സ്വർണക്കടത്ത് വിവാദത്തിന്റെ മറവിൽ മതത്തെയും മതചിഹ്നങ്ങളെയും വേട്ടയാടാനുള്ള ശ്രമങ്ങൾ അനുവദിച്ചു കൂടാ: സത്താർ പന്തലൂർ

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റിന്റെ ചോദ്യം ചെയ്യലിന് വിധേയനായ മന്ത്രി കെ ടി ജലീലിന് പരോക്ഷ പിന്തുണയുമായി ഇ കെ സുന്നി യുവജന വിഭാഗം നേതാവ് സത്താർ പന്തലൂർ.

മന്ത്രി കുറ്റക്കാരനാണെങ്കിൽ രാജിമാത്രമല്ല, തക്ക ശിക്ഷയും വേണം. എന്നാൽ, ഇതിൻ്റെ മറവിൽ വിശുദ്ധ ഖുർആനെ അവഹേളിക്കാനും, കേരളവും യു.എ.ഇയുമായുള്ള നല്ല ബന്ധത്തെ തെറ്റായി വ്യാഖ്യാനിക്കാനും ശ്രമങ്ങൾ നടക്കുന്നുണ്ട് എന്ന് സത്താർ പന്തലൂർ തന്റെ ഫെയ്സ്ബുക്കിൽ കുറിച്ചു.

സത്താർ പന്തലൂരിന്റെ കുറിപ്പ്:

ഖുർആന്റെ
മറവിൽ
ഇതു വേണോ …
സ്വർണക്കടത്ത് വിവാദവുമായി ബന്ധപ്പെടുത്തി ഒരു മന്ത്രിയുടെ രാജിക്കു വേണ്ടിയുള്ള സമരങ്ങൾ ശക്തമായി നടക്കുകയാണല്ലോ. രാഷ്ട്രീയത്തിൽ ഇത്തരം ആരോപണങ്ങളും സമരങ്ങളും പതിവ് കാഴ്ചയാണ്. അത് അതിൻ്റെ വഴിക്ക് നടക്കട്ടെ. മന്ത്രി കുറ്റക്കാരനാണെങ്കിൽ രാജിമാത്രമല്ല, തക്ക ശിക്ഷയും വേണം.
എന്നാൽ, ഇതിൻ്റെ മറവിൽ വിശുദ്ധ ഖുർആനെ അവഹേളിക്കാനും, കേരളവും യു.എ.ഇയുമായുള്ള നല്ല ബന്ധത്തെ തെറ്റായി വ്യാഖ്യാനിക്കാനും ഇവിടെ ശ്രമങ്ങൾ നടക്കുന്നു. അതിൻ്റെ ഭാഗമാണ് “ഈത്തപ്പഴവും ഖുർആനും വിതരണം ചെയ്ത് ജിഹാദ് നടത്തുകയാണ്” എന്ന സംഘ് പരിവാർ പ്രചാരണം. മുമ്പൊരു വിവാദത്തിൽ മന്ത്രി ജയരാജനെ വേഗത്തിൽ രാജിവെപ്പിച്ചത് അദ്ദേഹം, ഹിന്ദുവായത് കൊണ്ടാണെന്നും ഇപ്പോഴത്തെ വിവാദമന്ത്രിയെ മുന്നണി സംരക്ഷിക്കുന്നത് മുസ് ലിം ആയത് കൊണ്ടാണെന്നും ചാനലുകളിൽ വന്നിരുന്നു ഇവർ പച്ചക്ക് വർഗീയത വിളമ്പുന്നു. മലയാള മനോരമ പോലുള്ള പ്രമുഖ പത്രങ്ങൾ ഖുർആൻ പ്രതീകാത്മക കാർട്ടൂൺ വരച്ച് അതിലേക്ക് ചൂണ്ടി “ഇതെല്ലാം കെട്ടുകഥയാ”ണെന്ന് ഷാർലി എബ്ദോ മോഡൽ സംസാരിക്കുന്നു. സമരങ്ങളിൽ സൂക്ഷ്മത പാലിക്കണമെന്നു പറയുമ്പോൾ എങ്കിൽ സ്വർണക്കടത്തിൽ അവരുടെ ബന്ധവും അന്വേഷിക്കണമെന്ന് പോലും പറയുന്നു. യു.എ.ഇ യിൽ നിന്ന് ഖുർആൻ കൊണ്ടുവന്നതിനെ കുറിച്ച് അന്വേഷിക്കണമെന്ന് പറഞ്ഞു എം.പിമാർ പ്രധാനമന്ത്രിക്ക് കത്തെഴുതുന്നു.
ഇത് നല്ലൊരു കീഴ് വഴക്കമല്ല. ഈ വിഷയത്തെ മതവുമായി ബന്ധപ്പെടുത്തുന്നതും, ആ നിലക്ക് ചർച്ച കൊണ്ടു പോവുന്നതും മലയാളക്കരക്ക് അന്നം തരുന്ന യു.എ.ഇയുമായുള്ള നമ്മുടെ ബന്ധം വഷളാക്കുമെന്നു മാത്രമല്ല, ഭാവിയിൽ യു.എ.ഇ ബന്ധമുള്ള എല്ലാവരെയും സംശയത്തിൻ്റെ കണ്ണോടെ മാത്രം കാണാൻ ഇടവരുത്തുകയും ചെയ്യും. “ഖുർആൻ്റെ മറവിൽ സ്വർണം കടത്തി” എന്ന ആരോപണം ശരിയാണെങ്കിൽ അത് തെളിയിക്കപ്പെടുകയും പ്രതികൾ ശിക്ഷിക്കപ്പെടുകയും വേണം. പക്ഷേ, അതിൻ്റെ മറവിൽ മതത്തെയും മത ചിഹ്നങ്ങളെയും വേട്ടയാടാനുള്ള ശ്രമങ്ങൾ അനുവദിച്ചുകൂടാ.
__സത്താർ പന്തലൂർ__

