'സി കൃഷ്ണകുമാറിന്റെ മനോനില പരിശോധിക്കണം'; ആരോപണങ്ങള്‍ അവജ്ഞയോടെ തള്ളി കളയുന്നുവെന്ന് സിപിഐഎം

സി കൃഷ്ണകുമാർ ഉന്നയിച്ച ആരോപണങ്ങള്‍ അവജ്ഞയോടെ തള്ളി കളയുന്നുവെന്ന് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു. മദ്യനിർമാണ കമ്പനിയില്‍ നിന്നും സിപിഐഎം കൈക്കൂലി വാങ്ങിയെന്ന് പറഞ്ഞ സി കൃഷ്ണകുമാറിന്റെ മനോനില പരിശോധിക്കണമെന്ന് സുരേഷ് ബാബു പറഞ്ഞു. ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ട് ആര്‍ക്കും എപ്പോഴും പരിശോധിക്കാമെന്നും സുരേഷ് ബാബു കൂട്ടിച്ചേർത്തു.

കോടികളുടെ വെട്ടിപ്പ് നടത്തുന്ന ബിജെപിയിലൂടെയാണ് സിപിഐഎമ്മിനെ കൃഷ്ണകുമാര്‍ നോക്കി കാണുന്നതെന്നും സുരേഷ് ബാബു ആരോപിച്ചു. കച്ചവട താത്പര്യം മാത്രമാണ് കൃഷ്ണകുമാറിനുള്ളതെന്നും ഇ എന്‍ സുരേഷ് ബാബു പറഞ്ഞു. ആരോപണങ്ങള്‍ അവജ്ഞയോടെ തള്ളി കളയുന്നു. സിഐഎ വന്ന് അന്വേഷിച്ചാലും സിപിഐഎമ്മിന് ഭയമില്ലെന്നും സിപിഐഎം പാലക്കാട് ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ട് ആര്‍ക്കും എപ്പോഴും പരിശോധിക്കാമെന്നും ഇ എന്‍ സുരേഷ് ബാബു പറഞ്ഞു.

സിപിഐഎമ്മിനും കോണ്‍ഗ്രസിനും എലപ്പുള്ളിയിലെ മദ്യനിര്‍മ്മാണ കമ്പനി പണം നൽകിയെന്നാരോപിച്ചാണ് സി കൃഷ്ണകുമാര്‍ രംഗത്തെത്തിയത്. സിപിഐഐം പാലക്കാട് ജില്ലാ കമ്മിറ്റിക്ക് രണ്ട് കോടി രൂപയും കോണ്‍ഗ്രസിന് ഒരു കോടി രൂപയുമാണ് നല്‍കിയതെന്നാണ് സി കൃഷ്ണകുമാറിന്റെ ആരോപണം. ഇതിന്റെ വ്യക്തമായ തെളിവുകൾ എല്ലാം തന്റെ കൈയിൽ ഉണ്ടെന്നും സി കൃഷ്ണകുമാര്‍ പറഞ്ഞു.

മദ്യനിര്‍മ്മാണ കമ്പനി പുതുശേരി മുന്‍ സിപിഐഎം ഏരിയ സെക്രട്ടറിക്ക് ആഡംബര കാര്‍ നല്‍കിയെന്നും സി കൃഷ്ണകുമാര്‍ ആരോപിച്ചു. തെളിവുകള്‍ ബിജെപിയുടെ കൈവശമുണ്ടെന്നും സി കൃഷ്ണകുമാര്‍ പറഞ്ഞു. അതേസമയം ബ്രൂവറിക്കെതിരായ സമരത്തിന്റെ ഭാഗമായി ഹൈകോടതിയെ സമീപിക്കുമെന്ന് ബിജെപി നേരത്തെ പറഞ്ഞിരുന്നുവെന്നും സി കൃഷ്ണകുമാർ പറഞ്ഞു. മലമ്പുഴ ഡാമിലെ വെള്ളം കൃഷിക്കും കുടിവെള്ളത്തിനുമേ ഉപയോഗിക്കാവു എന്നത് ഉന്നയിച്ചാണ് കോടതിയെ സമീപിക്കുന്നതെന്നും സി കൃഷ്ണകുമാർ വ്യക്തമാക്കിയിരുന്നു.

മലമ്പുഴ ഡാമിന്റെ സംഭരണ ശേഷി കുറഞ്ഞത് കോടതിയില്‍ അറിയിക്കും. ഒയാസിസിന് വേണ്ടി പഞ്ചായത്തിന്റെ അധികാരത്തെ കവര്‍ന്നെടുക്കുന്നത് ഉള്‍പ്പെടെ കോടതിയില്‍ ചൂണ്ടിക്കാട്ടുമെന്നും ബിജെപി അറിയിച്ചു. ഒയാസിസിന് വേണ്ടി സര്‍ക്കാര്‍ എല്ലാ നിയമങ്ങളും ചട്ടങ്ങളും അട്ടിമറിക്കുന്നുവെന്നും കൃഷ്ണകുമാർ ആരോപിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സര്‍ക്കാര്‍ തകര്‍ക്കുകയാണെന്നും എംബി രാജേഷ് ഒയാസിസ് കമ്പനിക്ക് വേണ്ടി വാദിക്കുന്ന മന്ത്രിയായി മാറിയെന്നും സി കൃഷ്ണകുമാര്‍ കുറ്റപ്പെടുത്തി.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി