മനുഷ്യനല്ല അന്യഗ്രഹജീവിയാണ്, ഡിഎൻഎ ടെസ്റ്റ് അത്യാവശ്യം; വെയ്ൻ പാർനെൽ പറയുന്നത് ഇങ്ങനെ

ഉമിനീര് ഇറക്കാന്‍ പോലും മറന്നു പോയി, തലച്ചോറ് ചുരുങ്ങുകയാണെന്ന് സ്‌കാനിംഗില്‍ കണ്ടെത്തി; പേരുപോലും മറന്നുപോയ കനകലതയുടെ അവസാനകാലം