https://www.facebook.com/Sathar.panthaloor.official/posts/2784918415121682

Latest Stories

പാകിസ്ഥാനെതിരെ ഇന്ത്യ പ്രയോഗിച്ചത് തങ്ങളുടെ ആയുധങ്ങള്‍; വെളിപ്പെടുത്തലുമായി ബെഞ്ചമിന്‍ നെതന്യാഹു

ചര്‍ച്ച വേണ്ട, സമാന രീതിയില്‍ തീരുവ ഉയര്‍ത്തണം; യുഎസ് ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ഉയര്‍ത്തണമെന്ന് ശശി തരൂര്‍

അവൻ സച്ചിൻ ടെണ്ടുൽക്കറുടെ ലോക റെക്കോർഡ് തകർക്കുകയും ടെസ്റ്റ് ക്രിക്കറ്റിൽ 18000 റൺസ് നേടുകയും ചെയ്യും: മോണ്ടി പനേസർ

തെളിവടക്കം തിരഞ്ഞെടുപ്പ് കമ്മീഷനുമായി ചേര്‍ന്നുള്ള ബിജെപിയുടെ വോട്ട് അട്ടിമറി തുറന്നുകാട്ടി രാഹുല്‍ ഗാന്ധി; പിന്നാലെ വിവരങ്ങള്‍ ഒപ്പിട്ട സത്യവാങ്മൂലമായി സമര്‍പ്പിക്കാന്‍ കര്‍ണാടക തിരഞ്ഞെടുപ്പ് കമ്മീഷന്റെ കത്ത്

കൊച്ചി മെട്രോ ട്രാക്കില്‍ നിന്ന് ചാടിയ യുവാവ് മരിച്ചു

ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മ്മയുടെ വസതിയില്‍ നിന്ന് പണം കണ്ടെത്തിയ സംഭവം; അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ആവശ്യം തളളി സുപ്രീംകോടതി

ആൻഡേഴ്‌സൺ-ടെണ്ടുൽക്കർ ട്രോഫി: ഇന്ത്യ-ഇംഗ്ലണ്ട് സംയുക്ത ഇലവനെ തിരഞ്ഞെടുത്തു

ആ സിനിമയിൽ മോഹൻലാലിനെ വേണ്ട വിധത്തിൽ ഉപയോഗിച്ചില്ല, കഥയിലും ക്ലൈമാക്സിലും പ്രശ്നമുണ്ടായിരുന്നു; വെളിപ്പെടുത്തി ഷീലു എബ്രഹാം

Asia Cup 2025: പന്തോ രാഹുലോ അല്ല!, ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പർ ആ താരം

IND vs ENG: : 'ഭാഗ്യം ഇംഗ്ലണ്ടിനൊപ്പമായിരുന്നു', അല്ലെങ്കിൽ ഇന്ത്യ പരമ്പര നേടിയേനെ എന്ന് ഇം​ഗ്ലീഷ് താരം