കളഞ്ഞു കിട്ടിയ എടിഎം കാർഡ് ഉപയോഗിച്ച് പണം തട്ടി; ബിജെപി വനിതാ നേതാവും സഹായിയും അറസ്റ്റിൽ

കളഞ്ഞു കിട്ടിയ എടിഎം കാർഡ് ഉപയോഗിച്ച് പണം തട്ടിയ കേസിൽ ബിജെപി വനിതാ നേതാവും സഹായിയും പിടിയിൽ. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് വനിതാ അംഗവും മഹിള മോർച്ച ഭാരവാഹിയുമായ സുജന്യ ഗോപി (42) ഇവരുടെ സഹായി കല്ലിശ്ശേരി വല്യത്ത് ലക്ഷ്മി നിവാസിൽ സലിഷ് മോൻ (46) എന്നിവരെയാണ് ചെങ്ങന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ചെങ്ങന്നൂർ സ്വദേശി വിനോദ് എബ്രഹാമിന്റെ പരാതിയിലാണ് കേസ്.

മാർച്ച് 14ന് രാത്രിയാണ് എടിഎം കാർഡ് അടങ്ങുന്ന വിനോദിന്റെ പേഴ്സ് കല്ലിശ്ശേരി കെഎം ചെറിയാൻ ആശുപത്രിക്ക് സമീപം വെച്ച് നഷ്ടപ്പെട്ടത്. എടിഎം കാർഡിനോടൊപ്പം പിൻ നമ്പറും എഴുതിയിരുന്നു. ഓട്ടോ ഡ്രൈവറായ സലിഷ് മോനാണ് വിനോദിന്റെ പേഴ്സ് ലഭിച്ചത്. പേഴ്സ് ലഭിച്ച വിവരം സലിഷ് സുജന്യയെ അറിയിച്ചു. തുടർന്ന് ഇരുവരും ചേർന്ന് മാർച്ച് 15ന് രാവിലെ ആറിനും എട്ടിനും ഇടയിൽ ബുധനൂർ, പാണ്ടനാട്, മാന്നാർ എന്നിവിടങ്ങളിലെ എടിഎം കൗണ്ടറുകളിൽ എത്തി 25,000 രൂപ പിൻവലിക്കുകയായിരുന്നു.

                                              സുജന്യ ഗോപി, സലിഷ് മോൻ

തുക പിൻവലിച്ചതിന്റെ അറിയിപ്പ് മൊബൈലിൽ വന്നതോടെ വിനോദ് ചെങ്ങന്നൂർ പൊലീസിൽ പരാതി നൽകി. എടിഎം കാർഡ് പിന്നീട് കല്ലിശ്ശേരി റെയിൽവേ മേൽപ്പാലത്തിനു സമീപത്തുള്ള റോഡിൽ നിന്നു ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ സുജന്യയും സലിഷുംചേർന്നാണ് എടിഎമ്മിൽനിന്നു പണം പിൻവലിച്ചതെന്നു കണ്ടെത്തി. തുടർന്ന് ഇരുവരെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

Latest Stories

പ്രതിപക്ഷമില്ലാതെ പുതുക്കിയ ആദായനികുതി ബില്ല് ലോക്‌സഭയില്‍ അവതരിപ്പിച്ച് ധനമന്ത്രി; ബിജെപി എംപി അധ്യക്ഷനായ സെലക്ട് കമ്മിറ്റിയുടെ 285 ശുപാര്‍ശകള്‍ ഉള്‍പ്പെടുന്നതാണ് ഭേദഗതി ബില്ല്

'രാഷ്ട്രീയ പോരാട്ടമല്ല, ഭരണഘടന സംരക്ഷിക്കാനുള്ള സമരമാണ്'; സത്യം രാജ്യത്തിന് മുന്നിലുണ്ടെന്ന് രാഹുൽ ഗാന്ധി, ജനാധിപത്യം വിജയിക്കുമെന്ന് മല്ലികാർജുൻ ഖാർഗെ

2027 ലോകകപ്പിന് മുന്നോടിയായി രോഹിത് ശർമയ്ക്ക് പകരക്കാരനാകാൻ കഴിയുന്ന മൂന്ന് താരങ്ങൾ, ലിസ്റ്റിൽ മലയാളിയും!

"കോഹ്‌ലിയെയും രോഹിത്തിനെയും ഏകദിന കരിയർ തുടരാൻ അനുവദിക്കില്ല"; കാരണം പറഞ്ഞ് മുൻ സെലക്ടർ

ഏഷ്യാ കപ്പ് 2025: സൂപ്പർ താരത്തിന്റെ ടി20 തിരിച്ചുവരവ് ഉറപ്പായി; ഹാർദിക് പാണ്ഡ്യയ്ക്ക് ഫിറ്റ്നസ് പരിശോധനയ്ക്ക് വിധേയനാകണം

തന്റെ ബയോപിക്കിൽ ആര് നായകനാവണമെന്ന് പറഞ്ഞ് സഞ്ജു; മോഹൻലാലിന്റെ ബോളിങ് കണ്ടിട്ടുണ്ട്, അദ്ദേഹം വേണ്ടെന്ന് പറഞ്ഞ് അശ്വിൻ

“ഇദ്ദേഹത്തെ പോലൊരു വിക്കറ്റ് കീപ്പർ ഇതുവരെ ജനിച്ചിട്ടില്ല”: ഇതിഹാസ താരത്തെ പ്രശംസിച്ച് അസ്ഹറുദ്ദീൻ, അത് ധോണിയല്ല!

വോട്ടുകൊള്ളയില്‍ തലസ്ഥാനത്തെ പോര്‍മുഖമാക്കി പ്രതിപക്ഷ പ്രതിഷേധം; ഭരണഘടന സംരക്ഷിക്കാനുള്ള ശ്രമമെന്ന് രാഹുല്‍ ഗാന്ധി; ഡല്‍ഹി പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം; പ്രതിപക്ഷ നേതാവിനെ അടക്കം അറസ്റ്റ് ചെയ്ത് നീക്കുന്നു

“ടീം മീറ്റിംഗുകളിൽ അവൻ ഉറക്കത്തിലായിരിക്കും, പക്ഷേ ടീമിനായി പ്രധാനപ്പെട്ട റൺസ് നേടും”; ആർആർ ബാറ്ററെ കുറിച്ച് സഞ്ജു സാംസൺ

'പ്രതിപക്ഷ നേതാവിന്റെ ഗൗരവമായ ആരോപണങ്ങൾക്ക് നേരെ കൊഞ്ഞനം കുത്തുന്ന ഇലക്ഷൻ കമ്മീഷനാണ് ഇന്ത്യയിൽ ഉള്ളത്'; രാഹുൽ ഗാന്ധിയുടെ വോട്ട്കൊള്ള വെളിപ്പെടുത്തലിൽ തോമസ് ഐസക്