പെരിന്തല്‍മണ്ണ തിരഞ്ഞെടുപ്പ് കേസിലെ കാണാതായ വോട്ട്‌പെട്ടി കണ്ടെത്തി; വോട്ടെടുപ്പ് സാമഗ്രികള്‍ ഹൈക്കോടതിയിലേക്ക്; നജീബ് കാന്തപുരത്തിന് നിര്‍ണായകം

പെരിന്തല്‍മണ്ണ തിരഞ്ഞെടുപ്പ് കേസില്‍ കാണാതായ തപാല്‍വോട്ട് പെട്ടി കണ്ടെത്തി. ജില്ലാ സഹകരണ രജിസ്ട്രാറുടെ മലപ്പുറം ഓഫീസില്‍ നിന്നാണ് തപാല്‍വോട്ടുപെട്ടി കണ്ടെടുത്തത്. നജീബ് കാന്തപുരം എംഎല്‍എയുടെ വിജയത്തിനെതിരെ എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന ഇടത് സ്വതന്ത്രന്‍ കെ പി എം മുസ്തഫ സമര്‍പ്പിച്ച ഹര്‍ജിയില്‍ വോട്ടുപെട്ടികള്‍ പരിശോധിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ട്രഷറിയില്‍ പരിശോധിച്ചപ്പോഴാണ് വോട്ടുപെട്ടികള്‍ കാണാതിരുന്നത്. തുടര്‍ന്ന് ഇതു മാധ്യമ വാര്‍ത്തയായപ്പോള്‍ ജില്ലാ സഹകരണ രജിസ്ട്രാറുടെ മലപ്പുറം ഓഫീസില്‍ പെട്ടികള്‍ ഉണ്ടെന്ന് അറിയിപ്പ് ലഭിക്കുകയായിരുന്നു.

2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ ഉപയോഗിച്ച ബാലറ്റ് പേപ്പര്‍ അടക്കമുള്ള തിരഞ്ഞെടുപ്പ് സാമഗ്രികള്‍ ഇന്നു രാവിലെ ഹൈക്കോടതിയില്‍ എത്തിക്കാന്‍ നിര്‍ദേശം ലഭിച്ചിരുന്നു. കേസ് നടത്തിപ്പിന്റെ സൗകര്യം കണക്കിലെടുത്ത് ഇവ ഹൈക്കോടതിയിലേക്കു മാറ്റാന്‍ രജിസ്ട്രാര്‍ കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. മാറ്റിവെച്ചതും അസാധുവായതും തപാല്‍ ബാലറ്റുകളും മുഴുവനായും, വോട്ടെണ്ണലിന്റെയും അനുബന്ധ പ്രക്രിയകളുടെയും വീഡിയോകളുമാണ് കൊണ്ടുപോകുക. നാളെയാണ് ് കേസ് വീണ്ടും പരിഗണിക്കുന്നത്.

2021 ഏപ്രില്‍ ആറിന് നടന്ന തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി നജീബ് കാന്തപുരം 38 വോട്ടിനാണ് വിജയിച്ചത്. എതിര്‍സ്ഥാനാര്‍ഥിയായിരുന്ന എല്‍.ഡി.എഫ്. സ്വതന്ത്രന്‍ കെ.പി.എം. മുസ്തഫയാണ് വിജയം ചോദ്യംചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. 80-ന് മുകളിലുള്ളവരുടെയും അവശരായവരുടെയും വീടുകളിലെത്തി വോട്ട് ചെയ്യിപ്പിക്കാന്‍ ഈ തിരഞ്ഞെടുപ്പില്‍ ആദ്യമായി അവസരമൊരുക്കിയിരുന്നു. പ്രത്യേക തപാല്‍ വോട്ടുകളായാണ് ഇവ കണക്കാക്കുന്നത്. ഇങ്ങനെയുള്ള 348 വോട്ടുകള്‍ വോട്ടെണ്ണല്‍ വേളയില്‍ എണ്ണാതെ മാറ്റിവെച്ചിരുന്നു. ക്രമനമ്പര്‍, ഒപ്പ് എന്നിവ ഇല്ലാത്തതിന്റെ പേരിലാണ് മാറ്റിയത്. യു.ഡി.എഫ്. സ്ഥാനാര്‍ഥി വിജയത്തിലേക്കടുത്തതോടെ ഈ വോട്ടുകള്‍ എണ്ണണമെന്ന് എല്‍.ഡി.എഫ്. രേഖാമൂലം ആവശ്യപ്പെട്ടെങ്കിലും വരണാധികാരി അനുവദിച്ചില്ല. പരാതിയുണ്ടെങ്കില്‍ കോടതിയെ സമീപിക്കാമെന്നും അറിയിച്ചിരുന്നു. ഇതിനെ ചോദ്യംചെയ്താണ് കെ.പി.എം. മുസ്തഫ കോടതിയെ സമീപിച്ചത്.

