"വഖ്ഫിന്റെ പേരിൽ ബംഗാളിൽ ഇസ്ലാമിക തീവ്രവാദികളുടെ അഴിഞ്ഞാട്ടം, ഹിന്ദുക്കൾ കൂട്ടത്തോടെ പാലായനം ചെയ്യുന്നു" വ്യാജ വാർത്തയും വീഡിയോയും പങ്കുവെച്ച് സ്പർദ്ധയുണ്ടാക്കി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ബി ഗോപാലകൃഷ്ണൻ

“ബംഗാളിൽ ഇസ്ലാമിക തീവ്രവാദികളുടെ അഴിഞ്ഞാട്ടം.. അതിർത്തി ജില്ലകളായ മൂർഷിദബാദിലും മാൾഡയിൽ നിന്നും ന്യുനപക്ഷമായ ഹിന്ദുക്കൾ കൂട്ടത്തോടെ പാലായനം ചെയ്യുന്നു…” എന്ന തലകെട്ടോടു കൂടി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഗോപാലകൃഷ്ണൻ ഫേസ്ബുക് അകൗണ്ട് വഴി ഒരു വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ ഗോപാലകൃഷ്ണൻ പ്രചരിപ്പിക്കുന്ന വാർത്തയും വീഡിയോയും വ്യാജമാണ് എന്നാണ് ഇപ്പോൾ ഫാക്ട് ചെക്കിലൂടെ മനസിലാകുന്നത്.

കഴിഞ്ഞ വർഷം നവംബർ 28 ന് ഇതേ വീഡിയോ തന്നെ Kreately Media, MeghUpdates തുടങ്ങിയ എക്സ് ഹാൻഡിലുകൾ ബാംഗ്ലാദേശിലെ ഹിന്ദുക്കൾക്കെതിരായ അതിക്രമം എന്ന് പറഞ്ഞു കൊണ്ടും പ്രചരിപ്പിച്ചിരുന്നു. ഷേർപൂർ ജില്ലയിലെ മുർഷിദ്പൂരിൽ നടന്ന ഹിന്ദു വിരുദ്ധ അതിക്രമം എന്നു പറഞ്ഞു കൊണ്ടായിരുന്നു മേൽപ്പറഞ്ഞ സംഘ് ഹാൻഡിലുകൾ ഈ കള്ളം പ്രചരിപ്പിച്ചത്. ഗോപാലകൃഷ്ണൻ അതിപ്പോൾ വഖ്ഫ് സമരവുമായി ബന്ധിപ്പിച്ച് മതസ്പർദ്ധ ലക്ഷ്യം വെച്ച് പ്രചരിപ്പിക്കുകയാണ്.

Factcrescendo, altnews തുടങ്ങിയ ഫാക്റ്റ് ചെക്ക് പ്ലാറ്റ്ഫോമുകൾ അന്ന് തന്നെ വീഡിയോയുടെ നിജസ്ഥിതിയെ കുറിച്ച് അന്വേഷിച്ചിരുന്നു. അവരുടെ അന്വേഷണത്തിൽ ഇത് ബാംഗ്ലാദേശിലെ രണ്ട് മുസ്‌ലിം ഗ്രൂപ്പുകൾ തമ്മിലുള്ള സംഘർഷമാണ് എന്നാണ് കണ്ടെത്തിയത്. മാത്രമല്ല ഇതിൽ ഹിന്ദുക്കളുടെ സാന്നിധ്യമേയില്ല. വഖ്ഫ് ബില്ലിനെ തുടർന്നുള്ള വലിയ പ്രതിഷേധങ്ങൾ രാജ്യം മുഴുവൻ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ബംഗാളിലുള്ള പ്രതിഷേധങ്ങളെ മറയാക്കിയാണ് ഗോപാലകൃഷ്‌ണൻ വ്യാജ വാർത്ത -പ്രചരിപ്പിക്കുന്നത്.

ഫാക്ട് ചെക്ക് ചെയ്ത റിപ്പോർട്ട് : 1. A video of a clash between two Muslim community groups in Bangladesh is being shared with claims of atrocities against Hindus.

Latest Stories

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും