മോശം വകുപ്പെന്നത് കുപ്രചാരണം; പ്രശ്‌നങ്ങളുണ്ടെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമം, വിമര്‍ശനം തള്ളി ആരോഗ്യമന്ത്രി

ആരോഗ്യ വകുപ്പിന് എതിരെ ചിലര്‍ കുപ്രചാരണം നടത്തുന്നെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഏറ്റവും മോശം വകുപ്പാണെന്ന ചീഫ് സെക്രട്ടറിയുടെ പാരമര്‍ശത്തില്‍ പ്രതികരികരിക്കുകയായിരുന്നു മന്ത്രി.

ആരോഗ്യ വകുപ്പിനെ അധിക്ഷേപിക്കുന്ന തരത്തിലുള്ള വാര്‍ത്തകളാണ് പുറത്തു വരുന്നത്. വകുപ്പില്‍ മൊത്തം പ്രശ്‌നമാണെന്ന് വരുത്തി തീര്‍ക്കാനുള്ള അജണ്ടയുടെ ഭാഗമാണ് ഇത്തരം വാര്‍ത്തകള്‍. ഇതിന് പിന്നില്‍ വകുപ്പിലെ ചില ജീവനക്കാരാണ്. ഇരുപത് വര്‍ഷത്തോളം പഴക്കമുള്ള ഫയലുകള്‍ സംബന്ധിച്ച വിഷയത്തിലാണ് ചീഫ് സെക്രട്ടറി വിമര്‍ശനം നടത്തിയത് എന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ ആരോഗ്യ വകുപ്പിന്റേത് ഏറ്റവും മോശം പ്രവര്‍ത്തനമാണെന്നായിരുന്നു ചീഫ് സെക്രട്ടറി വിമര്‍ശിച്ചത്. ഈ വിമര്‍ശനം ചൂണ്ടിക്കാട്ടി ആരോഗ്യകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വകുപ്പ് മേധാവിമാര്‍ക്ക് അയച്ച കത്ത് പുറത്ത് വന്നിരുന്നു. ഇതേ തുടര്‍ന്നാണ് സംഭലം വിവാദമായത്.

സ്ഥാനക്കയറ്റം, സ്ഥലംമാറ്റം, അച്ചടക്ക നടപടികള്‍, സീനിയോറിറ്റി ലിസ്റ്റ്, അവധി പുനഃക്രമീകരണം, കോടതിയിലെ കേസുകള്‍, എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ ഗുരുതര വീഴ്ചയാണ് സംഭവിക്കുന്നതെന്നായിരുന്നു കത്തില്‍ പറഞ്ഞത്.

Latest Stories

ധോണിയുടെ ഹെലികോപ്റ്റര്‍ ഷോട്ടോ, കോഹ്‌ലിയുടെ കവര്‍ ഡ്രൈവോ?, തിരഞ്ഞെടുപ്പുമായി ജാന്‍വി കപൂര്‍

ഇസ്രയേല്‍ ആക്രമണം; ഗാസയിൽ യുഎന്‍ പ്രവര്‍ത്തകനായ ഇന്ത്യക്കാരന് ദാരുണാന്ത്യം

ഐപിഎല്‍ 2024: ആര്‍സിബിയുടെ പ്ലേഓഫ് മോഹങ്ങള്‍ക്ക് തിരിച്ചടി, രണ്ട് സൂപ്പര്‍ താരങ്ങള്‍ ടീം വിട്ടു

സീറോമലബാര്‍സഭയുടെ പൈതൃകം സംരക്ഷിക്കപ്പെടണം; കുര്‍ബാന വിഷയത്തില്‍ പിന്നോട്ടില്ലെന്ന് വത്തിക്കാന്‍; വിമതരെ നേരിടാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ മാര്‍പ്പാപ്പ

പ്രശസ്ത നടന്‍ എംസി കട്ടപ്പന അന്തരിച്ചു

ടി20 ലോകകപ്പ് 2024: ആ താരത്തെ ടീമിലുള്‍പ്പെടുത്തുന്നതിനെ രോഹിതും അഗാര്‍ക്കറും ഒരേപോലെ എതിര്‍ത്തു, എന്നിട്ടും കയറിക്കൂടി!

മുംബൈയില്‍ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോര്‍ഡ് തകർന്ന് വീണ് അപകടം; 14 മരണം, 60 പേര്‍ക്ക് പരുക്ക്

ഐപിഎല്‍ 2024: സഞ്ജുവിന് ഇരുട്ടടി, സൂപ്പര്‍ താരം ടീം വിട്ടു, ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാകും

കോഴിക്കോട് ആംബുലന്‍സ് ട്രാന്‍സ്‌ഫോമറില്‍ ഇടിച്ച് കത്തി; ഉള്ളിലുണ്ടായിരുന്ന രോഗി വെന്തുമരിച്ചു; മൂന്നു ജീവനക്കാര്‍ക്ക് പരിക്ക്

ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി അന്തരിച്ചു