'തൃശൂരിൽ എത്തിയപ്പോള്‍ ലക്ഷ്മണന് മനംമാറ്റമുണ്ടായി'; രാമായണത്തെ ദുര്‍വ്യാഖ്യാനം ചെയ്ത് ഉദാഹരിച്ച് തെക്കന്‍ കേരളത്തെ കുറ്റപ്പെടുത്തി കെ. സുധാകരന്‍

രാമായണത്തെ ദുര്‍വ്യാഖ്യാനം ചെയ്ത് ഉദാഹരിച്ച് തെക്കന്‍ കേരളത്തെ കുറ്റപ്പെടുത്തി കെപിസിസി അദ്ധ്യക്ഷന്‍ കെ. സുധാകരന്‍. തെക്കന്‍ കേരളത്തിലെയും മലബാറിലെയും രാഷ്ട്രീയ നേതാക്കള്‍ തമ്മിലുള്ള വ്യത്യാസം എന്താണെന്നായിരുന്നു ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് കെ. സുധാകരന്‍ രാമായണത്തെ ദുര്‍വ്യാഖ്യാനം ചെയ്ത് ഉദാഹരിച്ചത്.

‘അതെ, അതില്‍ ചരിത്രപരമായ വ്യത്യാസങ്ങളുണ്ട്. ഞാനൊരു കഥ പറയാം. രാവണനെ വധിച്ച് ശ്രീരാമ ദേവന്‍ ലങ്കയില്‍ നിന്ന് ലക്ഷ്മണനും സീതയ്ക്കുമൊപ്പം പുഷ്പക വിമാനത്തില്‍ തിരികെ വരികയായിരുന്നു. വിമാനം ദക്ഷിണ കേരളത്തിന് മുകളിലെത്തിയപ്പോള്‍ തന്റെ സഹോദരനെ കടലിലേക്ക് തള്ളിയിട്ട് സീതയുമായി പോകാന്‍ ലക്ഷ്മണന്‍ ആലോചിച്ചു.’

‘എന്നാല്‍ തൃശ്ശൂരിലെത്തിയപ്പോള്‍ ലക്ഷ്മണന് മനംമാറ്റമുണ്ടായി. അദ്ദേഹത്തിന് പശ്ചാത്താപമുണ്ടായി. എന്നാല്‍ രാമന്‍ അദ്ദേഹത്തിന്റെ ചുമലില്‍ തട്ടി ആശ്വസിപ്പിച്ച് കൊണ്ട് ഇങ്ങനെ പറഞ്ഞു, ‘ഞാന്‍ നിന്റെ മനസ് വായിച്ചു. അത് നിന്റെ തെറ്റല്ല. നമ്മള്‍ കടന്നുവന്ന ഭൂമിയുടെ പ്രശ്‌നമാണ്’ സുധാകരന്‍ പറഞ്ഞു.

ഇത് പറഞ്ഞ് കഴിഞ്ഞ് കെ സുധാകരന്‍ പൊട്ടിച്ചിരിച്ചുവെന്നും അഭിമുഖത്തില്‍ ഈ ഉത്തരത്തോടൊപ്പം എഴുതിയിട്ടുണ്ട്. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് സുധാകരന്‍ ഇക്കാര്യം പറഞ്ഞത്.

Latest Stories

ഉപകരണങ്ങള്‍ ഇല്ലെന്ന് പറഞ്ഞത് സത്യം, ശസ്ത്രക്രിയ മുടക്കിയെന്നത് കള്ളം, ഇത് പ്രതികാര നടപടി: ഡോ. ഹാരിസ് ചിറയ്ക്കൽ

വിദ്യാർത്ഥികൾക്ക് എച്ച്1എൻ1 രോഗലക്ഷണങ്ങൾ, കുസാറ്റ് ക്യാമ്പസ് താൽക്കാലികമായി അടച്ചു

ഓണക്കാലം കളറാക്കാൻ സപ്ലൈകോ, ഇത്തവണ കിറ്റിലുള്ളത് 15 ഇനങ്ങൾ, ഒപ്പം ഗിഫ്റ്റ് കാർഡുകളും, വിതരണം ഓഗസ്റ്റ് 18 മുതല്‍

IND vs ENG: കാലം പോപ്പിന് ഭാ​ഗ്യം തിരിച്ചു കൊടുത്തു, ഓവലിൽ ക്രിക്കറ്റ് ദൈവങ്ങൾ ഇംഗ്ലണ്ടിനൊപ്പം!

ട്രംപിന്റെ 'ഡെഡ് ഇക്കോണമി' പ്രയോഗത്തെ തള്ളാതെ രാഹുല്‍ ഗാന്ധി; 'ഒരു വാസ്തവം ട്രംപ് തുറന്നുപറഞ്ഞതില്‍ സന്തോഷം, ഈ ആഗോള സത്യത്തെ അംഗീകരിക്കാന്‍ മടിക്കുന്നത് ബിജെപി സര്‍ക്കാര്‍ മാത്രം'

'ഉപ്പും മുളകി'ലെ പടവലം കുട്ടൻപിള്ള; നടൻ കെപിഎസി രാജേന്ദ്രൻ അന്തരിച്ചു

മെഡിക്കല്‍ കോളേജിലെ ഉപകരണക്ഷാമം വെളിപ്പെടുത്തലില്‍ ഡോ ഹാരിസിന് കാരണം കാണിക്കല്‍ നോട്ടീസ്; നടപടി ഡിഎംഒയുടേത്

ഐപിഎൽ 2026: ഇന്ത്യൻ സൂപ്പർ താരത്തിനായി കളമൊരുക്കി കെകെആർ, കിട്ടിയാൽ ബമ്പർ

800ന് മുകളില്‍ മദ്യം ഇനി ചില്ലു കുപ്പിയില്‍ മതി; പ്ലാസ്റ്റിക് കുപ്പിയിലെ മദ്യത്തിന് 20 രൂപ അധിക ഡിപ്പോസിറ്റ്, കുപ്പി ബെവ്‌കോയില്‍ തിരികിയേല്‍പ്പിച്ചാല്‍ 20 മടക്കി വാങ്ങാം

IND vs ENG: അഞ്ചാമതും ടോസ് കൈവിട്ടു, ഞെട്ടിക്കുന്ന മൂന്ന് മാറ്റങ്ങളുമായി ടീം ഇന്ത്യ