കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥിയായിരുന്ന നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധിച്ചുള്ള ഹർത്താൽ പരിപൂർണ്ണ വിജയമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. സമരത്തിന് ആഹ്വാനം ചെയ്തത് ദളിത് സംഘടനകൾ ആയിരുന്നെങ്കിലും കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

നിതിൻ രാജിന്റെ മരണം സംഭവിക്കാൻ പാടില്ലാത്തതാണ്. ഇപ്പോഴും കേരളം പോലുള്ള ഒരു സംസ്ഥാനത്ത് ജാതീയമായ അധിക്ഷേപങ്ങളും നിറം പറഞ്ഞുകൊണ്ടുള്ള അവഗണനങ്ങളും ഉണ്ടാകാൻ പാടില്ല. ഈ സമരത്തിൽ ബസ്സുകൾ തടയുക മാത്രമാണ് ചെയ്തത്. ബസ്സുകൾ ആക്രമിച്ചിട്ടില്ല. തുറന്ന കടകൾ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടേയുള്ളൂ. കടകൾ ആക്രമിച്ചിട്ടില്ല എന്നും കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.

കേരളത്തിൽ മുൻകാലങ്ങളിൽ നടന്ന സമരത്തെ അപേക്ഷിച്ച് സമാധാനപരമായ സമരമാണ് ഇന്നലെ നടന്നത്. സർക്കാർ സ്ഥാപനങ്ങൾക്ക് കേടുപാടുകളോ നാശനഷ്ടങ്ങളോ വരുത്തിയിട്ടില്ല. ഹർത്താൽ ദിനത്തിൽ ആശുപത്രി പോകേണ്ടവർ, അത്യാവശ്യ സ്ഥലങ്ങളിലേക്ക് പോകേണ്ടവർക്ക് പൊലീസുകാർക്ക് സൗകര്യങ്ങൾ ഒരുക്കാമായിരുന്നു, പോകേണ്ട സ്ഥലങ്ങളിലേക്ക് പൊലീസ് വാഹനത്തിൽ ഇവരെ എത്തിക്കാമായിരുന്നു’ അദ്ദേഹം പറഞ്ഞു.

എന്നാൽ പൊലീസ് സമരക്കാരെ അന്യായമായി തടവിൽ വയ്ക്കുകയും ബലപ്രയോഗം നടത്തുകയും ചെയ്തു. കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്ന ഹർത്താലിൽ നടന്നിട്ടില്ല. ഹർത്താലിനെ പരാജയപ്പെടുത്താനുള്ള ശ്രമമാണ് ഇന്നലെ പൊലീസ് നടത്തിയത്. ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം എന്ന് അദ്ദേഹം പറഞ്ഞു.

Latest Stories

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