കൃത്രിമ ഓക്‌സിജൻ ക്ഷാമമുണ്ടാക്കാൻ ശ്രമം; ഓക്‌സിജൻ വിതരണത്തിന്റെ കുത്തക പി.കെ ശ്രീമതിയുടെ ബന്ധുവിന്: പി. ടി തോമസ്

കേരളത്തിൽ കൃത്രിമ ഓക്സിജൻ ക്ഷാമം സൃഷ്ടിക്കാൻ കുത്തക കമ്പനികളുടെ ശ്രമിക്കുന്നുവെന്ന് കോണ്‍ഗ്രസ് എംഎല്‍എ, പി ടി തോമസ്. സംസ്ഥാനത്ത് ഓക്‌സിജൻ ക്ഷാമം രൂക്ഷമാണെന്നും സർക്കാർ ഇക്കാര്യം മറച്ചുവെയ്‌ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 70 ടൺ മെഡിക്കൽ ഓക്സിജൻ സംസ്ഥാനത്തിന് പുറത്തേക്കാണ് ഇപ്പോള്‍ പോകുന്നത്. കേരളത്തിന്റെ ആവശ്യം കഴിഞ്ഞേ ഇത് പോകാവൂ എന്ന് സർക്കാർ ഉറപ്പ് വരുത്തണം. സർക്കാർ ഇടപെട്ടില്ലെങ്കിൽ വലിയ ദുരന്തങ്ങൾ ഉണ്ടാകുമെന്നും പിടി തോമസ് പറഞ്ഞു.

എറണാകുളത്തെ ആശുപത്രികളിലൊന്നും ഓക്‌സിജൻ ആവശ്യമായ രോഗികൾക്ക് പ്രവേശനം നൽകുന്നില്ല. പത്തനംതിട്ട ജില്ലയിൽ തുച്ഛമായ ഓക്‌സിജൻ സിലിണ്ടറുകൾ മാത്രമാണ് ഉളളത്. മെഡിക്കൽ ഓക്‌സിജൻ വിതരണം ചെയ്യുന്ന തിരുവല്ലയിലുളള ഓസോൺ കമ്പനി അവരുടെ ടാങ്കറുകൾ അടക്കം കളക്‌ടർക്ക് സറണ്ടർ ചെയ്‌തിരിക്കുകയാണെന്നും പി ടി തോമസ് പറഞ്ഞു.

സതേൺ എയർ പ്രോഡക്റ്റ് എന്ന കമ്പനിക്കാണ് ഓക്സിജന്‍ വിതരണാവകാശത്തിന്റെ കുത്തക. മുൻ ആരോഗ്യ മന്ത്രിയുടെ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ഇതെന്നും പി ടി തോമസ് ആരോപിക്കുന്നു. ഓക്സിജൻ രോഗികളുടെ കാര്യത്തിൽ കേരളത്തിന്റെ സ്ഥിതി ഗുരുതരമാണ്. മെഡിക്കൽ ഓക്സിജൻ പല കമ്പനികൾക്കും ആവശ്യത്തിന് ഉത്പാദിപ്പിക്കാൻ കഴിയുന്നില്ലെന്നും പി ടി തോമസ് കൊച്ചിയില്‍ പറഞ്ഞു.

കേരളത്തിൽ ലിക്വിഡ് ഓക്‌സിജൻ ആശുപത്രികൾക്ക് സപ്ലൈ ചെയ്യുന്ന 23 പ്ലാന്റുകളുണ്ട്. ഈ കമ്പനികൾ ലിക്വിഡ് ഓക്‌സിജൻ കൊടുത്താൽ മാത്രമേ സംസ്ഥാനത്ത് ഓക്‌സിജൻ ക്ഷാമം തീരുകയുളളൂ. ഇനോക്സ് എന്ന കമ്പനിക്ക് സംസ്ഥാന സർക്കാർ പല സൗകര്യങ്ങളും ചെയ്തു കൊടുത്തതാണ്. ഇവരുടെ ഉത്പന്നമായ മെഡിക്കൽ ഓക്സിജന്റെ മുഴുവൻ വിതരണം സതേൺ എയർ പ്രൊഡക്ടിന് എങ്ങനെ കൈവന്നു എന്ന് അന്വേഷിക്കണം. മുൻ ആരോഗ്യ മന്ത്രി പി.കെ ശ്രീമതിയുടെ കുടുംബത്തിന് കമ്പനിയുമായി പങ്കാളിത്തമുണ്ടെന്നും പി ടി തോമസ് ആരോപിച്ചു.

Latest Stories

കേണൽ സോഫിയ ഖുറേഷിക്കെതിരായ വിദ്വേഷ പരാമർശം; മന്ത്രി വിജയ് ഷാ രാജി വെയ്‌ക്കേണ്ടതില്ലെന്ന് ബിജെപി നേതൃത്വം

'ഇന്ത്യ-പാക്ക് സംഘര്‍ഷം അവസാനിപ്പിക്കാന്‍ മധ്യസ്ഥത വഹിച്ചിട്ടില്ല'; പ്രസ്താവനയില്‍ നിന്നും മലക്കം മറിഞ്ഞ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്

IPL 2025: ആര്‍സിബിക്കും ഗുജറാത്തിനും ലോട്ടറി, അവര്‍ക്ക് ഇനി പ്ലേഓഫില്‍ കത്തിക്കയറാം, ഒരിക്കലും പ്രതീക്ഷിക്കാത്തത് ചിലത് സംഭവിച്ചു, ആവേശത്തില്‍ ആരാധകര്‍

'ഓപ്പറേഷൻ കെല്ലർ & നാദർ'; രണ്ട് ദൗത്യങ്ങളിലൂടെ 48 മണിക്കൂറിനിടെ സേന വധിച്ചത് 6 കൊടുംഭീകരരെ

ടെന്റ് തകര്‍ന്ന് യുവതി മരിച്ച സംഭവം; റിസോര്‍ട്ട് നടത്തിപ്പുകാരായ രണ്ട് പേര്‍ അറസ്റ്റില്‍, മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തു

ട്രംപിന്റെ അവകാശവാദം ഞെട്ടലുണ്ടാക്കി; ഇന്ത്യയ്ക്ക് നാണക്കേട്; കേന്ദ്രനേതൃത്വം ഔദ്യോഗികമായി പ്രതികരിക്കണം; ആഞ്ഞടിച്ച് സചിന്‍ പൈലറ്റ്

സംസ്ഥാനത്ത് വീണ്ടും കോളറ മരണം, ചികിത്സയിലുണ്ടായിരുന്ന ആലപ്പുഴ സ്വദേശി മരിച്ചു

അല്പം ഭാവന കലര്‍ത്തിയതാണ്, പോസ്റ്റല്‍ വോട്ടുകള്‍ തിരുത്തിയിട്ടില്ല; വിവാദ പ്രസ്താവനയില്‍ മലക്കം മറിഞ്ഞ് ജി സുധാകരന്‍

തലസ്ഥാനത്ത് യുവ അഭിഭാഷകയെ മര്‍ദ്ദിച്ച സംഭവം; പ്രതി ബെയ്ലിന്‍ ദാസ് പൊലീസ് കസ്റ്റഡിയില്‍

പാകിസ്ഥാന് പിന്തുണ നല്‍കി, ഇനി ഇന്ത്യയുടെ ഊഴം; നിലപാട് കടുപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍, തുര്‍ക്കിയിലേക്കുള്ള യാത്രകള്‍ വ്യാപകമായി റദ്ദാക്കി ഇന്ത്യക്കാര്‍