കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം എടുക്കുന്നില്ലെങ്കില്‍ പോലും നേതൃനിരയില്‍ രാഹുല്‍ ഗാന്ധി ഉണ്ടായിരിക്കണം: ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് പിന്തുണയുമായി യാക്കോബായ സഭാ നിരണം ഭദ്രാസനാധിപന്‍ ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. രാഷ്ട്രീയക്കാരുടെ പൊതുവേയുള്ള കാപട്യം അദ്ദേഹത്തിന് അത്ര പരിചയം ഇല്ല എന്ന് തോന്നുന്നു. സാധാരണ ജനങ്ങളുമായി സംവദിക്കുമ്പോള്‍ അതില്‍ ഒരു കൃത്രിമത്വം തോന്നാറില്ലെന്നും കേരളത്തിലെ അദ്ദേഹത്തിന്റെ യാത്രയ്ക്ക് ലഭിക്കുന്ന അഭൂതപൂര്‍വ്വമായ സ്വീകരണം അതിന്റെ തെളിവാണെന്നും കൂറിലോസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കുറിപ്പ് ഇങ്ങനെ..

രാഷ്ട്രീയത്തിനതീതമായി എനിക്ക് ഈ മനുഷ്യനെ ഇഷ്ടമാണ്. രാഷ്ട്രീയക്കാരുടെ പൊതുവേയുള്ള കാപട്യം അദ്ദേഹത്തിന് അത്ര പരിചയം ഇല്ല എന്ന് തോന്നുന്നു. സാധാരണ ജനങ്ങളുമായി സംവദിക്കുമ്പോള്‍ അതില്‍ ഒരു കൃത്രിമത്വം തോന്നാറില്ല. കേരളത്തിലെ അദ്ദേഹത്തിന്റെ യാത്രയ്ക്ക് ലഭിക്കുന്ന അഭൂതപൂര്‍വ്വമായ സ്വീകരണം അതിന്റെ തെളിവാണ്.

രാജവാഴ്ച, കുടുംബവാഴ്ച ഇവയില്‍ ഒന്നും ഞാന്‍ വിശ്വസിക്കുന്നില്ല എന്ന് മാത്രമല്ല അതിനെതിരുമാണ്. കുടുംബവാഴ്ച എന്ന ആരോപണം ശക്തമായിരിക്കുമ്പോള്‍ തന്നെ അധികാരസ്ഥാനത്ത് നിന്നും മാറി നില്‍ക്കുവാനുള്ള ആര്‍ജ്ജവം ശ്രീ രാഹുല്‍ ഗാന്ധി കാണിക്കുന്നത് ധീരമാണ്. പ്രധാനമന്ത്രി പദം താലത്തില്‍ വച്ച് നീട്ടിയപ്പോള്‍ അതുവേണ്ട എന്ന് പറയാനുള്ള ആര്‍ജ്ജവം ശ്രീമതി സോണിയ ഗാന്ധിയും കാണിച്ചിട്ടുള്ളത് നമ്മള്‍ മറന്നിട്ടില്ല.

കോണ്‍ഗ്രസ് പ്രസിഡണ്ട് സ്ഥാനം എടുക്കുന്നില്ലെങ്കില്‍ പോലും കോണ്‍ഗ്രസിന്റെ നേതൃനിരയില്‍ രാഹുല്‍ഗാന്ധി ഉണ്ടായിരിക്കണമെന്നാണ് എന്റെ അഭിപ്രായം. വേറെ എന്തൊക്കെ പറഞ്ഞാലും അത്രയ്ക്ക് ശക്തവും വ്യക്തവുമാണ് ഫാഷിസത്തിനെതിരെയും വിദ്വേഷത്തിന്റെ പ്രത്യയശാസ്ത്രത്തിനെതിരെയുമുള്ള രാഹുല്‍ ഗാന്ധിയുടെ നിലപാടുകള്‍.

മതേതരത്വവും ഭരണഘടനയും ഭരണഘടന മൂല്യങ്ങളും ഗുരുതര ഭീഷണി നേരിടുന്ന ഇന്നത്തെ ഇന്ത്യയില്‍ കോണ്‍ഗ്രസിന് എന്നത്തേക്കാളും പ്രസക്തിയുണ്ട്. ആ പ്രസ്ഥാനത്തില്‍ രാഹുല്‍ഗാന്ധിക്കും.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി