ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് ഫണ്ട് നേതാക്കള്‍ തന്നെ തട്ടി; ബി.ജെ.പിക്ക് എതിരെ ഇ.ഡിക്ക് പരാതി

ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ട് നേതാക്കൾ തന്നെ തട്ടിയെടുത്തെന്ന് ഇഡിക്ക് പരാതി. ലോക് താന്ത്രിക് ജനതാദൾ ദേശീയ പ്രസിഡന്‍റ് സലീം മടവൂർ ആണ് ഇഡിക്ക് പരാതി നൽകിയത്. ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ മത്സരിച്ച കോന്നി മണ്ഡലത്തിലേക്ക് അടക്കം കൊടുത്തയച്ച പണം ബിജെപി നേതാക്കൾ തന്നെ തട്ടിയെടുത്തെന്നാണ് പരാതിയിൽ പറയുന്നത്.

ഏപ്രിൽ മൂന്നിന് പുലർച്ചെ കൊടകരയിൽ വെച്ച് വാഹനാപകടമുണ്ടാക്കി ത്യശൂരിലെ രണ്ട് ബി.ജെ.പി നേതാക്കൾ പണം തട്ടിയെന്ന മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് ഇ.ഡിയെ സമീപിച്ചത്.

അന്ന് വാഹനത്തിൽ ഉണ്ടായിരുന്ന കോഴിക്കോട് സ്വദേശി ധർമ്മജൻ കൊടകര ലീസിൽ പരാതി നൽകിയിരുന്നു.വ്യവസായ ആവശ്യത്തിന് വേണ്ടി കരുതിയിരുന്ന 25 ലക്ഷം രൂപ നഷ്ടപ്പെട്ടന്നായിരുന്നു പോലീസിനോട് പറഞ്ഞത്.അന്വേഷണം നടക്കുന്നതുകൊണ്ട് വിവാദത്തിൽ പ്രതികരിക്കാനില്ലെന്ന് ധർമ്മജൻ പറഞ്ഞു.

അതേസമയം കുഴൽപ്പണത്തെ കുറിച്ച് അന്വേഷിക്കണമെന്ന് എൽഡിഎഫ് ആവശ്യപ്പെട്ടു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് കൊടകര പോലീസ് പറഞ്ഞു.

Latest Stories

കണ്ണൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത പരിപാടിയില്‍ ഖാലിസ്ഥാന്‍ മുദ്രാവാക്യങ്ങള്‍; പ്രതിഷേധം അറിയിച്ച് ഇന്ത്യ

ഊട്ടി-കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണങ്ങളുമായി ഹൈക്കോടതി; മെയ് 7മുതല്‍ ഇ-പാസ് നിര്‍ബന്ധം

ഇനി മുതല്‍ ആദ്യം റോഡ് ടെസ്റ്റ്; മെയ് രണ്ട് മുതല്‍ ലൈസന്‍സ് ടെസ്റ്റില്‍ അടിമുടി മാറ്റങ്ങള്‍

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന