ഗവര്‍ണര്‍ക്ക് നേരെ കരിങ്കൊടി പ്രതിഷേധം; എസ്എഫ്‌ഐ പ്രവര്‍ത്തകരെ പിന്തുണച്ച് സിപിഎം മന്ത്രിമാര്‍ രംഗത്ത്

ഗവര്‍ണറുടെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകരെ പിന്തുണച്ച് സിപിഎം മന്ത്രിമാര്‍ രംഗത്ത്. മന്ത്രി പി രാജീവും മന്ത്രി മുഹമ്മദ് റിയാസുമാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പിന്തുണ നല്‍കി രംഗത്തുള്ളത്. എസ്എഫ്‌ഐ ക്യാമ്പസിലെ കാവി വത്കരണത്തെ ചെറുക്കുകയാണെന്ന് മുഹമ്മദ് റിയാസ് പ്രതികരിച്ചു.

എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് വിഷയത്തില്‍ ഷേക്ക് ഹാന്‍ഡ് കൊടുക്കുകയാണ് ചെയ്യേണ്ടതെന്നും റിയാസ് അഭിപ്രായപ്പെട്ടു. അതേസമയം ഗവര്‍ണര്‍ക്കെതിരെയുള്ള എസ്എഫ്‌ഐ സമരവും മുഖ്യമന്ത്രിക്കെതിരെയുള്ള കെഎസ്‌യു പ്രതിഷേധവും ഒരേ തരത്തിലുള്ളതല്ലെന്നാണ് പി രാജീവ് പ്രതികരിച്ചത്. എസ്എഫ്‌ഐയുടെ സമരം ഏത് തരത്തിലുള്ളതാണെന്ന് റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ പറയാനാകൂവെന്നും രാജീവ് കൂട്ടിച്ചേര്‍ത്തു.

ഗവര്‍ണര്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമായിരുന്നു. മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് ഉത്തരവാദിത്തപ്പെട്ടവര്‍ പ്രവര്‍ത്തിക്കേണ്ടത്. ഗവര്‍ണറുടെ ഭാഗത്ത് നിന്ന് അത് ഉണ്ടായില്ലെന്നും പി രാജീവ് കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയ്‌ക്കെതിരെയുള്ള സമരം പ്രഖ്യാപനം ഇല്ലാതെ നടത്തുന്നതാണ്. പ്രതിപക്ഷം കരിങ്കൊടി പ്രതിഷേധത്തിന് ആഹ്വാനം നടത്തിയിട്ടുണ്ടോ. പ്രഖ്യാപിച്ച് നടത്തുന്ന സമരങ്ങള്‍ ജനാധിപത്യ രീതിയിലുള്ളതാണെന്നും പി രാജീവ് അഭിപ്രായപ്പെട്ടു.

സര്‍വകലാശാലകളില്‍ കാവിവത്കരണത്തിനെതിരെ എസ്എഫ്‌ഐ ഇന്നലെ ഗവര്‍ണര്‍ക്ക് നേരെ നടത്തിയ കരിങ്കൊടി പ്രതിഷേധം തലസ്ഥാനത്ത് ഇന്നലെ നാടകീയ രംഗങ്ങള്‍ക്ക് കാരണമായിരുന്നു. മൂന്നിടത്ത് ഗവര്‍ണര്‍ക്ക് നേരെ ഇന്നലെ പ്രതിഷേധമുണ്ടായി. മൂന്നിടത്തായി പ്രതിഷേധം നേരിട്ടതോടെ ഗവര്‍ണര്‍ കാറില്‍ നിന്നിറങ്ങി പ്രതിഷേധക്കാര്‍ക്ക് നേരെ തിരിഞ്ഞു. പ്രതിഷേധക്കാര്‍ക്കും മുഖ്യമന്ത്രിയ്ക്കുമെതിരെ ഗവര്‍ണര്‍ കടുത്ത ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചു.

Latest Stories

ഈ വിവാഹത്തിൽ പ്രണയമില്ല, സെക്സുമില്ല; ട്രെന്‍ഡിംഗായി ഫ്രണ്ട്ഷിപ്പ് മാരേജ് !

ആമിര്‍ ഖാനേക്കാള്‍ നല്ലത് വെയിറ്ററായി അഭിനയിച്ച ജൂനിയര്‍ ആര്‍ട്ടിസ്റ്റ്..; ആര്‍ജിവിയുടെ തുറന്നു പറച്ചിലോടെ നടന്‍ പിണങ്ങി, വീണ്ടും ചര്‍ച്ചയാകുന്നു

തിരുവനന്തപുരത്തെ ബ്യൂട്ടിപാര്‍ലറില്‍ നിന്ന് രൂക്ഷ ദുര്‍ഗന്ധം; പരിശോധനയില്‍ കണ്ടെത്തിയത് രണ്ടാഴ്ച പഴക്കമുള്ള മൃതദേഹം

തലവനാവാൻ ആസിഫ് അലിയും, ബിജു മേനോനും; ജിസ് ജോയ് ചിത്രം തിയേറ്ററുകളിലേക്ക്

പ്രതിവർഷം ലക്ഷകണക്കിന് ആളുകളുടെ ജീവനെടുക്കുന്ന ഭൂമിയിലെ ഏറ്റവും ചെറിയ ജീവി!

സാമ്പത്തിക പ്രതിസന്ധിയില്‍ ഞെരുങ്ങി അജിത്ത് സിനിമ; ചിത്രീകരിക്കാന്‍ ഇനിയുമേറെ ബാക്കി, 'വിടാമുയര്‍ച്ചി' വൈകും

എന്നെ കുറിച്ച് പലതും പ്രചരിക്കുന്നുണ്ട്, ഒന്നും ശ്രദ്ധിക്കുന്നില്ല.. നിങ്ങള്‍ എന്റെ പേര് ആഘോഷിക്കുമ്പോള്‍ ഞാന്‍ മറ്റൊരു തിരക്കിലായിരുന്നു: ഇളയരാജ

സ്ത്രീകളുടെ ആ പ്രവൃത്തിയാണ് വിവാഹമോചനം കൂടാൻ കാരണം, വിവാദ പരാമർശവുമായി സയീദ് അൻവർ

കൗമാരകാലം മുതൽ കാമുകൻ കൂടെയുണ്ട്; ഇന്നും പരസ്പരം സപ്പോർട്ട് സിസ്റ്റമായി നിലകൊള്ളുന്നു; തുറന്നുപറഞ്ഞ് ജാൻവി കപൂർ

പൂജാരി തീര്‍ത്ഥ ജലം നല്‍കി പീഡിപ്പിച്ചത് ചാനല്‍ അവതാരകയെ; ഗര്‍ഭഛിദ്രത്തിന് ശേഷം ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടാന്‍ സമ്മര്‍ദ്ദം; കേസെടുത്ത് പൊലീസ്