ഇക്കഴിഞ്ഞ നവംബറില്‍ കെ.പി.എം. മുസ്തഫയുടെ ഹര്‍ജി നിലനില്‍ക്കുന്നതാണെന്ന് കോടതി വ്യക്തമാക്കി. എതിര്‍വാദമുണ്ടെങ്കില്‍ മേല്‍ക്കോടതിയെ സമീപിക്കാമെന്നും വിധിയില്‍ കോടതി അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലുള്ള നടപടികളാണ് ഇപ്പോള്‍ നടക്കുന്നത്.

Latest Stories

ഇന്ത്യാക്കാരെ വിദേശത്ത് എത്തിച്ച് അവയവക്കച്ചവടം; അന്താരാഷ്ട്ര കച്ചവട റാക്കറ്റിന്റെ മുഖ്യ ഏജന്റ് കേരളത്തില്‍ പിടിയില്‍

ശക്തമായ മഴയും ഇടിമിന്നലും; നാല് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്; കാല വര്‍ഷം ഉടന്‍ കേരളത്തിലെത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

റെയ്‌സിയെ 12 മണിക്കൂര്‍ നടത്തിയ തിരച്ചിലിലും കണ്ടെത്താനായിട്ടില്ല; അയത്തുള്ള അടിയന്തര യോഗം വിളിച്ചു; ആശങ്ക അറിയിച്ച് പ്രധാനമന്ത്രി മോദി

സംസ്ഥാനത്ത് കഞ്ചാവ് മിഠായികള്‍ വ്യാപിക്കുന്നു; യുപി സ്വദേശികളില്‍ നിന്ന് പിടിച്ചെടുത്തത് 2,000 ലഹരി മിഠായികള്‍; ലക്ഷ്യം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടു

പശുവിന്റെ പേരില്‍ രാജ്യത്ത് വീണ്ടും ആക്രമണം; 60കാരനെ നഗ്നനാക്കി ബൈക്കില്‍ കെട്ടിവലിച്ചത് പട്ടാപ്പകല്‍; കൊടുംക്രൂരത മോഷണക്കുറ്റം ആരോപിച്ച്

പണം അയച്ചുകൊടുത്താല്‍ ലഹരി ഒളിപ്പിച്ച സ്ഥലത്തിന്റെ വിവരം ലഭിക്കും; ബംഗളൂരുവില്‍ നിന്ന് കേരള പൊലീസ് പൊക്കിയ വിദേശി എംഡിഎംഎ കുക്ക്

അനിയന്ത്രിതമായ ജനത്തിരക്ക്; പ്രസംഗിക്കാനാകാതെ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും മടങ്ങി

കുടുംബത്തിലെ 26 അംഗങ്ങളെ വിളിച്ച് ഞാൻ ഒരു ആവേശത്തിൽ അത് പറഞ്ഞു, പിന്നെ സംഭവിച്ചത് എന്നെ ഞെട്ടിച്ചു: ദിനേശ് കാർത്തിക്ക്

കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം; മൂന്നംഗ ഗുണ്ടാസംഘം പിടിയില്‍