നിയമസഭാ തിരഞ്ഞെടുപ്പ്; സിപിഐഎമ്മിനെ മൂന്നാം തവണയും പിണറായി വിജയന്‍ നയിക്കും

നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഐഎമ്മിനെ മൂന്നാം തവണയും പിണറായി വിജയന്‍ നയിക്കും. തുടര്‍ച്ചയായി രണ്ട് ടേം കഴിഞ്ഞ പിണറായി വിജയന് ഇളവ് നല്‍കും. പ്രചാരണം നയിക്കുന്നത് പിണറായി വിജയന്‍ ആയിരിക്കുമെന്നും, മറ്റ് പേരുകള്‍ പരിഗണനയില്‍ ഇല്ലെന്നും സിപിഐഎം കേന്ദ്ര നേതൃത്വം വ്യക്തമാക്കി.

തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ നേതൃമാറ്റമുണ്ടാകുമോ എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ അത്തരം സംശയങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കുമെല്ലാം വിരാമമിടുകയാണ് സിപിഐഎമ്മിന്റെ കേന്ദ്ര നേതൃത്വം. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പിണറായി വിജയന്‍ നയിക്കുമെന്നാണ് കേന്ദ്രനേതൃത്വം വ്യക്തമാക്കുന്നത്. രണ്ട് ടേം നിബന്ധന സിപിഐഎമ്മിന് തിരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്നു. ഇത്തവണ അത് കര്‍ശനമാകില്ലെന്നാണ് സൂചന.

പിണറായി വിജയന് മൂന്നാമതും മത്സരിക്കാനുള്ള ഇളവ് നല്‍കും. ഇനി എന്തെങ്കിലും മാറ്റമുണ്ടാവുകയാണെങ്കില്‍ അത് പിണറായി വിജയന്റെ വ്യക്തിപരമായ താത്പര്യമനുസരിച്ചായിരിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. നേതാക്കളുടെ പെരുമാറ്റം മാന്യമാകണമെന്നും നിര്‍ദേശമുണ്ട്. പാര്‍ട്ടി നേതാക്കളുടെ പെരുമാറ്റം മാന്യമാകണമെന്നാണ് നിര്‍ദ്ദേശം.

തദ്ദേശഫലം വിലയിരുത്താന്‍ ചേര്‍ന്ന സിപിഐഎം നേതൃയോഗത്തിലാണ് നിര്‍ദ്ദേശം. നേതാക്കളുടെ പെരുമാറ്റത്തെ കുറിച്ച് സമൂഹത്തില്‍ വിമര്‍ശനമുണ്ട്. താഴെത്തട്ടില്‍ നന്നായി പെരുമാറുന്നവര്‍ ഉളളതുകൊണ്ടാണ് വലിയ തകര്‍ച്ച ഉണ്ടാകാതിരുന്നത്. പ്രാദേശിക നേതാക്കള്‍ക്കെതിരായ അഴിമതി ആക്ഷേപത്തില്‍ ഉപരി കമ്മിറ്റികള്‍ ഇടപെടുന്നില്ലെന്നും വിമര്‍ശനമുണ്ട്. സഹകരണബാങ്ക് അഴിമതി തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നും വിമര്‍ശനമുണ്ട്.

Latest Stories

ശബരിമല സ്വർണ്ണക്കൊള്ള; നിർണായക നീക്കവുമായി എസ്ഐടി, അടൂർ പ്രകാശിനെ ചോദ്യം ചെയ്യും

നിപുണതയുടെ ഏകാധിപത്യം: ന്യൂറോഡൈവേർജൻറ് മനുഷ്യരെ പുറത്താക്കുന്ന ഭാഷ, അധികാരം, അപഹാസം

യഷ് ചിത്രം 'ടോക്സിക്'ൽ ഗംഗയായി നയൻതാര; ആരാധകരെ ഞെട്ടിച്ച് ഫസ്റ്റ് ലുക്ക്!

ശബരിമല യുവതി പ്രവേശനം; പരിഗണിക്കാൻ ഭരണഘടന ബെഞ്ച്, സാധ്യത തേടി സുപ്രീം കോടതി

നമുക്കെല്ലാം പ്രിയപ്പെട്ട ഒരാളുടെ വേര്‍പാടില്‍ എന്റെ ഹൃദയം നുറുങ്ങുന്നു, പ്രിയപ്പെട്ട ലാല്‍ ധൈര്യമായിരിക്കൂ: മമ്മൂട്ടി

ജപ്പാനെ മറികടന്ന് ലോകത്തെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ; 2030-ഓടെ ജർമനിയെ മറികടക്കുമെന്ന് കേന്ദ്രസർക്കാർ

'ഗംഭീർ രഞ്ജി ട്രോഫി ടീമിനെ പരിശീലിപ്പിച്ച് കഴിവ് തെളിയിച്ചിട്ട് ഇന്ത്യൻ ടീമിലേക്ക് വന്നാൽ നന്നാകും'; ഉപദേശവുമായി ഇംഗ്ലണ്ട് മുൻ താരം

സൂര്യകുമാർ യാദവ് നിരന്തരം മെസേജുകൾ അയക്കുമായിരുന്നു, എനിക്ക് ആ ബന്ധം തുടരാൻ താല്പര്യമില്ല; വമ്പൻ വെളിപ്പെടുത്തലുമായി ബോളിവുഡ് നടി

'ഒരു ക്രെഡിറ്റും കിട്ടിയില്ല', ഇന്ത്യ- പാക് യുദ്ധം അവസാനിപ്പിച്ചത് താനെന്ന് ഡൊണാള്‍ഡ് ട്രംപ്; ഇക്കുറി പരിഭവം പറഞ്ഞത് നെതന്യാഹുവിനോട്

'ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയാം, ശബരിമല ഭക്തനെന്ന നിലയിലും സംഭാവനകൾ നൽകിയ വ്യക്തിയെന്ന നിലയിലും പരിചയം'; ശബരിമല സ്വർണക്കൊള്ളക്കേസിൽ കടകംപള്ളി സുരേന്ദ്രൻ